ശുഭചിന്ത: അവൻ ഉയർത്തെഴുന്നേറ്റു | ജോബിൻ ബിന്ദു ജോർജ്ജ്

രാത്രികൾ പുത്തൻ പുലരിക്കായുള്ള
ഒരുക്കം ശൈത്യം മാറി വസന്തം വിരിയുന്നു
പ്രണയം ആയവൻ പ്രാണൻ നൽകിയ വസന്തം, മൂന്നു നാൾ മുൻപ് തലചായ്ച്ചവൻ മരണം ദൈവത്തിന്റെ നെഞ്ചിലെ ഉറക്കമാക്കി മാറ്റി,
നിലത്തുവീണ ഗോതമ്പുമണിപോൽ
ചത്തു ഒരു കൊയ്ത്തു കാലത്തിനായി,
മരണം അടഞ്ഞ വാതിലല്ലാ അത് തുറന്ന വാതിലാണ് പന്ത്രണ്ടിൽ പത്ത് അപ്പോസ്തോലന്മാരും രക്തസാക്ഷിയായി
തുറന്ന വാതിലിനെ പുൽകുവാൻ.

ഇപ്പോഴുള്ള അടച്ചിടൽ
ഒരു പുതു ലോകത്തിലേക്കുള്ള തുറക്കപ്പെടലാണ്
ഉയർത്തപെടണം
-Lift up your eyes-
ജീർണിച്ച അവസ്ഥയിൽനിന്നും, കാക്കുവാനും പരിപാലിക്കുവാനും നൽകിയ ഉടയവൻ ആഗ്രഹിക്കുന്നു..

അടച്ചിടലിൽ(lockdown) നിന്ന് നിനക്ക് ഒരു തുറക്കപ്പെടൽ ഉണ്ടാകുമ്പോൾ തിരിച്ചറിയണം
ഈ പ്രകൃതിക്കും അവയിലുള്ള സകല ജീവജാലങ്ങൾക്കും നീ അധിപതിയല്ല എന്ന്, അവൻ ഉയർത്തപ്പെട്ടു മധ്യസ്ഥൻ ആകുവാൻ
നീയും ഉയർത്തപ്പെടുക കാവൽക്കാരനും സംരക്ഷകനുമാകുവാൻ..

ജോബിൻ ബിന്ദു ജോർജ്ജ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading