കഥ: ഐസോലെഷൻ | രഞ്ചിത്ത് ജോയി, കീക്കൊഴൂർ

വാഹനം ഓടിക്കുബോൾ റോഡു പതിവിലും ശാന്തമായിരുന്നു. എന്നാൽ കടകളിൽ ഒക്കെ അസാധാരണ തിരക്കുകൾ കാണാനുണ്ടായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ശേഷം ഓഫിസിൽ നിന്നു അത്യാവശ്യമുള്ള ഫയലുകൾ എടുക്കുവനാണ് താൻ ഇറങ്ങിയത്. റോഡിൽ പോലിസുകാർ അധികം ഇല്ല .. മിക്കപേരുമായിട്ടു ഇതിനകം  നല്ല ചങ്ങത്തത്തിലാകാൻ കഴിഞ്ഞതിനാൽ തെല്ലു നിർഭയമായിട്ടായിരുന്ന യാത്ര. അവരുടെ അഞജ അനുസരിക്കേണ്ടതുണ്ട് അതിനാൽ ഇനിയത്തെ ഇരുപൊത്തൊന്ന് ദിവസം വീട് ഓഫിസാക്കി മറ്റണം.ഈ സമയത്തു പ്രചാരം നേടിയ ചില പ്രധാന വാക്കുകളായിരുന്നു അപ്പോൾ റോബിൻ്റെ മനസിൽ  – ഐസോലെഷൻ, ലോക്ക് ഡൗൺ, കോറെൻ്റയിൻ, ബ്രയിക്ക് ദ ചെയിൻ പുതിയ വാക്കുകൾ ദൈവ വചനവുമായി കോർത്തപ്പോൾ . പുതിയ ചിന്തകളിലെക്ക് ഹ്യദയം അടുത്തു. നമ്മളിലുള്ള പാപസ്വഭാവങ്ങൾ കേറെൻ്റയിൻ ചെയ്യേണ്ടതാവശ്യമാണ്. പഴയ നിയമകാലത്തെ കുഷ്ഠ രോഗം പാപത്തിനു തുല്യമായിരുന്നെല്ലേ. ഈ രോഗം ബാധിച്ചയാൾ കോറെൻ്റയിനും അതുപോലെ ബ്ലയിക്ക് ദ ചെയിനും ..ഐസോലെഷൻ ആദ്യം എഴുദിവസം പതിനാല് മുഴവൻ ഇരുപത്തൊന്നു ഒക്കെ ആകുബോഴെക്കു ..ആ രോഗം വെളിപ്പെടുമായിരുന്നു.. പാപത്തെ കൊറെൻ്റയിൻ ചെയ്തവൻ പിന്നിടു അതിനോടു ബ്ലയ്ക്ക ദ ചെയിൻ ആചരിച്ചാൽ മാത്രമെ കർത്തവുമായിട്ടു ഒരു ഐസൊലെഷൻ സാദ്ധ്യമാകു എന്ന ചിന്ത ഹൃദയത്തിൽ അലയടിച്ചപ്പോൾ ദേഹി ഒന്നു ആത്മാവുമായും കോർക്കാൻ ഇടയായി… അതു വേഗത്തിൽ തലചോറിൽ നിന്നു ഹ്യദയത്തിൽ എത്തിയപ്പോൾ റോബിൻ വായെടുത്തു  സംസാരിക്കാൻ ഇടയായി. തൻ്റെ ആഗ്യ വിക്ഷേപകൾ കണ്ടതുകൊണ്ടാവാ എതിരെ വന്ന വഹനത്തിൽ ഉള്ളവർ ചിരിച്ചു തന്നെ കളിയാക്കിയും കൊണ്ടു മുന്നോട്ടു പോയതു. വീട്ടിൽ ചെന്നു കുറച്ചു നേരം ദൈവസന്നിധിയിൽ ഇരിക്കണം എന്ന ചിന്തയിൽ ആ അനുഭവത്തെ വിടാതെ മെയിൻ റോഡിൽ നിന്നു തൻ്റെ വാഹനത്തെ വീട്ടിലെക്കുള്ള ഇടവഴിയിലുടെ തിരിച്ചു വിട്ടു. ടാറിട്ട റോഡിൽ നിന്നും മണ്ണുകൾ നിറഞ്ഞ റോഡിൽ പ്രവേശിച്ചത്തിൻ്റെ പ്രതിഷേധം കാറിൻ്റെ ടയറിലുടെ പുറത്തു വന്നു കൊണ്ടിരുന്നു.

