കാലികം: സൂം കോൺഫറൻസ് – 10 നിർദ്ദേശങ്ങൾ​​​​​​​​​​​​​ | ഷാർലെറ്റ് പി മാത്യു

ലോക്ക് ഡൌൺ പീരിയഡിൽ സഭായോഗങ്ങളും ബൈബിൾ ക്ലാസുകളും മുടങ്ങിയിരിക്കുന്ന സന്ദർഭത്തിൽ പരസ്പരം ഓൺലൈൻ ആയി കൂടിവരുവാൻ ഏറ്റവും പ്രയോജനപ്പെടുന്ന ഒരു മാധ്യമം ആണ് സൂം കോൺഫറൻസിങ്. നമുക്കു ലഭിച്ച സാങ്കേതിക വിദ്യ ദൈവീകമായി മികച്ച രീതിയിൽ (Godly, excellent) ഉപയോഗിക്കുക.

വിദൂരതയിൽ ,വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് പരസ്പരം വീഡിയോ കോൺഫറൻസിങ് , ഓൺലൈൻ മീറ്റിങ് ഒക്കെ നടത്തുവാൻ ലളിതവും ചിലവ് കുറഞ്ഞതുമായ ഒരു മാർഗമാണ് സൂം കോൺഫറൻസിങ്. മിക്ക സഭകളും ഈ സാങ്കേതിക വിദ്യ നമ്മുടെ ഇടയിൽ പ്രത്യേകിച്ചും ഈ ഐസൊലേഷൻ കാലഘട്ടത്തിൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ടെക്നോളജി നന്നായി കൈകാര്യം ചെയ്യുവാനറിയുന്ന പുതിയ തലമുറ മുതിർന്നവരെയെല്ലാം കണക്ട് ചെയ്തും ഇതു ഉപയോഗിക്കാൻ അവരെ പഠിപ്പിച്ചും കൃത്യമായി കൂട്ടായ്മകൾ നടത്തുവാൻ ഉത്സാഹം കാണിക്കണം .
Zoom or Zoom Conference എന്ന് ഇൻറർനെറ്റിൽ ടൈപ്പ് ചെയ്താൽ ഈ പേജ് കാണുവാൻ കഴിയും .കമ്പ്യൂട്ടർ / മൊബൈൽ / ടാബ് / ഐപാഡ് -ഇവയെല്ലാം ഉപയോഗിച്ചു സൂം കോൺഫറൻസിങ് നടത്തുവാനും പങ്കെടുക്കുവാനും കഴിയും.

സൂം ആപ്പ് -പ്ലേ സ്റ്റോറിൽ അല്ലെങ്കിൽ ആപ്പ് സ്റ്റോറിലൂടെ ഡൗൺലോഡ് ചെയ്‌താൽ ഇത്‌ ഉപയോഗിക്കുവാൻ എളുപ്പമായിരിക്കും.

ചില സംശയങ്ങൾ

•എത്ര പേർക്ക് പങ്കെടുക്കാം – സാധാരണയായി നൂറു പേർ മുതൽ ആയിരം പേർ വരെ പങ്കെടുക്കാൻ പല പാക്കേജുകൾ ലഭ്യമാണ്.

•എത്ര സമയം മീറ്റിങ് നടത്തുവാൻ സാധിക്കും- നാൽപതു മിനിറ്റു വരെ ഫ്രീ ആയിട്ടുള്ള പാക്കേജുകൾ നിലവിൽ ലഭ്യമാണ്.അതിൽ കൂടുതൽ സമയം വേണമെങ്കിൽ പേയ്മെന്റ് കൊടുക്കണം.

•എത്ര രൂപ ചിലവ് വരും – ഒരു മാസത്തേക്ക് ഏകദേശം 1200 രൂപ മുതൽ 1500 വരെ ചിലവ് വരുന്ന ഓഫറുകളാണ് നിലവിൽ ഇപ്പോഴുള്ളത്. ഓൺലൈൻ ആയി പേയ്‌മെന്റുകൾ അടച്ചാൽ മതിയാകും.

