ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂവും

കോട്ടയം : ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഇന്നും കോട്ടയം ജില്ലയുടെയും തിരുവല്ലയിലെയും പല ഭാഗങ്ങളിൽ ഭക്ഷണം, കുടിവെള്ളം , മാസ്ക് , ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. ഏകദേശം 300 ൽ അധികം ആളുകൾക്ക് ഉച്ചഭക്ഷണവും നൽകി. തുടർച്ചയായി നടക്കുന്ന ക്രൈസ്തവ എഴുത്തുപുരയുടെ ഈ പ്രവർത്തനങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂ ടീമും അഭിനന്ദനങ്ങൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര കോട്ടയം വൈസ് പ്രസിഡന്റ് പാസ്റ്റർ ഡേവിസ് , സെക്രട്ടറി അജി ജയ്സൺ , എക്സിക്യുട്ടീവ് മെംമ്പർ : സുബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.