വീടിൻ്റെ പോർച്ചിൽ കാറിനെ നിർത്തിയിട്ട ശേഷം.. ആവശ്യമായ ഫയലുകളും ലാപ്റ്റോപ്പു എടുത്തു റൂമിനകത്തു കയറിയപ്പോൾ അമ്മച്ചി ചായയുമായി വന്നു.

അപ്പച്ചൻ എന്തിയെ ?

ഇവിടുണ്ട്. മോനോടു ചെറിയ ദേഷ്യത്തിലാ.. മോൻ ഒന്നു അപ്പച്ചനോടു പറയാൻ നിൽക്കേണ്ട.

ഞാൻ എന്തു പറയാനാ അമ്മച്ചി.. ചായ അടുക്കളയിലോട്ട് വച്ചോ , ഞാൻ ഒന്നു കുളിച്ചിട്ട് വരാം. പെട്ടെന്നു ഒന്നു കുളിച്ചു ആഹാരം കഴിച്ചു കൈകഴുകി കൊണ്ടിരുന്നപ്പോൾ
റോബിൻ ശക്തമായി മൂന്നു തവണ ചുമച്ചു. ശാന്തമായ വീടിനുള്ളിൽ ചില കുശുകുശുപ്പുകൾ ഈ സമയം പൊന്തിവന്നു. റോബിനതു കാര്യമാക്കാതെ റൂമിനകത്തു കയറി പ്രാർത്ഥനയ്ക്കായി ഇരുന്നു.തൻ്റെ റൂമിൻ്റെ കതകിനു മുമ്പിൽ എന്തോ ശബ്ദം.. താൻ എഴുന്നേറ്റു നോക്കിയപ്പോൾ  കതകു പൂർണ്ണമായും വെളിയിൽ നിന്നു പൂട്ടിയിരിക്കുന്നു. പുറത്തു ചില ശബ്ദങ്ങളും:

എടി .. നീ ഒന്നു അടങ്ങിയിരിക്ക്.. അവനു കോറോണയാ.. അവൻ ചുമ്മച്ചതു കേട്ടില്ലിയോ.. തൽക്കാലം ഹോം ഐസോലെഷനിൽ കിടക്കട്ടെ.

അച്ചയാ , അവനു അസുഖമെന്നുമില്ല.. നിങ്ങൾ അവനോടുള്ള ദേഷ്യം തീർക്കുകയാ…

അപ്പച്ചാ കതകു തുറക്കപ്പച്ച.. റോബിനും അപേക്ഷിച്ചു…

അപ്പച്ചൻ അതു കേൾക്കാതെ തിണ്ണയിലെക്കു പോയി.. അമ്മച്ചി വക്കാലത്തുമായി പുറകെ കൂടി:

ഈ ഏകാന്ത തടവു ഒന്നും അവനു പുത്തരി അല്ല.അഞ്ചു വർഷങ്ങൾക്കു മുമ്പു നിങ്ങൾ അവനെ ഇതു പോലെ പൂട്ടിയിട്ടതല്ലെ? . അന്നു ഒരു പെന്തക്കോസ്ത് ആരാധന കഴിഞ്ഞ് ബൈബിളും പിടിച്ച് ചർച്ചിൽനിന്ന് അവൻ പുറത്തിറങ്ങിയത് നേരെ അപ്പച്ചൻ മുന്നിലെക്കായിരുന്നു എന്ന് അന്ന് അവൻ എന്നോട്പറഞ്ഞു. അച്ചയാൻ  അവനെ  ഒന്നും ചെയ്യില്ല എന്നു എന്നോട് പറഞ്ഞെങ്കിലും.എന്നാൽ അടുത്ത ഞായറാഴ്ച രാവിലത്തെ കുളിയൊക്കെ കഴിഞ്ഞ് റൂമിൽ കയറിയ അവനെ നിങ്ങൾ പൂട്ടിയിട്ടു ആരാധനയ്ക്കു പോകാൻ സമ്മതിച്ചില്ല. അന്നു അപ്പച്ചനു എന്തോ ദേഷ്യമായിരുന്നു ! ഇനി നിയെങ്ങനാ ആരാധനയ്ക്കു പോകുന്നത് അത് ഇന്ന് ഒന്ന് കാണണം? പക്ഷെ അവൻ അന്നു വീടിനെ ആരാധനലയമാക്കിയത്. അന്നു തോറ്റതു അപ്പച്ചനല്ലെ.. അവൻ യഥാർത്ഥ ക്രിസ്തു വിശ്വാസിയാ .. അവനു സാഹചര്യങ്ങൾ പ്രശ്നമല്ല. എന്നിട്ട് എന്തു പറ്റി.. അവൻ റൂമിൽ ഇരുന്നും ആരാധിച്ചില്ലേ..? അതുകൊണ്ടാ ഞാൻ പറയുന്നതു. അവൻ നമ്മുടെ ഒറ്റ മകനല്ലേ.? ഞാൻ പോയി തുറക്കട്ടെ?

വാതിലെങ്ങാനും തുറന്നാലുണ്ടേല്ലോ …എന്നു പറഞ്ഞിട്ട് അപ്പച്ചൻ സ്കൂട്ടർ എടുത്തു പുറത്തേക്കു വച്ചടിച്ചു.നിരത്തുകൾ വിജനമായിരുന്നു. മനസു മുഴുവൻ കലങ്ങി മറിഞ്ഞിരുന്നു. അവനു വല്ല കാര്യമുണ്ടാ ഈ ജാതി മതവുമില്ലാത്ത വർഗ്ഗത്തോടു ചേർന്ന് കൊട്ടിപാടാൻ.. പെട്ടെന്ന് അത് സംഭവിച്ചത് പോലീസിന്റെ കരം തന്റെ വാഹനത്തിനു കുറുകെ ഉയർന്നത് .

ഈ സമയത്ത് എങ്ങോട്ടാ അപ്പച്ചാ?

പഴം വാങ്ങനായി.

അവിടെങ്ങും പഴമില്ലാഞ്ഞിട്ടാണോ കാർന്നോരെ ഈ റോഡിൽ .

താൻ ഒന്നു പതുങ്ങി.

പോലിസിൻ്റെ സ്വരം കടുത്തു. ഈ സമയത്ത് വാഹനം എടുത്തു കൊണ്ട് പുറത്തിറങ്ങരുത് എന്നറിയില്ലേ?

ആകെ വിയർത്ത അപ്പച്ചൻ പെട്ടെന്നു ഫോൺ എടുത്തു : മോനെ എന്നെ പോലിസ് പിടിച്ചെടാ.. പറഞ്ഞു മുഴുപ്പിക്കാൻ പോലിസ് സമ്മതിച്ചില്ല. ഫോൺ പിടിച്ചു വാങ്ങി സി ഐ.

സെബാസ്റ്റിൻ സാറല്ലെ? ഫോണിലൂടെ പരിചിത സ്വരം കേട്ട സി ഐ .. ഫോൺ ചെവിയോട് ചേർത്തു. ഞാൻ  റോബിനാ, സാറിൻ്റെ റിട്ടേൺ ഫയൽ ചെയ്ത !

റോബിനോ, അപ്പനെ ഇങ്ങനെ എന്തിനാ വെളിയോട് ഇറക്കിവിട്ടത്.?
കുറച്ചു നേരം റോബിനോടു  സംസാരിച്ച സി ഐ ഫോണുമായി തൻ്റെ അരികിലേക്കു വന്നു. മകനോടുള്ള അപ്പച്ചൻ്റെ ദേഷ്യം ഇതുവരെ മാറിയില്ലേ? അവനെ പോലെ ഒരു മകനെ നിങ്ങൾക്കു കിട്ടുമോ? ഇപ്പോൾ പ്രശ്നത്തിൽ പെട്ടപ്പോഴും നിങ്ങൾക്ക് അവൻ മാത്രമെ ഉണ്ടായിരുന്നുള്ളു അതു മറക്കേണ്ട. മകൻ വളരുന്നതനുസരിച്ച് അവനോടെപ്പം വളരാൻ ശ്രമിക്ക്. അവൻ വിളിച്ചു പറഞ്ഞതുകൊണ്ട് വിടുന്നു. അല്ലെങ്കിൽ ഞങ്ങൾ അപ്പച്ചനെ പിടിച്ച് ഐസോലെഷനിൽ ഇട്ടേനെ.

