ലേഖനം: നമ്മുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വിരലുകൾ | ബ്ലെസ്സൺ ജോൺ

ഒരു വിരൽ നാം ചൂണ്ടുമ്പോൾ
മറ്റു വിരലുകൾ നമ്മുക്കെതിരായി ചൂണ്ടപ്പെടുന്നു എന്നുള്ള വസ്തുതയിൽ
നമ്മുക്കൊരു തിരിഞ്ഞു നോട്ടം ആവശ്യമാണ് .

വിശ്വാസ ജീവിതത്തിൽ നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെ തന്നെ ശോധന ചെയ്യുവീൻ എന്ന് വചനം ഓർമിപ്പിക്കുന്നു.
വിശ്വാസ ജീവിതത്തിൽ ക്രിസ്തു നൽകിയിരിക്കുന്ന മാതൃകയല്ലാതെ നമ്മുക്ക് മുൻപിൽ മറ്റൊരു മാതൃക ഇല്ല .

ക്രിസ്തുയേശുവിന്റെ ഉപദേശങ്ങളിൽ വിശ്വാസികളാകുന്ന നാമോരോരുത്തരെയും ബന്ധപ്പെടുത്തി, ദൈവ വചനത്തിനു മുൻപിൽ ശോധന ചെയ്യുകിൽ .ഇന്ന് നാമോരുത്തരും ഈ ലോകത്തോട് യോന പ്രവാചകൻ വിളിച്ചു പറഞ്ഞത് പോലെ എന്നെ എടുത്തു കടലിൽ എറിയുവിൻ എന്നാൽ ഈ കടൽ ശാന്തമാകും എന്ന് വിളിച്ചു പറയാൻ കടമ്പെട്ടവരാവും.

ലോകത്തോട് ബന്ധപ്പെടുത്തി നാമോരുത്തരും ലോകത്തിന്റെ വെളിച്ചമാകുന്നു എന്നും നിങ്ങൾ ലോകത്തിന്റെ ഉപ്പാകുന്നു എന്നും വചനത്തിൽ പറഞ്ഞിരിക്കുന്നു.
☆മത്തായി 5:13 നിങ്ങൾ
ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു
കാരമില്ലാതെ പോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.

ദൈവത്തിന്റെ ആത്മാവ് ഭൂമിയിൽ പരിവർത്തിക്കുന്നതിനു മുൻപ് ,
☆ഉല്പത്തി 1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.

“ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു”

“ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു”
പരിവർത്തിച്ചു എന്നല്ല പരിവർത്തിച്ചു
കൊണ്ടിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
നിങ്ങൾ വെളിച്ചമാകുന്നു എന്ന് ദൈവ വചനം നമ്മെ ഓര്മിപ്പിക്കുമ്പോൾ അതിൽ മറഞ്ഞിരിക്കുന്ന ഉത്തരവാദിത്തം നാം കാണേണ്ടിയിരിക്കുന്നു.
ദൈവാത്മാവിന്റെ പ്രവർത്തനം ഇരുൾ മാറേണ്ടതിനു ആവശ്യമായിരിക്കുന്നു എന്നുള്ള
വസ്തുതയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വിവിധ നിലകളിൽ ദൈവം നമ്മുടെ മേൽ കൃപകൾ പകർന്നു വിളിച്ചിരിക്കുന്നു.എന്നാൽ നാം എത്രമേൽ അത് പ്രയോജനപ്പെടുത്തി എന്നത് ചോദ്യമാകുന്നു.
ചുരുങ്ങിയ കാലങ്ങളിലേക്കു ഒന്ന് തിരിഞ്ഞു നോക്കിയാൽ നാം യോനയെ പോലെ നമ്മുടെ വിളികളിൽ നിന്നും ഒളിച്ചോടിയവർ എന്ന് മനസ്സിലാക്കുവാൻ സാധിക്കും.
ഏറ്റവും വലിയ ചോദ്യം നമ്മുക്ക് നേരെ ചൂണ്ടുന്നത് സഭകളുടെ എണ്ണം വർദ്ധിച്ചു ,ആത്മാക്കളുടെ എണ്ണം വർദ്ധിച്ചുവോ എന്ന് പരിശോധിക്കുമ്പോൾ ആകും.
വിളക്ക് കത്തിച്ചു പറയിൻ
കീഴോ തണ്ടിന്മേലോ നാം വച്ചിരുന്നത്
എന്നത് ,ഭൂമിയിൽ ദൈവത്തെ അറിയാതെ നശിച്ചു പോയ്കൊണ്ടിരിക്കുന്ന ആത്മാക്കളുടെ കരച്ചിൽ കേൾക്കുമ്പോൾ ആകരുത്.
ദൈവം നമ്മെ അനുഗ്രഹിച്ചു നാം അനുഗ്രഹം എവിടെയാണ് പ്രയോജനപ്പെടുത്തിയത് ? നമ്മളായിരിക്കുന്ന ചുറ്റുപാടിൽ നമ്മുടെ നിലനില്പിനായി ,നമ്മുടെ സ്ഥാന മാനങ്ങൾക്കായി അതിനപ്പുറത്തു എന്തെങ്കിലും പറയുവാനുണ്ടോ?.
സഭകൾ നാം നമ്മുക്ക് മാത്രമായി തീർത്ത അടച്ചുറപ്പുള്ള പട്ടണമായിരുന്നുവോ ?
ചിന്തിച്ചാൽ ഉത്തരം കിട്ടും.
മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാൻ പാടില്ല.

