“പ്രയർ ഫോർ നേഷൻസ്” പ്രാർത്ഥനാദിനം

ഐ.പി.സി. യൂ.എ.ഇ റീജിയൻ പി.വൈ .പി.എ യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ -11 ശനിയാഴ്ച നടത്തപ്പെട്ട “പ്രയർ ഫോർ നേഷൻസ്” പ്രാർത്ഥനാദിനം വളരെ ശ്രദ്ധേയമായി.ലോക്‌ഡോൺ കാലത്തു,പരിമിതമായ കൂട്ടായ്മകളുടെ അഭാവത്തിൽ തികച്ചും സാങ്കേതികവിദ്യയുടെ സഹായത്തോടു കൂടി ആണ് ഇത്തരത്തിൽ മുഴുദിന പ്രാർത്ഥന ദിനം ക്രമീകരിച്ചത്. വിവിധ തത്സമയ മാധ്യമങ്ങൾ, യൂട്യൂബ്, ഫേസ്ബുക് വഴി അനേകർ പ്രേക്ഷകർ ആയി.

ഐ.പി.സി നേതൃത്വ നിരയിൽ നിന്നും ഡോ. വത്സൻ എബ്രഹാം, ഡോ. വിത്സൺ ജോസഫ് , പാസ്റ്റർ സാം ജോർജ്ജ്, ഡോ. കെ.സി. ജോൺ, എന്നിവരും പി.വൈ.പി.എ നേതൃനിരയിൽ നിന്നും പാസ്റ്റർ ഷിബിൻ സാമുവേൽ, പ്രമുഖ പ്രഭാഷകൻമാരായ പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ സാബു വർഗ്ഗീസ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, പാസ്റ്റർ ലാജി പോൾ, പാസ്റ്റർ റോബിൻ സേവിയർ,ഐ.പി.സി. യൂ.എ.ഇ റീജിയൻ നേതൃത്വനിരയിൽ നിന്നും പാസ്റ്റർ ഗർസിം പി. ജോൺ, പാസ്റ്റർ രാജൻ എബ്രഹാം,പാസ്റ്റർ കെ.വൈ. തോമസ്, പാസ്റ്റർ സജി ചെറിയാൻ,പാസ്റ്റർ ഷൈനോജ്‌ തുടങ്ങിയവർ ദൈവവചനം പങ്ക് വച്ചു.

ആരാധനക്ക് സിസ്റ്റർ പെർസിസ് ജോൺ, പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഇമ്മാനുവൽ കെ.ബി, ഡാർവിൻ എം. വിൽ‌സൺ തുടങ്ങിയവരും, പി.വൈ.പി.എ യു.എ.ഇ. റീജിയൻ അംഗങ്ങളും നേതൃത്വം നൽകി.

ഐ.പി.സി. യു.എ.ഇ. റീജിയൻ ശുഷ്രൂകന്മാർ, വിശ്വസികൾ പ്രാർത്ഥനയിൽ സഹകാരികൾ ആയി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ചേർന്ന പ്രഭാഷകരെയും, സംഗീതശുശ്രൂഷകരെയും ചേർത്ത് പൂർണമായും ഓൺലൈനിൽ നടന്ന ഈ കൂട്ടായ്മ വളരെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി യൂ.എ.ഇ റീജിയൻ പി.വൈ.പി.എ ഭാരവാഹികൾ നേതൃത്വം നൽകി എന്നും സെക്രട്ടറി ജേക്കബ് ജോൺസൻ അറിയിച്ചു.

ക്രൈസ്തവ എഴുത്തുപുര ലൈവായി സംപ്രേഷണം ചെയ്തു. തുടർന്ന് കാണുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.