•എങ്ങനെയാണ് ജോയിൻ ചെയ്യുന്നത് -സാധാരണയായി ഒരു മീറ്റിങ് ഹോസ്റ്റ് ചെയുന്ന ആൾ ലിങ്കും ഐഡിയും അയച്ചു തരും. ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുന്ന തരത്തിൽ ലിങ്കും മീറ്റിങ് ഐഡിയും ഒരുമിച്ചു അയച്ചു കൊടുക്കുക.ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം മീറ്റിങ് ഐഡി ടൈപ്പ് ചെയ്തു മീറ്റിംഗിൽ പ്രവേശിക്കുക.

സൂം ഉപയോഗിച്ചു കൂട്ടായ്മകൾ നടത്തുമ്പോൾ പാലിക്കേണ്ട 10 നിർദ്ദേശങ്ങൾ

1. മീറ്റിങ് ഹോസ്റ്റ് ചെയ്യുവാൻ ഒന്നോ രണ്ടോ ആളുകൾ ഉണ്ടാവണം

2. മീറ്റിങ്ങിന്റെ സമയ ക്രമീകരണവും ജോയിൻ ചെയ്യേണ്ട വിധങ്ങളും 24 മണിക്കൂർ മുൻപെങ്കിലും എല്ലാവരെയും വാട്സാപ്പ് അല്ലെങ്കിൽ ഈമെയിലിൽ ഹോസ്റ്റ് ചെയ്യുന്ന ആൾ അറിയിക്കുക.

3. ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുന്ന തരത്തിൽ ലിങ്കും മീറ്റിങ് ഐഡിയും ഹോസ്റ്റ് ചെയ്യുന്ന ആൾ ഒരുമിച്ചു അയച്ചു കൊടുക്കുക.കൂടുതൽ സുരക്ഷക്കു പ്രാധാന്യം കൊടുത്തുകൊണ്ട് മീറ്റിംഗ് ഐ ഡി ക്കൊപ്പം പാസ്സ്‌വേർഡ് കൊടുക്കാവുന്ന സൗകര്യവും നിലവിലുണ്ട്.

4. പങ്കെടുക്കുന്നവർ ഓഡിയോ ഓഫ് ചെയ്തു വെക്കണം.ഓരോ സന്ദർഭത്തിലും സംസാരിക്കുന്ന വ്യക്തി ഒഴികെ ബാക്കി എല്ലാവരും നിർബന്ധമായും ഓഡിയോ ഓഫാക്കി വെക്കണം. അങ്ങനെ ചെയ്യാത്ത വ്യക്തികളുടെ സമീപത്തിൽ സംഭവിക്കുവാൻ സാധ്യതയുള്ള ശബ്ദങ്ങൾ അലോസരങ്ങൾ സൃഷ്‌ടിക്കും.

5. പങ്കെടുക്കുന്നവർ വിഡിയോയും ഓഫ് ചെയ്തു വെക്കുന്നതാണ് നല്ലതു( പ്രതേകിച്ചും 10 പേരിൽ കൂടുതൽ ഉള്ളപ്പോൾ ).ഇതിനു രണ്ടു വശങ്ങളുണ്ട്.

A) വീഡിയോ ഓൺ ചെയ്തു വെച്ചാൽ വീഡിയോ സ്‌ക്രീനിൽ വരുന്നവരുടെ മുഖങ്ങൾ / ഭാവങ്ങൾ /വസ്ത്രധാരണരീതി/ ബാക് ഗ്രൗണ്ടിൽ സംഭവിക്കുന്ന ചലനങ്ങൾ മറ്റുള്ളവരെ അശ്രദ്ധരാക്കും. പ്രതേകിച്ചും എല്ലാവരും വീട്ടിലാണ് ഇരിക്കുന്നത്. കുഞ്ഞുങ്ങൾ ഓടി നടക്കുന്നത് , കോട്ടുവായി ഇടുന്നത് ,എഴുന്നേറ്റ് നടക്കുന്നതൊക്കെ ചിലപ്പോൾ ചിരിക്കാൻ വക നൽകാനും സാധ്യതകൾ ഉണ്ട്.

