ചെറു കഥ: എന്ന് സ്വന്തം… | അക്സ.റ്റി.സാം

“ തേടി വന്നു ദോഷിയാം…….
എന്നെയും എന്നെയും നാഥാ……….” പാട്ടു പാടിക്കൊണ്ടിരുന്ന ബേബിച്ചായൻ സിറ്റൗട്ടിൽ കിടന്ന കത്ത് കണ്ടിങ്ങനെ ചിന്തിച്ചു: പോസ്റ്റ്മാൻ ഒന്നുമില്ലാത്ത നേരത്ത് ഇതിപ്പോ ആരാണാവോ! ബേബിച്ചായൻ കത്ത് തുറന്നു.

പ്രിയപ്പെട്ട ബേബിച്ചായാ,
സുഖം തന്നെയല്ലേ? ഫ്രം അഡ്രസ്സ് കണ്ടതിന്റെ ഞെട്ടൽ മാറീട്ടില്ല എന്നെനിക്കറിയാം. പേടിക്കണ്ട എന്ന് ഞാൻ പറയില്ല. കുറച്ചൊക്കെ പെടിച്ചോളൂ…. കാരണം, സംഭവിച്ചതിലും വലുതല്ലേ ഇനി സംഭവിക്കാനുള്ളത്! നിങ്ങൾ അംശമായി മാത്രമേ കണ്ടുള്ളുവല്ലോ! ഞാൻ ഈ കത്ത് എഴുതുമ്പോൾ ലോകത്താകെ 2,732,702 കോവിഡ് രോഗികൾ, 191,150 കോവിഡ് മരണങ്ങൾ. അടുത്ത മിനിറ്റിലും അടുത്ത മണിക്കൂറിലും അടുത്ത ദിവസങ്ങളിലും ഒക്കെയായി ഈ കണക്ക് കൂടുകയും ചെയ്തേക്കാം. എത്ര പെട്ടെന്നാണ് അല്ലേ പ്രതീക്ഷകൾ ഒക്കെ പട്ടുപോയ ആഗ്രഹങ്ങൾ മാത്രമായി മാറിയത്? എന്തൊക്കെ മാറ്റ ങ്ങളോ ടാണ് ലോകം പൊരുത്തപ്പെടുന്ന ത്. ഒളിംപിക്സ് ഒരു വർഷത്തേക്ക് നീട്ടി വെച്ചിരിക്കുന്നു. (ഇതിനു മുൻപ് ഇങ്ങനെ ന ടന്നത് യുദ്ധസമയത്ത് മാത്രം) ഫോർമുല വൺ റേസ്, ഫുട്ബോൾ, ക്രിക്കറ്റ്, റസ്ലിങ്, ബാസ്കറ്റ്ബോൾ, ഒന്നുമില്ല. എല്ലാം മാറ്റിവെച്ചു. ഇരുപത്തിനാല് മണിക്കൂറും തിക്കും തിരക്കുമായിരുന്ന വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എല്ലാം ആളൊഴിഞ്ഞ് അനാഥമായതുപോലെ ! ഇത് ഒരിടത്തല്ല; ലോകത്താകെ ഉള്ള 195 രാജ്യങ്ങളും എന്ന് തന്നെ പറയാം. അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ഒക്കെ തിരക്കിലായിരുന്ന മക്കളും ബന്ധുക്കളും ഒക്കെ പ്രാർത്ഥനയിലും കണ്ണുനീരിലും ആണ്. വികസിതവും വികസ്വരവും അവികസിതവും ഒക്കെ വെറും ലേബലുകൾ മാത്രമായി. ശാസ്ത്രവും സമ്പന്നരും പ്രസിഡന്റുമാരും പ്രധാന മന്ത്രിമാരും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൈ മലർത്തുവല്ലേ? പാവം നഴ്സുമാരും ഡോക്ടർമാരും വൈറോളജിസ്റ്റുമാരും ഒക്കെ കിണഞ്ഞു പരിശ്രമിക്കുന്നതും അഹോരാത്രം കഷ്ടപ്പെടുന്നതും ഒക്കെ ഞാനും കാണുന്നുണ്ട്.
ദൈവം അച്ചായനെയും മക്കളെയും ഒക്കെ സൂക്ഷിച്ചത് കൊണ്ട് ഇത്രേയുള്ളൂ അച്ചായന് മനസ്സിലാവുന്നത്. ഉറ്റ്റവരെ ഒരു നോക്ക് കാണാൻ കഴിയാതെ അവരുടെ മരണം കേട്ട് ഹൃദയം തകർന്ന കുടുംബാംഗങ്ങൾ, മരണത്തെ മുഖാമുഖം കണ്ടവർ, രോഗികളെ ചികിത്സിക്കുന്നവർ, അ വരുടെ കുടുംബങ്ങൾ……..ഇവർക്കൊക്കെ അത് ഭീകരം തന്നെയാണ്.

ചിലർ പറയുന്നു, അങ്ങ് ചൈനയിലെ ലാബിൽ നിന്നാണെന്ന്, മറ്റു ചിലർ വവ്വാലിനെയും ഈനാംപേച്ചി യേയും ഒക്കെ പറയുന്നു. എന്തായാലും ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ കേട്ട് മാത്രം പരിചയമുള്ള ഇന്നത്തെ തലമുറക്ക് ഇത് ഒരു സമാനാന്തരീക്ഷം ആയി ഇല്ലേ ബേബിച്ചായാ? അച്ചായൻ ഇപ്പോൾ മനസ്സിൽ ഓർക്കുന്നത്; “ ഒാ.. അതൊന്നുമല്ല, മനുഷ്യന്റെ ചെയ്ത്തൊക്കെ കണ്ടിട്ട് ദൈവം തന്നെ അയച്ച മഹാമാരിയാണിത്” എന്നല്ലേ? അതിനെയും ഞാൻ നിഷേധിക്കുന്നില്ല. അങ്ങനൊക്കെ വിചാരിച്ചെങ്കിലും കുറച്ചു പേർക്കൊക്കെ കരച്ചിലും പാട്ടും പ്രാർത്ഥനയും ഒക്കെ ഉണ്ടല്ലോ! ലോകം മുഴുവൻ നിശ്ചലം ആകാൻ കണ്ണിനു പോലും കാണാൻ കഴിയാത്ത ഒരു സാധനം മതിയായിരുന്നു; എന്താല്ലേ! ഇതൊക്കെ മാറും, നിങ്ങളുടെ ഒക്കെ പ്രാർഥനയും ശ്രമവും ഒക്കെ ഫലം കാണും. നിങ്ങളൊക്കെ പറയുന്ന പോലെ…….. അതിജീവിക്കും! ഞാൻ അതുകൊണ്ട് ഒത്തിരി ഒന്നും പറയുന്നില്ല. നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ! പിന്നെ ഈ കത്ത് അച്ചായനു മാത്രമല്ല, മാനവരാശിയോടുള്ളതാണ്.
എന്ന്,
നിങ്ങളുടേതല്ലാത്ത കൊറോണ വൈസ്!
കത്ത് മടക്കി വെച്ച് വീണ്ടും ബൈബിൾ എടുക്കുമ്പോൾ ബേബിച്ചായന് ഫ്രം അഡ്രസ്സ് കണ്ടുള്ള ഞെട്ടൽ മാത്രമല്ലായിരുന്നു; ഇനിവരും കാലം ഓർത്തുള്ള ഭീതിയും ഉണ്ടായിരുന്നു !

അക്സ.റ്റി.സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.