ഇന്നത്തെ ചിന്ത :പിതാവേ കഴിയുമെങ്കിൽ…| ജെ.പി വെണ്ണിക്കുളം

ലോകത്തിൽ യേശു ശുശ്രൂഷ ചെയ്തപ്പോൾ അനേകർ തനിക്കു മുൻപാകെ കവിണ്ണു വീണിട്ടുണ്ട്. എന്നാൽ ഗെത്ശെമനയിൽ യേശു പിതാവിന് മുന്നിൽ കവിണ്ണു വീണു പ്രാർത്ഥിക്കുന്നു. ‘പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം നീങ്ങിപ്പോകണമേ”(ലൂക്കോസ് 22:41). ക്രൂശുമരണത്തെ മുൻകണ്ടുകൊണ്ടാണ് പാനപാത്രം എന്നു പറഞ്ഞിരിക്കുന്നത്.
എബ്രായർ 5:7ൽ നാം വായിക്കുന്നത് ഇപ്രകാരമാണ്; “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു”. ആ സമയത്തു വിയർപ്പു പോലും രക്തത്തുള്ളിയായി എന്നു നാം വായിക്കുന്നു. വലിയ തുള്ളികളായി വിയർത്തു എന്നൊരു ചിന്തയുണ്ട്. ഇതൊരു വർണ്ണനയായി കണ്ടാൽ മതി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ഹൃദയസ്തംഭനം അല്ലെങ്കിൽ കൊടിയ വിഷം ശരീരത്തിൽ കയറിയാൽ ഉള്ള അനുഭവം! പ്രിയരെ,ഇന്ന് ലോകത്താകമാനം ക്രൈസ്തവ സമൂഹം പെസഹാ ദിനം ആചരിക്കുമ്പോൾ ഓർക്കുക, എന്തിനു വേണ്ടിയാണ് യേശു ഈ വേദന ഒക്കെ സഹിച്ചത്? ആർക്കു വേണ്ടി? നമ്മുടെ കണ്ണുകൾ നിറയട്ടെ. ഉത്തരം നമുക്കു തന്നെ കണ്ടെത്താൻ കഴിയും.

ധ്യാനം: മത്തായി 26

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.