B) അലസരായി ,ആരെയെങ്കിലും ബോധിപ്പിക്കാനായി തുടക്കത്തിൽ ലോഗിൻ ചെയ്യുക ,ഒടുക്കത്തിൽ ഹലോ പറഞ്ഞു ഞാനും ഉണ്ടായിരുന്നു എന്നു പറയാനുള്ള മനോഭാവം വിഡിയോ ഓഫ് ചെയ്തു വെക്കുമ്പോൾ വരുവാൻ സാധ്യതയുണ്ട്. കള്ളത്തരം അരുത്.

6. ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയുള്ള സമയക്രമങ്ങളാണ് ഓൺലൈൻ കൂട്ടായ്മകൾ നടത്തുമ്പോൾ അനുയോജ്യം. ദീർഘമായാൽ അരോചകവും അശ്രദ്ധയും നെറ്റ്‌വർക്ക് പ്രശ്നങ്ങളും വരുവാൻ സാദ്ധ്യതകൾ ഉണ്ട്.

7. പാട്ടുകളുടെ വരികൾ പാടുമ്പോഴും വാക്യങ്ങൾ വായിക്കുമ്പോൾ വാക്യങ്ങളും സ്‌ക്രീനിൽ കാണിക്കുന്നത് നന്നായിരിക്കും. ടെക്നോളജി കൈകാര്യം ചെയ്യുവാൻ അറിയുന്നവർ പ്രതേകിച്ചും ചെറുപ്പക്കാർ ഈ ദൗത്യം ഏറ്റെടുക്കുക

8. പ്രസംഗങ്ങൾ ചെയ്യുമ്പോൾ പവർപോയിന്റ് പ്രസന്റേഷൻ ചെയ്യുന്നത് നല്ലതായിരിക്കും. ഇപ്പോഴുള്ള നിയമങ്ങൾക്കും മറ്റുള്ള സമൂഹങ്ങൾക്കും വ്യക്തികൾക്കും എതിരായി പ്രസംഗിക്കരുത്. ടെക്നോളജി നമ്മളെയും ട്രാക്ക് ചെയ്യുന്നുണ്ട് എന്നു മറക്കാതിരിക്കുക.

9. കേൾവിക്കാരോട് പ്രസംഗിച്ച അല്ലെങ്കിൽ പഠിപ്പിച്ച ഭാഗങ്ങളിലെ ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുവാൻ സമയം കൊടുക്കുന്നതും നല്ലതായിരിക്കും. പരിജ്ഞാനത്തോടെ ചെയ്യുകയാണെകിൽ പ്രസംഗത്തിനിടെയിൽ 10 മിനിറ്റ് കൂടുമ്പോഴെക്കെ ഒരു ചോദ്യം ചോദിക്കുകയും ഉത്തരങ്ങൾക്കായി ഒന്നോ രണ്ടോ മിനിറ്റ് നീക്കിവെക്കുകയും ചെയ്യാം.

10. മീറ്റിങ് അവസാനിച്ച ശേഷം വീഡിയോ ഓൺ ചെയ്തു രണ്ടു മിനിറ്റ് മുതൽ മൂന്ന് മിനിറ്റ് വരെ വിവേകത്തോടെഎല്ലാവരും പരസ്പരം ഹലോ പറയുന്നതും സംസാരിക്കുന്നതും നല്ലതാണ്. എല്ലാവരും പരസ്പരം കാണാതെ വീട്ടിലിരിക്കുന്നതല്ലേ.മസിലു പിടിക്കാതെ സ്നേഹത്തിൽ നിലനിൽക്കുക.

