കവിത: കൊടിയ വ്യാധി | ജെസ്സി ആൽവിൻ, വെണ്ണിക്കുളം

മരിക്കുന്നു അനേകർ രോഗികളായും അനേകർ വലിയവനും ചെറിയവനും ഒരു പോലെ വ്യാധി
കുഴിച്ചിടാനും ആരുമില്ല കാണാനും ആരുമില്ല
മൃത്യു ഇതാ താണ്ഡവമാടുന്നു

post watermark60x60

അക്യത്യം നിമിത്തം ദണ്ഡനങ്ങളാലോ ഈ ശിക്ഷ
മർത്യനെ നീ ഓർക്ക തിരിഞ്ഞു വരിക
മഹാമാരി പോൽ കൊടിയ വ്യാധി ദേശമെങ്ങും
എന്നാലോ നിനക്കു ഭയമില്ല ലവലേശം

അടഞ്ഞു കിടക്കുന്നു ആലയങ്ങൾ ഓരോരുത്തനും അവനവൻ കൂരയിലായ്
അരുമ നാഥൻ വരവിങ്ങു വാതുക്കലായ്
നിന്നെത്തന്നേ നീയിന്ന് ഒരുക്കുക

Download Our Android App | iOS App

ലോക രാഷ്ട്രങ്ങൾ പതറുന്നു വിറയ്ക്കുന്നു
സർവ്വത്ര ഭീതി ഭൂമിയിലെങ്ങും
മഹാമാരി ഒരു അണുവായ് വന്ന് സകലത്തെയും ഒടുക്കുന്നു ശീഘ്രമായ്

വ്യാധി വന്നാലും പതറില്ല
ദൈവപൈതൽ
സർവ്വശക്തനിൽ മാത്രം പ്രത്യാശ
രക്തം നല്കി വിലക്കു
വാങ്ങിയവൻ
തൻ മഹത്വം വെളിപ്പെടുത്തും നമുക്കായ്

ജെസ്സി ആൽവിൻ
വെണ്ണിക്കുളം

-ADVERTISEMENT-

You might also like