ലേഖനം: അനുഗ്രഹവും, ശാപവും കൈമാറിയ ഒരു സന്ദർശനം | ബ്ലെസ്സൺ ജോൺ

മമ്രേയുടെ തോപ്പിൽ കൂടാര വാതിൽക്കൽ ഇരിക്കവേ തനിക്കു നേരെ നിൽക്കുന്ന മൂന്നു പരുഷന്മാരെ അബ്രാം കണ്ടു . അവരെ എതിരേൽക്കാൻ ഓടിച്ചെന്നു നിലം വരെ കുനിഞ്ഞു അവരെ സൽക്കരിച്ചു അവർക്കു ശിശ്രൂഷ ചെയ്തു . അവർ പോകും മുൻപേ അബ്രാഹാമിന്റെ പ്രതീക്ഷകൾക്കും മോഹങ്ങൾക്കും അപ്പുറത്തു അവിശ്വസനീയമായ ഒരു അനുഗ്രഹത്തെ അബ്രഹാമിന് നൽകുന്നു.
☆ഉല്പത്തി18:10 ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടുനിന്നു.
☆18:11 എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നുപോയിരുന്നു.
ജീവന്റെ വലിയൊരു തുടക്കമായിരുന്നു ആ അനുഗ്രഹം
എന്ന് കാണുവാൻ കഴിയും.
☆ഉല്പത്തി 18:18 അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.

തുടർന്നുള്ള അവരുടെ യാത്ര സോദോമിലേക്കു ആയിരുന്നു. സോദോമിന്റെ നിലവിളി വലിയതും അവരുടെ പാപം അതി കഠിനവുമായിരുന്നു ദൈവ സന്നിധിയില് .

☆18:21 ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.

അവരുടെ നാശം ഉറപ്പിച്ചതാണെങ്കിലും അതൊന്നു കണ്ടറിയേണം മാത്രമല്ല തന്റെ ദാസനായ അബ്രഹാമിനെ ബലപ്പെടുത്തുകയും വേണം
എന്നതായിരുന്നു സന്ദർശന താല്പര്യം.

പ്രതീക്ഷിച്ചതുപോലെ കാര്യം അറിഞ്ഞപ്പോൾ തന്റെ സഹോദര പുത്രൻ ലോത്തിനെ പ്രതി അബ്രഹാം ഒന്ന് കലങ്ങി.അബ്രഹാമിന്റെ ആഗ്രഹത്തെ മാനിക്കുന്നവണ്ണം ലോത്തിനെ അവർ കരുതി
എന്ന് കാണാം.
എന്നാൽ സൊദോം ഗോമേറെയുടെ വിധി ദൈവസന്നിധിയിൽ നടന്നു.
☆ഉല്പത്തി19:24 യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തുനിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.
☆19:25 ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.

ദൈവം ദേശത്തിന്റെ അകൃത്യത്തെ സന്ദർശിക്കും,എന്നാൽ തന്റെ ദാസനെ അനുഗ്രഹിക്കുകയും ആശ്വസിപ്പിക്കുകയും , കരുതുകയും ചെയ്യുവാൻ മറക്കുന്നില്ല.
സൊദോം ഗോമേര ഒരു പക്ഷെ
അബ്രഹാമിന് ഒരു പ്രായാസ
വിഷയം ആകുമായിരുന്നു.എന്നാൽ
സൊദോം ഗോമേറെയെ സന്ദർശിക്കുന്നതിന് മുൻപായി
ദൈവം തന്റെ ദാസനെ ബലപ്പെടുത്തുവാന് മറക്കുന്നില്ല.
ദൈവ സന്നിധിയിൽ തന്റെ ഭക്തനൊരു മാന്യതയുണ്ട്,

☆ഉല്പത്തി 18:17 അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?

ദേശത്തു നിന്നുയരുന്ന നിലവിളിക്കൊത്തവണ്ണം ദൈവ ദൂതൻ അനുഗ്രഹമായും , ശാപമായും ലോകത്തിനു ഭവിക്കുന്നു.

ഈ സന്ദര്ഭത്തിനു ചിലതു നമ്മോടും പറയുവാനുണ്ട് നാം ആയിരിക്കുന്ന സാഹചര്യം അനുകൂലമാക്കുവാനും പ്രതികൂലമാക്കുവാനും നമ്മുക്കും കഴിയും.നമ്മിൽ നിന്നുയരുന്ന നിലവിളി അനുഗ്രഹത്തിന് യോഗ്യമായതോ ശാപത്തിനു യോഗ്യമായതോ എന്ന് തിരിച്ചറിയുക മാത്രമേ വേണ്ടു.
☆ആവർത്തനം 11:26 ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.

അന്നെന്നപോലെ ഇന്നും ദൈവ വചനം മാറ്റമില്ലാത്തതായി നമ്മുക്ക് മുന്പിലിരിക്കുന്നു. അനുഗ്രഹവും
ശാപവും ,ജീവനും, നാശവുമെന്നവണ്ണം
ഒരു തെരഞ്ഞെടുപ്പിനായി നമ്മുക്ക്
മുൻപിൽ എഴുതപ്പെട്ടിരിക്കുന്നു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.