ചില ചെറിയ ഉപദേശങ്ങൾ കൂടി

• ദേശത്തിനുവേണ്ടി കരയാനും ഉറക്കെ നിലവിളിക്കാനും മഹാമാരിയിൽ നിന്നു വിടുവിക്കപ്പെടാനും നമ്മുടെ സ്വന്തം പാപങ്ങളെ ഏറ്റുപറഞ്ഞു സമർപ്പിച്ചു പ്രാർത്ഥിക്കാനും, അതുപോലെ ദൈവവവചനം ശ്രദ്ധാപൂർവം പിൻപറ്റാനും ഉള്ള സമയമാണിത്. ഇപ്പോൾ ആവശ്യത്തിന് സമയം ഉണ്ട്. ഒരു ഫാൻ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ കാണുവാൻ കഴിയാത്ത ചെളി ആ ഫാൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കാണുവാൻ കഴിയുന്നതുപോലെ
ശാന്തമായി ദൈവവചനത്തിനു മുൻപാകെ സ്വയമേ ഒരു വിശകലനം ചെയ്യുക.

• “പ്രസംഗകൻ കോട്ടുവായിട്ടാൽപ്പോലും കയ്യടിക്കുന്ന പ്രവണത” അവസാനിപ്പിക്കുക. മോട്ടിവേഷണൽ പ്രസംഗങ്ങൾ മാത്രമായി സുവിശേഷപ്രസംഗം മാറുന്നത് അപകടകരമാണ്. വൈകാരിക സുഖത്തിനപ്പുറം മറ്റൊന്നും ലഭിക്കില്ല എന്ന് തിരിച്ചറിയുക. പ്രസംഗിക്കുന്നവരും പാടുന്നവരും എത്ര വി ഐ പി ആയാൽ പോലും ബെരോവയിൽ ഉള്ളവരെപോലെ വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുകയും അവർ പറയുന്നത് ശരിയാണോ എന്നറിയുന്നതിനു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിക്കുകയും വേണം (പ്രവൃ 17:11)

• എല്ലാ രാജ്യങ്ങളും ഭീതിയിലാണ് .വികസിതരാജ്യങ്ങൾ എന്നഭിമാനിക്കുന്നവരുടെ ദയനീയ അവസ്ഥകൾ നാം ദിനവും കാണുന്നു. വിദേശപൊങ്ങച്ചങ്ങളെല്ലാം ഏറ്റുപറയുക. രാജ്യങ്ങളിൽ പോകുന്നതൊന്നും തെറ്റല്ല. പക്ഷേ, അമേരിക്ക ,ഇംഗ്ലണ്ട് , ഓസ്ട്രേലിയ ,ഗൾഫ്, കാനഡയൊക്കെ മാത്രമാണ് ദൈവീകാനുഗ്രഹത്തിന്റെ അടയാളമായി കരുതിയ ട്രെന്റിന് പുറകിൽ വലഞ്ഞുപോയെങ്കിൽ അനുതപിക്കുക . കോവിഡ്-19 നമ്മെ പ്രധാനമായും പഠിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണിത്. യെശയ്യാവ്‌ 40:15 പറയുന്നു. എല്ലാ രാജ്യങ്ങളും ഒരു ബക്കറ്റിലെ തുള്ളിപോലെയെ ഉള്ളൂ.

പെനാൽറ്റി ഷൂട്ട് ഔട്ട് –ജയിച്ചോണം

“സൂം നാളുകൾ” സുബോധത്തെ മടക്കി നൽകട്ടെ
“സൂം നാളുകൾ” സുവിശേഷത്തിന്റെ മാറ്റു കൂട്ടട്ടെ
“സൂം നാളുകൾ” സ്വസ്നേഹത്തെ ഇല്ലാതാക്കട്ടെ

നദികളും വായുവും പ്രകൃതിയുമെല്ലാം മാലിന്യമകന്നു
ഈ ഐസൊലേഷൻ കാലഘട്ടത്തിൽ ശുദ്ധമായിക്കൊണ്ടിരിക്കുന്നു.
ലോക്ക് ചെയ്തിട്ടും ദിശ ശരിയായില്ലെങ്കിൽ….അന്തം എന്താകും…
നാഥാ കൈവിടരുതേ.

ഫ്രീ ഹിറ്റ് – ടെക്നോളജിയെ കുറ്റം മാത്രം പറയുന്നവർ ലൈവിലും സൂമിലും കൂടി പ്രസംഗിക്കുന്നില്ലല്ലോല്ലോല

ഷാർലെറ്റ് പി മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.