ലേഖനം: മരണം ലാഭമാക്കുന്നവർ | അലക്‌സ് പൊൻവേലിൽ

രണം പലർക്കും ഇന്ന് ഭീതിപ്പെടുത്തുന്നതാണ്, ചിലർക്ക് ഭീതിപ്പെടുത്തുന്നതായിരുന്നു മുൻപ്, എന്നാൽ മരണം കൊണ്ട് ഭയപ്പെടുത്തിയിരുന്ന പിശാചിനെ യേശു ക്രിസ്തു സ്വയ മരണം കൊണ്ട് പരാജയപ്പെടുത്തി പിതാളത്തിന്റ വിഷമുള്ള് തകർത്തു കളഞ്ഞിട്ട് നമ്മെ നിത്യ ജീവനിലേക്ക് നയിക്കുകയും, ജീവതകാലം മുഴുവൻ മരണഭയത്തിൽ കഴിയേണ്ടീയിരുന്ന നമ്മേ സ്വതന്ത്രരാക്കി പുറത്തു കൊണ്ടു വന്നു മാത്രമല്ല ജീവന്റെ പ്രമാണത്തിലും പുതുക്കത്തിലും നടക്കുവാൻ അവകാശവും നൽകി, (എമ്പ്രായർ 2 :15,റോമർ 6:5, 8:1 )ഇനിയും മരണത്തിനു നമ്മേ ഭീതിപ്പെടുത്തുവാൻ കഴിയില്ല.

തീരാനഷ്ടം എന്നാണ് നാം സാധാരണയായി മരണത്തെ വിലയിരുത്താറ് എന്നാൽ ഈ ലാഭത്തിന്റെ കണക്ക് എവിടെ നിന്നും വന്നു.മറ്റു ഏതു വിഷയങ്ങളിലും എന്ന പോലെ ഈ വിഷയത്തിനും മറുപടി തിരുവചനത്തിൽ തന്നെ വ്യക്തമായുണ്ട്, മരണത്തിനു മറ്റു പര്യായമായി ബൈബിൾ നിരത്തുന്നത്, വിട്ടുപിരിയുക,വേർപെടുക, എന്നൊക്കെ ആണ്, ശാരീരിക മരണം എന്നത് ദേഹത്തിൽ നിന്നും ദേഹി വേർപെടുന്നതിനേയും, ആത്മ മരണം എന്നത് ദേഹി ദൈവത്തിൽ നിന്നും വേർപെടുന്നു എന്നതാണ്.

എന്റെ സ്വത്വം (ആളത്വം,ദേഹി )ജഡത്തിൽ ഇരിക്കണൊ വേണ്ടയോ എന്ന ചിന്ത യാൽ ഞരങ്ങുന്ന പൗലോസ് പറയുന്നു, ജഡത്തിൽ ഇരുന്നാൽ ,വേലക്ക് (സുവിശേഷ പ്രഘോഷണത്തിന്) ഫലം വരുമെങ്കിൽ അങ്ങനെ ആകട്ടെ,എന്നാലും ഒരുപടി കൂടി കടന്ന് തന്റെ താൽപര്യം പ്രകടമാക്കുകയാണ് വിട്ടു പിരിഞ്ഞു ക്രിസ്തു വിനോട് ആയിരിക്കുവാൻ വാഞ്ചിക്കുന്നു അത് അത്യത്തമം അല്ലൊ.
പൗലോസ് മൂന്നു വർഷത്തോളം റോമൻ കാരാഗ്രഹത്തിൽ അടക്ക പെട്ടിരുന്ന വേളയിൽ തന്നിലൂടെ ലഭ്യമായ ഏറെ വിലപ്പെട്ട സന്ദേശങ്ങൾ ആണ് ,ഫിലിപ്പ്യർ, എഫേസിയർ, കൊലോസിയർ, ഫിലേമോൻ എന്നിവ.എന്നാൽ ഈ സന്ദേശങ്ങൾ വായിക്കുന്നവർക്ക് ഒരു കാരാഗ്രഹ പശ്ചാത്തലത്തിൽ നിന്നായിരുന്നു ഈ ലേഖനങ്ങൾ എന്ന് തോന്നുകയേ ഇല്ല, ക്രിസ്തു ഭക്തന്റെ രാജകിയ അനുഭവങ്ങൾ ആണ് ഏറെ പ്രതിപാദിത വിഷയമായിരിക്കുന്നത്, സ്വർഗത്തിൽ ഇരുത്തിയിരിക്കുന്ന അനുഭവവും ,എപ്പോഴും സന്തോഷിക്കണം എന്ന പ്രബോധനവും,മഹത്വത്തിന്റെ പ്രത്യാശ യായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്ന ധൈര്യവും ആണ് തന്റെ വരികളിൽ. ഇതിനു പൗലോസിനെ പ്രാപ്തനാക്കിയ ഘടകം എന്താണ്.

