ലേഖനം: ജ്ഞാനം ആവശ്യമായിരിക്കുന്ന ഒരു തലമുറ | ബ്ലെസ്സൺ ജോൺ

വചനപ്രകാരം നാം ചിന്തിക്കുമ്പോൾ യെഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. വളരെ ആധികാരികമായി മനുഷ്യനോട് സംസാരിക്കുന്ന ഒരു ഗ്രന്ഥം എന്ന നിലയിൽ ചരിത്രകാരന്മാരും, ഗവേഷകരും, നിയമനിര്മാതാക്കളും
രാഷ്ട്ര തന്ത്രജ്ഞന്മാരും ഒക്കെയും വിശുദ്ധ ഗ്രന്ഥത്തിന്റെ സഹായം തേടിയിട്ടുണ്ട് . യെഹോവയിലുള്ള ഭക്തി ആണ് ജ്ഞാനത്തിന്റെ തുടക്കം എന്ന് പറയുമ്പോൾ ഇന്നുള്ളതിനും പ്രാപിച്ചതിനും അപ്പുറമായി എന്തൊക്കെയോ നേടുവാൻ ഉണ്ട് എന്നുള്ളത് വിളിച്ചു പറയുന്നു.

post watermark60x60

ഒരു കാലത്തു ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരുന്ന സോവിയറ്റ് റഷ്യ ഇന്ന് മാറ്റങ്ങളുടെ ചുവടുകളിലാണ് . ദൈവ വിശ്വാസം ഉൾപ്പെടുത്തി ഭരണഘടനാ ഭേദഗതി ചെയ്യുവാൻ റഷ്യൻ ഗവണ്മെന്റ് നീക്കങ്ങൾ നടത്തുന്നു.

ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരിക്ക് മുൻപിൽ ശാസ്ത്രം പകച്ചു നിൽക്കുമ്പോൾ നാം മനസ്സിലാക്കണം
യെഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്നുള്ളത്.

Download Our Android App | iOS App

മരുഭൂമിയിൽ ഇസ്രായേൽ മക്കൾ മോശയോടും ദൈവത്തോടും വിരോധിച്ചു. ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു എന്ന് പറഞ്ഞു. ദൈവത്തെ നിന്ദിക്കുന്നു.ജ്ഞാനത്തിനു നേരെ മുഖം തിരിക്കുന്ന ജനം അവർക്കു നൽകിയിരുന്ന ആഹാരം അവരുടെ ആത്മീയ കണ്ണുകൾ തുറക്കാനുള്ളത് എന്ന് അവർ മനസ്സിലാക്കിയില്ല.
അവർ ദൈവത്തോട് വിരോധിക്കുന്നു.
ദൈവം അവർക്കു വിരോധമായി
അഗ്നി സർപ്പങ്ങളെ അയക്കുന്നു
അവ ജനത്തെ കടിച്ചു

☆സംഖ്യാപുസ്തകം 21:6 അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.

☆21:7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.
☆21:8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.

യെഹോവ മോശയോട് ഒരു
അഗ്നിസർപ്പത്തെ ഉണ്ടാക്കി( പിച്ചള സർപ്പം )കൊടിമരത്തിൽ തൂക്കുക. കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.

അഗ്നി സർപ്പം അവർക്കു ഭയമായി തീർന്നിരുന്നു. യെഹോവയെ കുറിച്ചുള്ള ഭയം അഗ്നിസർപ്പത്തിനെ കുറിക്കുന്നു.
ഭയം ഭക്തിയായി പരിണമിക്കുമ്പോൾ,
അല്ലെങ്കിൽ അവർ അതിലേക്കു നോക്കിയപ്പോൾ
സൗഖ്യമായി എന്ന് കാണുവാൻ കഴിയും .
ദൈവ വചനം നമ്മുടെ കണ്ണുകൾ തുറക്കുവാനുള്ളതാണ് . മരുഭൂമിയിൻ മന്നാ എന്നവണ്ണം നമ്മുക്ക് അത് നൽകപ്പെട്ടിരിക്കുന്നു.

☆സങ്കീർത്തനങ്ങൾ 119:105 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
യഥാർത്ഥ ജ്ഞാനത്തിലേക്കു നമ്മെ എത്തിക്കുവാനുള്ള വഴിയാകുന്നു ദൈവവചനം.

ദൈവ വചനത്തിനു നേരെ നാം
വിരോധിക്കുബോൾ, മറുതലിക്കുമ്പോൾ
മരുഭൂമിയിൽ മോശ സർപ്പത്തെ
ഉയർത്തിയതുപോലെ ദൈവം ക്രിസ്തു യേശുവിനെ ഉയർത്തിയിരിക്കുന്നു.

☆യോഹന്നാൻ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

അവനിലുള്ള ഭക്തി സൗഖ്യമാണ് .
അവങ്കലേക്ക് നോക്കിയവർ
പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല എന്ന്
തിരുവചനം പറയുന്നു.

ദൈവത്തെ അറിയാത്ത ദൈവവചനത്തെ വിരോധിക്കുന്ന ഒരു തലമുറ സമയാസമയങ്ങളിൽ
കടന്നുവരുമ്പോൾ ( പിതാക്കന്മാരുടെ
ചിന്തകളും താല്പര്യങ്ങളും വ്യർത്ഥമെന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു തലമുറ അല്ലെങ്കിൽ ജനറേഷന് ഗ്യാപ്പ് എന്ന് നാം വിശേഷിപ്പിക്കുന്ന ഒരു
തലമുറ )
അവർക്കു മുൻപിൽ ദൈവത്തിനു ഒരു പ്രവർത്തിയുണ്ട് .
അവരിൽ ജ്ഞാനത്തിന്റെ ആരംഭം കുറിക്കുവാൻ ,യെഹോവയിലുള്ള ഭക്തിയിലേക്കു അവരെ നയിക്കേണ്ടിയിരിക്കുന്നു .
ഭയം ഭക്തിയായി മാറേണ്ടിയിരിക്കുന്നു ഉയർത്തപ്പെട്ടിരിക്കുന്ന ക്രിസ്തുവിലേക്കു നോക്കേണ്ടിയിരിക്കുന്നു .
അവനിൽ പരിജ്ഞാന പൂർണരാകേണ്ടിയിരിക്കുന്നു .

☆കൊലൊസ്സ്യർ 2:3 അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.

ജനമേ, ഭയം ഭക്തിയായി പരിണമിക്കുമെങ്കിൽ സൗഖ്യമുണ്ട് . യഥാർത്ഥ ജ്ഞാനത്തിൻറെ ആരംഭമാകുന്നു അത് . അതിലേക്കു തലമുറകൾ തിരിയേണം എന്നത് ദൈവേഷ്ടമാകുന്നു.
ദൈവ വചനത്തിനു നേരെ വിരോധിക്കുന്ന തലമുറ ജ്ഞാനത്തിനു നേരെ കണ്ണുകൾ തുറക്കാൻ വിരോധിക്കുന്നു.
എന്നാൽ ദൈവ പ്രവർത്തി അവർക്കു ഭയമായുണ്ട് . ഭയം ഭക്തിയായി പരിണമിക്കുന്നു എങ്കിൽ വിടുതലും ദൈവം ഒരുക്കിയിരിക്കുന്നു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

You might also like