യൂത്ത് കോര്‍ണര്‍: കുറ്റവാളികളായി മാറുന്ന ഇളം തലമുറകൾ | ഫിന്നി കാഞ്ഞങ്ങാട്

 

കളിപ്പാട്ടങ്ങളോട് കൂട്ടുകൂടി കളിച്ചു നടക്കേണ്ട പ്രായത്തിൽ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ചുവടുവച്ചു നടന്നു നീങ്ങുകയാണ് ഇന്നത്തെ ഇളം തലമുറകൾ. ശൈശവവും(infant) ബാല്യവും നിഷ്ങ്കളതയുടെ കാലഘട്ടമാണ്. മാതാപിതാക്കളുടെ സ്നേഹവും കരുതലും ഏറ്റുവാങ്ങി ജീവിക്കേണ്ടുന്ന പ്രായം. എന്നാൽ ഇന്നത്തെ തലമുറയുടെ മാനസികാവസ്ഥ കൊലപാതകങ്ങളുടെയും അക്രമത്തിന്റെയും ക്രൂരതയുടെയും മുഖങ്ങളായി മാറ്റപ്പെടുന്നത് ദുഖകരമാണ്. നാളത്തെ കുടുംബത്തെയും, സമൂഹത്തെയും നയിക്കേണ്ടവരുടെ ഇത്തരത്തിലുള്ള മനോവ്യതിയാനം ആപത്കരമായ ജീവിത ശൈലിയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

ഇളംപ്രായത്തിൽ സ്വഭാവ രൂപീകരണം അനിവാര്യം

ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം(character formation ) പ്രധാനമായും നടക്കേണ്ടത് അഞ്ചു വയസ്സ് വരെയുള്ള കാലഘട്ടങ്ങളിലാണ്. ഈ പ്രായത്തിൽ ഇളം മനസ്സുകളിൽ പകർന്നു നൽകുന്ന ക്രീയാത്മകമായ(positive ) വസ്തുതകളാണ് പിന്നീടുള്ള വ്യക്തിത്വ വളർച്ചയ്ക്ക് നിദാനമായി തീരുന്നത്‌. പ്രശസ്ത മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡിന്റെ വീക്ഷണത്തിൽ ‘ഇളം മനസ് ഒരു വെള്ള പേപ്പർപോലെ ആണ്’. അതിൽ എന്ത് വരച്ചിടുന്നോ അതായിരിക്കും ആ വ്യക്തിയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്. മാറ്റം വരുത്തുവാൻ ശ്രമിച്ചാൽകൂടി അതിന്റെ പാടുകൾ ആ മനസ്സിൽ അവശേഷിക്കും.

ചെറുപ്രായത്തിൽ ചിട്ടയായി വളർത്തിയെടുക്കേണ്ടുന്ന കുഞ്ഞുങ്ങളെ നിരുത്തരവാധിത്വമായി വളരാൻ അനുവധിക്കുമ്പോഴാണ് അക്രമവാസനയും തെറ്റായ ജീവിത സാഹചര്യങ്ങളിലേക്കും അവർ വീണു പോകുന്നത്. തങ്ങളുടെ പ്രായത്തേക്കാൾ മുതിർന്ന ആളുകളുമായുള്ള സഹവർത്തിത്വം മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും മറ്റ് അസാൻന്മാർഗ്ഗിക ജീവിത ശൈലികളിലേക്കും കുഞ്ഞുങ്ങളെ നയിക്കുന്നത്.

കേരളത്തിലെ ഒരു ആരോഗ്യ മാസിക 2019 – ൽ വിവിധ സ്‌കൂളുകളിൽ നടത്തിയ അഭിമുഖ പഠനത്തിൽ കണ്ടെത്തിയ വസ്തുതകൾ അവഗണിക്കാൻ കഴിയാത്തതാണ്. ‘കുഞ്ഞുങ്ങളിൽ 45% ശതമാനത്തോളം പേർ അക്രമസ്വഭാവമുള്ളവരോ വ്യക്തിത്വ വൈകല്യമുള്ളവരോ ആണ്’. വളർന്നു വരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ് അതിനു കാരണമായി മാറുന്നത്.

