രോഗ പരിശോധനയ്ക്ക് സംവിധാനമൊരുക്കി ഒമാൻ ഗവൺമെന്റ്

കെ.ഇ ഒമാൻ മീഡിയ ടീം

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്വദേശികൾക്കും വിദേശികൾക്കുമായി സൗജന്യ പരിശോധനാ കേന്ദ്രങ്ങൾ ഒമാൻ സർക്കാർ സജ്ജീകരിച്ചു. മത്ര ഹെൽത്ത് സെന്ററിലാണ് പരിശോധനാ കേന്ദ്രം ആരംഭിച്ചത്. പനി, ചുമ, തൊണ്ടവേദന, ശ്വാസം മുട്ടൽ തുടങ്ങി രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് തയാറാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതൽ 1 മണി വരെയാണ് പരിശോധനാ സമയം.

ഇന്ന് 53 രോഗികളുടെ വർധനവാണ് ഉണ്ടായത്. ഇതോടെ രോഗികളുടെ എണ്ണം 599 ആയി. ഒരു വിദേശികളുൾപ്പെടെ മൂന്ന് പേരാണ് മരണപ്പെട്ടത്. എന്നാൽ രോഗം ഭേദമായവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുന്നത് ആശ്വാസകരമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതുവരെ 109 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. രോഗം കൂടുതൽ വ്യാപിച്ചത് മസ്കറ്റ് ഗവർണറേറ്റിലാണ്. ആയതിനാൽ മസ്കറ്റിൽ സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടുന്ന ഇന്ത്യൻ പ്രവാസികൾ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫോറം പൂരിപ്പിച്ച് നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. നാട്ടിലേക്ക് പോകുന്നതിന് സംവിധാനം ഒരുക്കുന്ന മുറയ്ക്ക് ആദ്യപരിഗണന ഇവർക്ക് നൽകുമെന്ന് എംബസി അറിയിച്ചു. എന്നാൽ ഇന്ത്യൻ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി എന്ന വാർത്ത വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.