ഒരുകാലത്ത് തന്റെ ഉറക്കം കെടുത്തിയ ഒരുമാർഗം ആയിരുന്നു ഈ നസ്രായന്റേത്, അതിനുവേണ്ടി ഏതറ്റം വരെ പോകാൻ താൻ തയ്യാറായതുമാണ് ,പക്ഷെ താൻ ശ്രേഷ്ഠ മായികണ്ട യൂദായിസത്തിന്റെ പൂർണ്ണത യാണ് ക്രിസ്തു എന്ന സന്ദേശം ഒരു വെളിപ്പാടായി പ്രാപിച്ച തനിക്ക് അടങ്ങിയിരിക്കാൻ ആവുമായിരുന്നില്ല ,ഇത് മുഴുജാതികളിലും എത്തണം അതിനു ഞാൻ കടക്കാരൻ എന്നതായിരുന്നു തന്റെ നിശ്വാസം. ഒരിക്കൽ ഈ മാർഗക്കാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചവൻ, അങ്ങനെ പൗലോസിനേ പോലെ എത്രയോ പേരെ നാം കണ്ടു കഴിഞ്ഞു എന്നത് ചരിത്ര യാഥാർത്ഥ്യം.
ഈ ഒരു നിലപാടിലേക്ക് തന്നെ നയിച്ച അനുഭവങ്ങൾ നമുക്കൊന്ന് പരിശോധിക്കാം, അനന്യാസിനോട് ദർശനത്തിൽ കർത്താവ് ഇടപെട്ടു നേർവീഥി എന്ന തെരുവിൽ ,യൂദായുടെ വീട്ടിൽ ചെന്ന് തർസോസുകാരനിയ ശൗലിനെ അന്വഷിക്ക ഇത്രയും കേട്ടപ്പോൾ തന്നെ അനന്യാസ് ആകെ ഭയപ്പെട്ടു, അധികാരപത്ര വുമായി നമ്മെ പിടിച്ചു കെട്ടാൻ വന്നവൻ,വീണ്ടും കർത്താവ് പറയുന്നത് നീ പോക “അവൻ എന്റെ നാമം” .തുടർന്നുള്ള ഓർഡർ ശ്രദ്ധിക്കണം ജാതികൾക്കും, രാജക്കൻമാർക്കും അതിനു ശേഷം , ഇസ്രായേൽ മക്കൾക്കും. ഈ ക്രമത്തിൽ തനിക്കു ലഭിച്ച ദൈവഹൃദയത്തിൽ തന്നോടുള്ള നിയോഗം ഒട്ടും വിട്ടു കളയാതെ ജാതികളിലേക്ക് തന്നെ തിരിഞ്ഞ തെരഞ്ഞെടുക്ക പെട്ട ദൈവമനുഷ്യൻ. ക്രിസ്തു വിനോടൊപ്പം തന്റെ ജീവിതം ആരംഭിച്ച പ്പോൾ മുതൽ തനിക്ക് ഒരു ബോദ്ധ്യം ഉണ്ടായിരുന്നു അനന്യനായ യേശുക്രിസ്തു വിന്റെ നാളോളം തികക്കും എന്നും. ആ ബോദ്ധ്യത്തിൽ നിന്നാണ് മരണ മുഖത്തു നിന്ന് താൻ പറയുന്നത് ഞാൻ നല്ല പോർ പോരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനിയുള്ളത് നീതിയുടെ കിരീടം. മരണം എന്ന വാതിൽ കടന്ന് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസം എനിക്ക് നൽകും( 2 തിമോത്തി 4 : 7,8 )
മരണം അവസാനം അല്ല എന്ന് നാം തിരിച്ചറിയണം ആയിരുന്നു എങ്കിൽ തിന്നുക, കുടീക്കുക, ആവോളം സുഖിക്കുക എന്ന ലൗകീകന്റെ വാദം ശരി എന്ന് വന്നേനെ മരണത്തിനപ്പുറം ന്യായവിധിയുണ്ട്.

ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്കായി നീയമിച്ചിരിക്കുന്നു (എബ്രായർ 9 : 27 ) യോഹന്നാൻ 3 : 16 ൽ നിക്കോദിമോസിനോട് ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കണം എന്ന ദൈവ ഇഷ്ടം വെളിപ്പെടുത്തി യതിനു ശേഷം പറയുന്നതും ന്യായവിധിയുടെ കാര്യം ആണ് വെളിച്ചമായ ക്രിസ്തു വിനെയും തന്റെ വചനത്തെയും അവഗണിക്കുകയും ലോകത്തെ സ്നേഹിക്കുന്ന വരൊക്കയും ന്യായവിധിയിൽ ആയി എന്ന് കർത്താവ് തന്നെ അരുളിച്ചെയ്യുന്നു.(3:19).
ജീവിതം ക്രിസ്തു വിനു കൈമാറ്റം ചെയ്ത പൗലോസിനെ പോലെ ഉള്ളവരുടെ അവകാശം ആണ് ആ പ്രഖ്യാപനം, (ഫിലിപ്പ്യർ 1 : 21,22 ) ദീർഘായുസ്സിന്റെ പ്രതീക്ഷ യിൽ ദിവസം തള്ളി നീക്കുന്നവരല്ല, മരണം എങ്ങനെ യും ആയികൊള്ളട്ടെ ജീവിതം ദൈവ ഹിതത്തിനു കൈമാറ്റം ചെയ്തവ്യക്തിക്ക് മരണം അത് ലാഭം തന്നെ.

അലക്സ് പൊൻവെലിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.