ക്ഷമിക്കണം സാർ.. അപ്പോഴത്തെ തിടുക്കത്തിൽ .. ഈ സാഹചര്യ ഓർത്തില്ലാ. ഇനി അവർത്തിക്കില്ല എന്നു പറഞ്ഞു അപ്പച്ചൻ സ്കൂട്ടർ തിരിച്ചു. ശെ! എന്തോ വാക്കാ പോലിസുകാരോടു പറഞ്ഞത് – പഴം വാങ്ങാൻ! , അവർ തല്ലാഞ്ഞതു കാര്യമായി.
തിരിച്ചു വരുബോൾ ഹ്യദയത്തിൽ എന്തോ ഒന്നു മൂടികെട്ടുന്നതു പോലെ തനിക്കു അനുഭവപ്പെട്ടു. മകൻ്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അവനിൽ നിന്നും താൻ അകലുകയായിരുന്നു. അവൻ പഠിച്ചു സി. എ.  പാസായി കഴിഞ്ഞപ്പോഴും ഒരു ഓഫിസ് ഇടുവാനുള്ള കാശ് ചോദിച്ചിട്ടു കൊടുക്കുവാനോ .. അവൻ പറയുന്നതു കേൾക്കുവാനോ തയാറായില്ല.. എന്തായിരുന്നു തൻ്റെ കുഴപ്പം.. ഈഗോ? … എവിടെയാ തെറ്റുപറ്റിയത്. ചെറുപ്രായത്തിൽ അപ്പൻ മരിച്ച തനിക്ക് , ശേഷം  താൻ അധ്വാനിക്കാൻ ഇറങ്ങിയതാ .. സഹോദരിമാരെ രണ്ടു പേരെയും വിവാഹം ചെയ്തു വിട്ട ശേഷം ഒറ്റപ്പെട്ട താൻ ഒറ്റയ്ക്ക് ഉണ്ടാക്കിയതാ ഇതെല്ലാം. അവൻ പറയുന്ന ദൈവാശ്രയം ഒന്നും തനിക്കു ഇതുവരെ ഉണ്ടായിട്ടില്ല. തൻ്റെ ഈ ഐസോലെഷൻ സ്വഭാവവും ആരുമായിട്ടു അടുക്കാത്ത ഈ
സ്വഭാവവും മാറ്റണം എന്ന തീരുമാനത്തോടെ പെട്ടെന്നു  സ്ക്കൂട്ടർ നിർത്തി : എന്തോണ്ട് അവറാച്ച? കയറുന്നോ…? വീട്ടിലോട്ട് വിടാം..

കോറോണയാ.. തോമാച്ചാ.. തോമാച്ചൻ വിട്ടോ..

അപ്പച്ചൻ സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ.
ഇയാൾക്കു ഇതൊന്തു പറ്റി? കൂട്ടിയിടിച്ചാൽ മിണ്ടാത്ത മനുഷ്യൻ ,  ഞാറാഴ്ച്ച പോലും
ചർച്ചിൽ പോകാതെ സ്വന്തകാര്യം മാത്രം നോക്കി നടന്നവൻ.. ഇപ്പോൾ സ്ക്കൂട്ടറിൽ കയറാൻ വിളിച്ചിരിക്കുന്നു.. ! വല്ല കോറോണ വല്ലതു ബാധിച്ചതാണോ എന്ന ചിന്ത അവറാച്ചനിൽ ഉദിച്ചു.

വീട്ടിലെത്തിയ തോമാച്ചൻ ഉടൻ തന്നെ സ്ക്കൂട്ടർ മുറ്റത്തു വച്ചു. വളരെ വേഗം അകത്തു കടന്നു റൂമിൻ്റെ താക്കോൽ എടുത്തു മകൻ്റെ റൂമിനെ ലക്ഷ്യമാക്കി നടന്നു. അപ്പച്ചൻ്റെ തിടുക്കത്തിലെ ഓട്ടം കണ്ട് അമ്മച്ചി അന്താളിച്ചു:  നിങ്ങൾ അവനെ ഇപ്പോൾ എന്തോ ചെയ്യാൻ പോകുവാ?

കതകു തുറന്നു , മകൻ്റെ മുമ്പിൽ ഒരു നിമിഷം നിന്നു .. പിന്നെ ചെറിയ ഒരു പുഞ്ചിരി ആ മുഖത്ത് വിടർന്നു.. റോബിനു അതു കണ്ട് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല , അവൻ അപ്പനെ കെട്ടിപിടിച്ചു… ഇനി ദൈവത്തെ വിട്ടുള്ള ഐസോലൊഷൻ , ബേക്ക് ചെയിൻ എന്നിവ ഉണ്ടാകില്ല എന്നു അപ്പച്ചൻ പറഞ്ഞു കൊണ്ടിരുന്നു.

രഞ്ചിത്ത് ജോയി , കീക്കൊഴൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.