ദേശത്തിന്റെ അതിക്രമങ്ങൾക്ക്
നേരെ ദൈവകോപം എന്ന്
നാം വിരൽ ചൂണ്ടുമ്പോൾ നമ്മുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വിരലുകൾ കാണാതെ പോകരുത്.
ദൈവ സ്നേഹത്തെ ഓര്മിപ്പിക്കുവാൻ നാം മറന്നുപോയി.
ദൈവ കരുണയെ ഓര്മിപ്പിക്കുവാൻ നാം മറന്നുപോയി. ദൈവത്തിന്റെ വിശ്വസ്തതയെ ഓര്മിപ്പിക്കുവാൻ നാം മറന്നു പോയി.നാം ചൂണ്ടുന്ന വിരൽ ദൈവകോപത്തിന്റെ ആണെങ്കിൽ
നമ്മുക്ക് നേരെയും വിരലുകൾ തിരിഞ്ഞിരിക്കുന്നു.

യോനാ പ്രവാചകൻ പറയുന്നു, ഞാൻ ഒരു എബ്രായൻ കടലും കരയും സൃഷ്‌ടിച്ച സ്വർഗ്ഗീയ ദൈവമായ യെഹോവയെ ഭജിച്ചു വരുന്നു.
ഞാൻ നിമിത്തം ഈ കോൾ നിങ്ങൾക്ക് തട്ടിയിരിക്കുന്നു.

☆യോനാ 1:15 പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
1:16 അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.

അന്ധകാരത്തിനെതിരായുള്ള
പോരാട്ടത്തിൽ എനിക്കുള്ള വീഴ്ച കൂടിയാണ് ഇന്നെനിക്കു മുൻപിൽ ഉള്ളത് എന്ന് മനസ്സിലാക്കുന്നു എങ്കിൽ ,നമ്മുക്കും ഈ ലോകത്തോട് വിളിച്ചു പറയുവാനുണ്ട് .
ഞാനൊരു വിശ്വാസി കടലും കരയും
സർവ്വത്തിനും ഉടയവനും ഉറപ്പിച്ചവനുമായ യെഹോവയെ
ഭജിച്ചു വരുന്നു.എന്റെ വീഴ്ച കാരണം
ഇന്ന് ഈ കോൾ നിങ്ങള്ക്ക്
ഭാവിച്ചു . നമ്മുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വിരലുകൾ
നമ്മുക്ക് അവഗണിക്കാവുന്നതല്ല.

ഒരുടച്ചു വാർപ്പ് നമ്മുക്കും ആവശ്യമായിരിക്കുന്നു.
മൂന്നു ദിവസം മത്സ്യത്തിന്റെ വയറ്റിൽ കിടന്നു യോനാ നിലവിളിച്ചു പ്രാർഥിച്ചു എന്ന് കാണാം. എനിക്കൊരു വിളിയുണ്ടെന്നു തിരിച്ചറിയുന്ന ദൈവമക്കൾ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കേണം.
മൂന്നു ദിവസം വീഴചകളെ മനസ്സിലാക്കി ദൈവസന്നിധിയിൽ നിലവിളിച്ചു പ്രാർത്ഥിക്കേണം. നമ്മുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വിരലുകളെ നാം തിരിച്ചറിയുന്നുവെങ്കിൽ ദൈവം നിശ്ചയമായും വിടുതൽ കല്പിക്കും.
ദൈവം വിടുവിക്കട്ടെ.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.