മൈൻഡ് എൻകൗണ്ടർ: ലെറ്റ്സി കൗൺസലിംഗ് സെന്റെറും ക്രൈസ്തവ എഴുത്തുപുരയും ചേർന്ന് ഒരുക്കുന്ന തൽസമയ പരിപാടി ഇന്ന് രാത്രി 7:30ന്

തിരുവല്ല: നോവൽ കൊറോണ വൈറസും അതു മൂലം ലോകം മുഴുവനായി ഒരു മഹാമാരി കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപനവും തടയിടുവാൻ ജനങ്ങൾ സാമൂഹിക അകലം പാലിച്ച് സ്വഭവനത്തിലും താമസ സ്ഥലങ്ങളിലും ആയിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ലെറ്റ്സി കൗൺസലിംഗ് സെന്റെറും ക്രൈസ്തവ എഴുത്തുപുരയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു സൂം സംഗമം ക്രമീകരിക്കുകയാണ്.
ഈ നാളുകളിൽ സമൂഹം അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികൾ വിശദമായ ചർച്ചയിലൂടെ മാർഗ്ഗനിർദേശകരായി (Resource Persons) എത്തിച്ചേരുന്നവർ ഈ സൂം സംഗമം വേദിയാകും.

മന:ശാസ്ത്ര, കൗൺസിലിംഗ് രംഗങ്ങളിൽ ഡോക്ടറേറ്റ് നേടിയ പരിജയ സമ്പന്നരായ റിസോഴ്സ് പേർസൺസ് ഡോ. തോമസ് ഇടിക്കുള (പ്രഫസർ, സൈക്യാട്രിക് വിഭാഗം, ഹാവാർഡ് യൂണിവേർസിറ്റി, USA) ഡോ. സജി കെ.പി. (പ്രിൻസിപ്പൽ, ബാപ്റ്റിസ്റ്റ് സെമിനാരി, കോട്ടയം) ഡോ. ആനി ജോർജ് (പ്രിൻസിപ്പൽ, ഫെയ്ത്ത് തിയേളജിക്കൽ സെമിനാരി, മണക്കാല) ഡോ. ജയിംസ് ജോർജ് (പ്രൊഫസർ, IBC കുമ്പനാട്) റവ. സിനോജ് ജോർജ് (Ph.D) (ഡയറക്ടർ, ലെറ്റ്സി കായംകുളം) എന്നിവർ ഒത്തു ചേരുന്ന ചർച്ച തികച്ചും സമൂഹത്തിന് മാർഗ്ഗനിർദ്ദേശം നല്കുന്ന വേറിട്ട ഒരു അനുഭവം ആയിരിക്കും.

കൂടാതെ തൽസമയ സംപ്രേക്ഷണത്തിൽ പങ്കെടുക്കുന്ന വ്യക്തികളിൽ നിന്നും വിഷയാധിഷ്ഠിതമായി തിരഞ്ഞടുക്കുന്ന ഉപചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുന്നതായിരിക്കും. ഫെയ്സ്ബുക്ക് യൂറ്റൂബ് ലൈവ് സ്ട്രീംമിംഗിൽ ചാറ്റ് ബോക്സിൽ പ്രേക്ഷകർക്ക് ചോദ്യങ്ങൾ അയയ്ക്കാവുന്നതാണ്. കൂടാതെ ഈ വാട്ട്സാപ്പ് നമ്പറിലും +91 91 88 04 1947 അയയ്ക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading