ലേഖനം: കയ്പ്പും മധുരവും | മിനി ലാലു ചിറ്റാർ

സ്നേഹിതരെ ഇന്ന് നാം എല്ലാവരും കൊറോണ എന്ന ഒരു മഹാവ്യാധി മുഖാന്തരം ഭാരപ്പെടുകയാണ്. അതിൽ നിന്നും നമ്മെ രക്ഷിപ്പാൻ സർക്കാർ പല നിബന്ധനകളും കൊണ്ടു വരുന്നു എന്നാൽ നമ്മിൽ എത്ര പേർ അതനുസരിക്കുന്നു? അല്ലെങ്കിലും പണ്ടു മുതലെ ഈ മനുഷ്യൻ ഇങ്ങനെ ചെയ്യരുത് എന്നു പറയുന്നതെ അവർ ചെയ്യു…പോകരുത് എന്നു പറയുന്നിടത്ത് അവർ പോകും… നിൽക്കരുത് എന്നു പറയുന്നിടത്ത് അവർ നിൽക്കും…അനന്തര ഫലമൊ അതു മറ്റുള്ളവർ കൂടെ അനുഭവിക്കുന്നു.

പിന്നെ മദ്യപാനം ചെയ്യുന്ന പ്രീയ സഹോദരന്മാരോടു പറയാനുള്ളത്
മദ്യം കിട്ടാനില്ല എന്നു പറഞ്ഞ് നിങ്ങൾ ഭാര്യമാരെ കൊല്ലല്ലെ. നിങ്ങൾ തന്നെ ആത്മഹത്യ ചെയ്യല്ലെ പകരം നിങ്ങൾ നിങ്ങളുടെ കുടുംബത്തെ ഒന്നു ശ്രദ്ധിച്ചെ…അവരുടെ മുഖത്തേക്കു ഒന്നു നോക്കിക്കെ, നിങ്ങളുടെ കുഞ്ഞുങ്ങളുടെ സന്തോഷം ഒന്നു നിങ്ങൾ കണ്ടോ ! എൻ്റെ സഹോദരന്മാരെ നിങ്ങൾ പ്രഭാതം മുതൽ അന്തിയാകുവോളം എല്ലു മുറിയേ പണിയെടുത്തിട്ട് കിട്ടുന്ന പണവുമായി കണ്ട ബാറിലും കള്ളുഷാപ്പിലും കൊടുക്കുന്നു. നിങ്ങൾക്കൊ, നിങ്ങളുടെ കുടുംബത്തിനോ വല്ലതും കിട്ടിയോ? മറിച്ച് നിങ്ങളുടെ ആരോഗ്യവും, മറ്റുള്ളവരുടെ സമാധാനവും പോയി കിട്ടുന്നു.എന്തിനാണു സഹോദരങ്ങളെ കാശ് കൊടുത്തു കടിക്കുന്ന നായയെ വാങ്ങുന്നത്?
ഈ മദ്യപിക്കാത്ത കുറച്ച് ദിവസം കൊണ്ടു നിങ്ങളുടെ ആ ശീലം മാറ്റിയെടുക്കാൻ നിങ്ങളെ കൊണ്ടാകും. നിങ്ങളുടെ കുടുബത്തിൻ്റെ സന്തോഷം നിങ്ങൾക്കു വീണ്ടെടുക്കാം.

പിന്നെ ഇന്നു സർക്കാരിൻ്റെ വാക്കുകളെ ലംഘിച്ചു പുറത്തിറങ്ങുന്നവരോട് ഇനി ഒരു പത്തൊ , പതിനാലൊ ദിവസമല്ലെ അതും കൂടെ ഒന്നു അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ ഇതു കഴിയുമ്പോൾ നിങ്ങൾക്ക് എവിടേക്ക് വേണമെങ്കിലും പറക്കാമല്ലോ… പകരം ഇന്ന് അനുസരിക്കാതെ ഇറങ്ങി നടന്നാൽ ഇതിൽ കൂടുതൽ ദിവസം ഒരു പക്ഷെ നമുക്ക് കൂട്ടിലടച്ച ഒരു പക്ഷി പുറത്തിറങ്ങാൻ മേലാത്ത അവസ്ഥ പോലെ വരും. അതു കൊണ്ട് നമുക്കു നമ്മുടെ ഗവൺമെൻറ് അധികാരികൾ പറയുന്നത് ഒന്നു അനുസരിക്കാം. പണ്ട് ഇങ്ങനെ ഒരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട് ” മൂത്തവർ പറയും വാക്ക് മുതുനെല്ലിക്ക ആദ്യം കയിക്കും പിന്നെ മധുരിക്കും”. ഇപ്പോൾ നമുക്ക് ഈ നിബന്ധനകൾ ഒക്കെ ഒരു ബുദ്ധിമുട്ടാണു എങ്കിലും അതു നമ്മുടെ കുടുംബത്തിൻ്റെ, നമ്മുടെ നാടിൻ്റെ, നമ്മുടെ രാജ്യത്തിൻ്റെ നന്മക്കാണെന്ന് ഓർക്കു സുഹൃത്തുക്കളെ..

മിനി ലാലു ചിറ്റാർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.