രണ്ടാംഘട്ട സഹായവുമായി ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ

അടൂർ :കൊറേണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ നടപ്പാക്കിയത് മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഡോ.ജോയി ജോസഫ് സെൻ്റർ മുഖേനയും, സെന്റർ പി.വൈ.പി.എ, സെന്റർ സോദരി സമാജം എന്നിവരുടെ സാമ്പത്തിക സഹായത്താലും അടൂർ വെസ്റ്റ് സെൻ്ററിലെ വളരെ അർഹതപ്പെട്ട 100 കുടുംബങ്ങൾക്ക് 9 ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.രണ്ടാം ഘട്ടത്തിൽ 1 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് സെന്റർ നേതൃത്വം നൽകി.

post watermark60x60

ഏപ്രിൽ 6, 7 തീയതികളിലായി സെൻ്ററിലെ 27 സഭകളിലും അർഹതപ്പെട്ടവർക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു. ഈ പ്രവർത്തനത്തിന് സെൻ്റർ പി.വൈ.പി.എ നേതൃത്വം നൽകുകയം, പ്രസിഡൻ്റ് ജോർജ് തോമസ്, ട്രഷറർ ഫിന്നി കടമ്പനാട്,പബ്ലിസിറ്റി കൺവീനർ ബിബിൻ ബോബി, ബിജു ശാമുവൽ, ജോമോൻ ശൂരനാട്,എന്നിവർ അധികാരികളുടെ അനുമതിയോടെ പ്രവർത്തനങ്ങളിൽ സജീവമായി.
ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ സെൻ്ററിലെ ശുശ്രൂഷകന്മാർക്ക് ഡോ. ജോയി ജോസഫ് നൽകുന്ന സാമ്പത്തിക കൂട്ടായ്മയും, ഐ.പി.സി കേരള സ്റ്റേറ്റിൽ നിന്നും ഫെയ്ത്ത് ഫോമുകൾക്കായി ലഭിച്ച 10 ഭക്ഷ്യധാന്യകിറ്റുകളും , സെന്റർ നൽകുന്ന 4 കിറ്റുകൾ ഉൾപ്പെടെ 14 കിറ്റുകൾ അടുത്ത ദിവസങ്ങളിൽ എത്തിക്കും എന്ന് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് അറിയിച്ചു.ഈ പ്രവർത്തനത്തിൽ സഹായിച്ച എല്ലാവരോടും അദ്ദേഹം നന്ദി അറിയിക്കുകയും, ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായ പ്രതികൂലങ്ങൾ മാറുവാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-ADVERTISEMENT-

You might also like