പാസ്റ്റർമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തി ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി എക്സിക്യൂട്ടീവ്

കുമ്പനാട് : ശുശ്രൂഷകൻമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഒരു ആശങ്ക നിലനിൽക്കുന്നതായി നേതൃത്വം അറിയുന്നുവെന്ന് അറിയിച്ചു. സാധാരണ നിലയിൽ സ്കൂൾ തുറുക്കുന്നതിനും അഡ്മിഷനും അനുബന്ധിച്ച് ആയിരുന്നു സ്ഥലം മാറ്റം നടത്തിയിരുന്നത്. ഈ വർഷവും സ്കൂൾ തുറക്കുന്നതിന് രണ്ടോ, മൂന്നോ ആഴ്ചകൾക്ക് മുൻപ് സ്ഥലം മാറ്റം നടത്തുന്നതിനാണ് ക്രമീകരണം ചെയ്തിട്ടുള്ളത്, പ്രസ്ബിറ്ററി കൂടി നിശ്ചയിച്ച് ഓർഡർകൾ തയ്യാറാക്കി ആയതിനു തിരുത്തൽ വരുത്താൻ ഉദ്ദേശിക്കുന്നില്ല. ലോക്ഡൗൺ കഴിഞ്ഞു കുമ്പനാട് ഐപിസി കേരള സ്റ്റേറ്റ് ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ചാലുടൻ ഓർഡർകൾ സെന്റർ തലത്തിൽ നൽകുന്നതാണ്, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്ഥലം മാറ്റം ഭംഗിയായി നടക്കുന്നതിന് ദൈവമക്കളുടെ പ്രാർത്ഥനയും സഹകരണവും ആവശ്യപ്പെടുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടാതെ ‘കരുതാം സഹായിക്കാം’ എന്ന പദ്ധതിയിലൂടെ കേരളത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 1870 ദൈവദാസൻമാർക്കും കുടുംബങ്ങൾക്കും, ഐപിസി കേരള സ്റ്റേറ്റിന്റെ ചുമതലയിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു ഇതിനായി കൈ തുറന്നു സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.