ലേഖനം: ലൈവിൽ വേണ്ടത് കർത്താവ് | പാ. ഹരിഹരൻ കളമശ്ശേരി

ഈ ലോക് ഡൗൺ കാലം ആത്മിക ഗോളത്തിൽ ഇത് ലൈവിൻ്റെ കാലമായ് മാറുകയാണോ? ഭവനസഭായോഗങ്ങൾ കേന്ദ്രികൃതമാകുന്നുവോ? വീണ്ടും ആരാധന ആലയത്തിലല്ലാത്ത ഒരു കർതൃദിനത്തിലേക്ക് ദൈവജനം എത്തി നിൽക്കുമ്പോൾ ആദ്യദിനങ്ങളിൽ ഭവനങ്ങളിൽ ആരാധിക്കാൻ കുടുംബങ്ങളെ പ്രേരിപ്പിച്ച പല സഭാവിഭാഗങ്ങളും ലൈവും, റ്റി.വി പ്രോഗ്രാമുകളുമായി മത്സരബുദ്ധിയോടെ രംഗത്തെത്തിയിരിക്കുന്നു. ആധുനിക സൗകര്യങ്ങൾ എല്ലാം നല്ലതു തന്നെ, പ്രാർത്ഥിക്കുന്ന കുടുംബങ്ങളിൽ പ്രഭാതത്തിലെയും രാത്രിയിലെയും കുടുംബ പ്രാർത്ഥനകളിൽ ഒരുമിച്ചിരുന്ന കുടുംബങ്ങൾ ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ കർതൃദിനത്തിൽ കുടുംബം ഒരുമിച്ച് പാട്ടുകൾ പാടി, വചനം വായിച്ച് പ്രബോധനം നടത്തുകയും അതുവഴി ഭവനങ്ങളിൽ ഒരു അത്മികഅന്തരീക്ഷം ഉണ്ടാകുവാനും, ഭവനങ്ങളിൽ ഉള്ളവർക്ക് പാടുവാനും പ്രാർത്ഥിക്കുവാനും വചനം പങ്കുവയ്ക്കുവാനും അവസരം ഉണ്ടാകുകയും. അതു വഴി വിശ്വാസികൾ എന്ന ലേബലിൽ മാത്രം അറിയപ്പെട്ടിരുന്ന സഹോദരൻമാരും സഹോദരിമാരും കുടുംബമായി വചനം ധ്യാനിക്കുകയും പ്രബോധനത്തിന് ഒരുങ്ങുകയും പ്രബോധിപ്പിക്കുയും ചെയ്തത് കാണാൻ കഴിഞ്ഞ ഒരു തലമുറയാണിത്.

post watermark60x60

സഹോദരാ ഇന്ന് വീട്ടിലെ സഭായോഗം അനുഗ്രഹമായിരുന്നോ എന്ന് അന്വേഷിക്കുമ്പോൾ. സഭയിൽ നിശബ്ദരായിരുന്ന പലരും ദൈവം നൽകിയ വചന വെളിപ്പാടുകൾ പങ്കുവയ്ക്കുകയും വചനധ്യാനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഈ പ്രതികൂല കാലഘട്ടത്തിലും കർത്താവിനായ് നിലകൊള്ളുന്ന ഒരു ശേഷിപ്പുണ്ടെന്നത് ദൈവിക സന്തോഷത്തിനിടയാ ക്കുന്നു. സഭാ നേതൃത്വങ്ങൾ ദൈവദാസൻമാർ ലൈവ് പ്രോഗ്രാമുകളൂം മറ്റും ചെയ്യുന്നത് നല്ലതു തന്നെ. ഈ കാലഘട്ടത്തിൽ മുൻഗണന കൊടുക്കേണ്ടത് പാടുവാനും പ്രാർത്ഥിക്കുവാനും വചനം ധ്യാനിക്കുവാനും പ്രബോധിപ്പിക്കുവാനും, ദൈവജനത്തെ ഉത്സാഹിപ്പിക്കുക എന്നതിനാണ്. അതിനായ് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാം. കുടുംബം ഒരുമിച്ചുള്ള ആരാധനയ്ക്ക് ശേഷം മാത്രം ലൈവ്, റ്റി.വി. പ്രോഗ്രാമുകളിലെക്ക് ദൈവജനത്തിൻ്റെ ശ്രദ്ധ തിരിക്കുക. ഈ കാര്യം നേതൃത്വങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യുക. ഇത് ഭവനങ്ങളെ വചനത്താൽ പണിതെടുക്കുവാനുള്ള സമയമാണ്. സമയം തക്കത്തിൽ ഉപയോഗിക്കാം. ഭാരതത്തിലെ ദൈവ സഭകളിൽ ആരാധന നടക്കുന്ന കർതൃദിനങ്ങളിൽ ദൈവജനത്തെ വെറും ശ്രോധാക്കളും ആസ്വാദകരും ആക്കി മാറ്റാതെ ദൈവമഹത്വത്തിൻ്റെ ലൈവിലെക്ക് ദൈവജനത്തെ എത്തിക്കാൻ ശ്രമിക്കാം.

പാസ്റ്റർ ഹരിഹരൻ കളമശ്ശേരി

-ADVERTISEMENT-

You might also like