അക്രമ സ്വഭാവം വളർത്തുന്ന ഇന്നത്തെ മാധ്യമങ്ങൾ

മാധ്യമ വിപ്ലവം(media explotion ) ആണ് ഇന്നത്തെ ഉത്തരാനുധിക കാലഘട്ടത്തിന്റെ പ്രത്യേകത. ആഗോള വത്‌ക്കരണവും കച്ചവട വത്‌ക്കരണവും വളർത്തിയെടുക്കുന്നതിന്റെ വക്താക്കൾ മാധ്യമങ്ങളാണ്. പരസ്യങ്ങളുടെ നിറങ്ങളിൽ ഉപഭോഗസംസ്കാരം വളർത്തിയെടുക്കുന്നതിൽ ഗണ്യമായാ പങ്ക് വഹിക്കുന്നു. പരസ്യത്തിൽ കണ്ട അതെ ‘ഉത്പന്നം’ വാങ്ങുന്നതിനായി കുഞ്ഞുങ്ങളും കൗമാരക്കാരും മാതാപിതാക്കളോട് ആവശ്യം ഉയർത്തുന്നു. നമ്മുടെ ഇളം തലമുറ മാധ്യമങ്ങൾക്കു അടിമപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളെ അടക്കിയിരുത്തുവാനുള്ള ഒരു എളുപ്പ വഴിയായി മാതാപിതാക്കൾ കാണുന്നത് ടെലിവിഷൻ ഓണാക്കി അതിനു മുൻപിൽ ഇരുത്തുക എന്നതാണ്. സ്ഥിരമായ കാർട്ടൂൺ ചാനലുകൾ കാണുന്ന കുട്ടികളിൽ അത് അടിമത്തത്തിലേക്ക് നയിക്കപ്പെടുന്നു. ബാറ്റ്മാൻ,സൂപ്പർമാൻ,സ്‌പൈഡർമാൻ,ഗുസ്തി ഹീറോകൾ എന്നിവ വേഗത്തിൽ സ്വാധീനിക്കുന്നവയാണ്. കുട്ടികളിൽ അക്രമ സ്വഭാവം വളർത്തിയെടുക്കുന്നതിനു ഇത്തരത്തിലുള്ള ടെലിവിഷൻ പ്രോഗ്രാമുകൾ കാരണമായി തീരുന്നു എന്ന് ചൈൽഡ് സൈക്കോളജിസ്റ്റുകളും ചൈൽഡ് കൗൺസിലേഴ്‌സും വിലയിരുത്തുന്നു. പബ്ജി പോലുള്ള ഗൈമുകൾ അക്രമവാസനയും അനാരോഗ്യപരമായ മത്സരമനോഭവവും കുഞ്ഞുങ്ങളിൽ വളർത്തുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വന്തം സഹപാഠിയെ കത്തി ഉപയോഗിച്ചും കല്ലുകൊണ്ടും മുറിവേല്പിച്ചും കൊലപ്പെടുത്തിയത് കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. 16 വയസ്സുള്ള കൗമാരക്കാരൻ തന്റെ സഹപാഠിയെ കൊല്ലുവാനുണ്ടായ കാരണം വ്യത്യസ്തമായി പോലീസ് പറയുന്നുണ്ടെങ്കിലും ഗൈമിങ്ങും മയക്കുമരുന്നും മൊബൈൽ ഫോണും ഒക്കെയാണ് ഈ കൊലപാതകത്തിന് പിന്നിൽ എന്നത് വ്യക്തമാണ്.

