ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും രണ്ടാം ഘട്ട സഹായ ഹസ്തവുമായി ഇന്റർനാഷണൽ സിയോൻ അസംബ്ലി

തിരുവനന്തപുരം: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ INZA സഭാ ഹോളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ബുദ്ധിമുട്ടിലായ ദൈവദാസന്മാർക്കും വിശ്വാസ കുടുംബങ്ങൾക്കും രണ്ടാമതും സാമ്പത്തിക സഹായ വിതരണം ചെയ്ത് ഇന്റർനാഷണൽ സിയോൻ അസംബ്ളി വൈസ് പ്രസിഡണ്ട് പാസ്റ്റർ സതീഷ് നെൽസൺ.

കേരളം, തമിഴ്നാട് മറ്റു ചില സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധ സംഘടന വിഭാഗങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നതുമായ നിരവധി ദൈവദാസന്മാർക്കും വിശ്വാസ കുടുംബങ്ങൾക്കുമാണ് രണ്ടാമതും സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുവാൻ കഴിഞ്ഞത്. അസംബ്ലി വൈസ് പ്രസിഡണ്ട് പാസ്റ്റർ സതീഷ് നെൽസനോടൊപ്പം ഭരണസമിതി അംഗങ്ങളും വിദേശ രാജ്യങ്ങളിലെ INZA കുടുംബാംഗങ്ങളും ഈ ഉദ്യമത്തിൽ പങ്കെടുത്തു. പ്രശംസനീയവും മാതൃകാപരവുമായ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ INZA ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ സതീഷ് നെൽസന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ വളരെ അഭിനന്ദനീയമാണ്. INZA യുടെ പ്രവർത്തനങ്ങൾ, സാമൂഹ്യ നന്മയ്ക്കും സുവിശേഷ പ്രവർത്തനങ്ങളിൽ കഷ്ടപ്പെടുന്നവരുടെ ഉന്നമനത്തിനുമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതായി പാസ്റ്റർ സതീഷ് നെൽസൺ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.