ഇന്നത്തെ ചിന്ത : ദൈവം തന്റെ ജനത്തെ കൈവിടുമോ?

ജെ.പി വെണ്ണിക്കുളം

സങ്കീർത്തനം 105:5,6 വാക്യങ്ങളിൽ അബ്രഹാമിന്റെ സന്തതിപരമ്പരയോട് ദൈവം ചെയ്ത അത്ഭുതപ്രവർത്തികളെ ഓർക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. അപ്പോൾ തന്നെ എട്ടാം വാക്യത്തിൽ ദൈവം തന്റെ ജനത്തോട് ചെയ്യുന്ന ഉടമ്പടി ആയിരം തലമുറ വരെ അഥവാ എന്നേക്കും ഓർക്കുമെന്നും പറയുന്നു. ഇവിടെയാണ് നമ്മുടെ ഓർമയും ദൈവത്തിന്റെ ഓർമയും തമ്മിലുള്ള വ്യത്യാസം കാണുന്നത്. ഇസ്രായേലിനോട് ദൈവം ചെയ്ത നിയമം അനുസരിച്ച് കനാൻ അവർക്ക് നിത്യനിയമമായ അവകാശമാണ്. ചില വർഷങ്ങൾ ശത്രു അതു കൈവശമാക്കിയെങ്കിലും അതിന്റെ ആത്യന്തിക അവകാശം ഇസ്രായേലിനുള്ളതാണ്. ദൈവം തന്റെ അവകാശമായ ജനത്തെ ശത്രുവിന് വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നില്ല. ഈ സുരക്ഷിതത്വം ദൈവത്താൽ ലഭിക്കുന്നതുകൊണ്ടു നമുക്ക് പ്രശംസിക്കാനും ഒന്നുമില്ല. എന്നാൽ ദൈവം സ്വജനത്തെ, മുന്നറിഞ്ഞിട്ടുള്ള ജനത്തെ ഒരുനാളും തള്ളിക്കളയുകയില്ല, (റോമർ 11:1,3) എന്നും നാം വായിക്കുന്നുണ്ടല്ലോ.

ധ്യാനം: സങ്കീർത്തനം 105

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.