നമ്മുടെ കുഞ്ഞുങ്ങളിൽ മാധ്യമങ്ങൾ നൽകുന്ന വികലമായ കാഴ്ചപ്പാടുകൾ എത്ര നിഷേധാത്മകമായി സ്വാധീനിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ്. പലപ്പോഴും ശല്യം ഒഴിവാക്കുവാൻ കുഞ്ഞുങ്ങളെ റ്റി.വി.യ്ക്ക് മുൻപിൽ തള്ളിവിടുന്നവർ തലമുറയെ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്ന വസ്തുത വിസ്മരിച്ചു പോകരുത്. ഇത്തരത്തിലുള്ള സമീപനം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ആത്മീകവുമായ വളർച്ചയ്ക്ക് തടസ്സമാണ്. രാഷ്ട്രീയ കൊലപാതങ്ങളും റോഡപകടങ്ങളും ആത്‌മഹത്യകളും വാർത്താപ്രാധാന്യത്തോടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുവാൻ മത്സരിക്കുന്ന മാധ്യമങ്ങൾ മനസിലാക്കേണ്ടത് അത് മാലീമസമാക്കുന്നതു ഇളം ഹൃദയങ്ങളെ തന്നെയാണ്. സിനിമകളിലും സീരിയലുകളിലും കാണുന്നത് യാഥാർഥ്യമാണ് എന്ന ചിന്താഗതി കുഞ്ഞുങ്ങളിൽ വളർന്നു വരുന്നു. യാഥാർഥ്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് കുഞ്ഞുങ്ങളെ ബോധവത്കരിക്കപ്പെടുവാൻ മാതാപിതാക്കൾ കടപ്പെട്ടവരാണ്.
അക്രമത്തെ അക്രമം കൊണ്ട് നേരിടുന്ന രാഷ്ട്രീയ പാർട്ടികൾ വളർത്തിയെടുക്കുന്നതും വികലമായ ഭാവിതലമുറയാണ്. മൂല്യങ്ങളിലും,ധാർമ്മികതയിലും വളർന്നുവരേണ്ടുന്ന ഇന്നത്തെ തലമുറ അക്രമത്തിന്റെയും,വൈരാഗ്യത്തിന്റെയും,വർഗീയതയുടെയും വ്യക്തമായ പ്രത്യേയ ശാസ്ത്രം തേടുന്നത് ആരോഗ്യപരമല്ല. വർഗീയതയുടെയും തീവ്രവാദത്തിന്റെയും വിത്ത് പാകി മുളപ്പിക്കുന്ന മണ്ണായി ഇളം ഹൃദയങ്ങൾ മാറിയിരിക്കുന്നു എന്നുള്ളത് ദുഖകരമായ യാഥാർഥ്യമാണ്.

മാതാപിതാക്കളുടെ മാതൃകാപരമായ ‘ജീവിതം അനിവാര്യഘടകം

മാതാപിതാക്കളുടെ സ്വഭാവരീതി കുഞ്ഞുങ്ങളെ വേഗത്തിൽ സ്വാധീനിക്കുന്നു. മദ്യപിച്ചു വീട്ടിൽ വന്നു ഭാര്യയെ ഉപദ്രവിക്കുകയും,അസഭ്യം പറയുകയും ചെയ്യുന്ന പിതാവിന്റെ സ്വഭാവം അതെ പടി മക്കൾക്ക് പകർന്നു കിട്ടുകയാണ്. പല കുടുംബ ബന്ധങ്ങളിൽ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ കുഞ്ഞുങ്ങളുടെ മാനസീക ജീവിതത്തെ പോലും നിക്ഷേധാത്മകമായി സ്വാധീനിക്കപ്പെടുന്നു.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പണവും സ്ഥാനമാനങ്ങളും വെട്ടിപിടിക്കുവാൻ വെമ്പൽകൊള്ളുന്നവർ മകൾക്ക് സ്നേഹവും കരുതലും നൽകാൻ മറന്നുപോയാൽ അറിയാതെ മക്കളിൽ വളർത്തിയെടുക്കുന്നത്
കുറ്റവാളികളെയും അക്രമകാരികളെയുമാണ്.
മാതൃപരവും, ദൈവീകവുമായ ജീവിതം കാഴ്ച്ച വയ്ക്കുന്നതിലൂടെ നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയും.

ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.