കവിത: പറയുന്നതിൽ ഒന്നും തോന്നരുത്… | രാജൻ വർഗീസ്

ഇത് മനുഷ്യരാശിയുടെ മുൻപിൽ ഇപ്പോഴുള്ള അവസ്ഥയും ചില യാഥാർത്ഥ്യങ്ങളും മാത്രം.

എല്ലാം വെട്ടിപിടിക്കണം
എന്ന മോഹമില്ല, ഓട്ടമില്ല.
എല്ലാം ഉണ്ട്
എന്നാൽ ഒന്നും കൈയിൽ
ഇല്ലാത്ത ശൂനയമായ അവസ്ഥ.

ആംബുലൻസിന്റെ ശബ്ദം
കേൾക്കാനില്ല.
ആശുപത്രികൾക്ക് കൊയ്യാൻ
ആകുന്നില്ല.
വാഹനങ്ങളുടെ
മത്സര ഓട്ടം ഇല്ല.
കൊട്ടേഷൻ സംഘം ഇല്ല,
കൊടുക്കാനും വാങ്ങാനും
ആളില്ല.

അഹങ്കാരത്തോടെ
ആകാശത്ത് പറന്നു
കളിച്ച കൂറ്റൻ വിമാനങ്ങൾ
പ്ലാസ്റ്റിക്കിൽ
കെട്ടി പൊതിഞ്ഞ
അവസ്ഥയിൽ.

എന്നാൽ ഇന്നു
അതിനു പകരം
നാലു ചിറകുള്ള
കുഞ്ഞു യാന്ത്രികപക്ഷികൾ
ആകാശത്തു പറന്നു
കളിച്ചു നമ്മെ പാത്തും
പതുങ്ങിയും ഒളിഞ്ഞു
നോക്കുന്നു.
അതിനെ നിയന്തിക്കാൻ
വിരൽ തുമ്പ് അനക്കുന്ന ചിലർ.
അത് കാണുമ്പോൾ
ഉടുതുണി പറിച്ചു
തലയും മുഖവും
മറയ്ക്കുന്ന ഒരുകൂട്ടർ.
എല്ലാർക്കും സ്വയരക്ഷ മാത്രം.

ആരും എന്റെ മേലെ
ഓടാനും ചാടാനും ഇല്ല
എന്ന് ഭൂമി പോലും പരാതി പറയുന്നു. എനിക്കാദ്യം എത്തണം
എന്നവ്യാമോഹം ഇന്നില്ല,
എല്ലാരും പാത്തും പതുങ്ങിയും
നടക്കുന്നു,
സ്വയം അകലം
പാലിക്കുന്നു.
മുഖമൂടി കൊണ്ടു
ആർക്കും ആരെയും
തിരിച്ചറിയാനാകുന്നില്ല.

മിണ്ടാപ്രാണികൾ പോലും
ഒന്നും പറയാതെ
അകലം പാലിക്കുന്നു
അതിന്റ യാഥാർഥ്യം അറിയുന്നു.
ഇന്നു അവർ യെധേഷ്ട്ടം
പുറത്തും
ലോകം കിഴ്മേൽ മറിച്ചവർ
അകത്തും ആയി.

മുടിവെട്ടാൻ ബാർബർ
ഷോപ്പ് തപ്പിനടന്നിട്ട്
കാണാൻ ഇല്ല. എന്നാൽ
ഇന്നു പരസ്പരം
അങ്ങോട്ടും ഇങ്ങോട്ടും
മുടി വെട്ടി സഹായിക്കുന്ന
അവസ്ഥ.

ഭാര്യക്ക് ഭർത്താവിനെയും
അതുപോലെ തിരിച്ചും
മക്കൾക്ക് അവരെയും
അതുപോലെ തിരിച്ചും
കാണുവാനൊ
സംസാരിക്കാനോ
സമയം ഒട്ടും ഇല്ലാരുന്നു.
എന്നാൽ ഇന്ന് എല്ലാവരും
ഒരു കൂരയിൽ അടച്ച്‌കെട്ടിയപോലെ.

ഏഷണികൾക്കും,
ഞുണകൾക്കും,
പരിഹാസത്തിനും
സ്ഥലമില്ല സമയമില്ല.
എല്ലാ കതകും, ഗേറ്റും
അടഞ്ഞു കിടക്കുന്നു.
ഒട്ടും സമയം ഇല്ലാത്തവർക്ക്
ഇന്നു സമയം തികയുന്നില്ല
എന്ന പരാതി.

എന്റ് മക്കൾ ഇത് കഴിക്കില്ല,
അതു കുടിക്കില്ല എന്നു
പറഞ്ഞു നടന്നവർ
ഇപ്പൊൾ എന്തെങ്കിലും
മതി വിശപ്പടക്കാൻ എന്ന
അവസ്ഥയിൽ.
മീൻ വണ്ടിയില്ല മീൻ കറിയില്ല
വിഷം കലർന്ന പച്ചക്കറി എവിടെ?.

കൂട്ടാൻ ഒന്നു കുറഞ്ഞാൽ
അടിപ്പിടി കൂട്ടുന്ന അച്ഛനും
മകനും കഞ്ഞി തന്നെ ശരണം. ഉള്ളതുകൊണ്ട് ഉപ്പേരിയും ഓണവും.

രാവിലെ ഓട്ടമില്ല
രാത്രി ഉറക്കം ഒട്ടുമില്ല.
എന്നാൽ ഇന്ന്,
രാവിലെ മുതൽ
പറമ്പിൽ കൂന്താലി
പണിതന്നേ….ശരണം…

ഇന്ന് ആർക്കും
ഒന്നും പണിയാനോ
നിർമിക്കാനോ ധൃതി ഇല്ല.
പള്ളി വേണ്ട,
പട്ടക്കാരൻ വേണ്ട,
പള്ളിയിൽ പോകണ്ട
എന്നുപറഞ്ഞവർ ഇന്നു മുഴം കാലിൽ. സ്ഥാനമാനങ്ങൾക്കു വേണ്ടി ഓടിയവർ, വാദിച്ചവർ ഇന്ന്‌ രെട്ടിലും
വെണ്ണീറിലും…
ദൈവ സന്നിധിയിൽ
ഇത്രയും ഒരുമിച്ച് ഒരേ സ്വരത്തിൽ പ്രാർത്ഥനകളും, സങ്കടങ്ങളും, അഭയാചനകളും,
ഉയർന്ന കാലം മുൻപ്
ഉണ്ടായിട്ടുണ്ടോ?.

പ്രാണനെ രക്ഷിക്കാൻ നെട്ടോട്ടം.
അയ്യോ ഇതിനെല്ലാം ഭയങ്കരനായ ഈ സൂക്ഷ്മാണുക്കൾ കരണമായല്ലോ….

രാജൻ വർഗീസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.