ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലായി ഡോ. ആനി ജോർജ് നിയമിതയായി
അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ പുതിയ പ്രിൻസിപ്പലായി ഡോ. ആനി ജോർജ് നിയമിതയായി.

സെമിനാരി സ്ഥാപക പ്രസിഡന്റ് ഡോ. റ്റി ജി കോശിയുടെ മൂത്ത മകളാണ്. ഭർത്താവ് ഡോ.അലക്സി ഇ.ജോർജ് അടൂർ വൈന്യാട് സഭയുടെ സീനിയർ ശുശ്രൂഷകനും വേദധ്യാപകനുമാണ്. മക്കൾ : നൈഥൻ, ശാരോൻ. ഡോ. ആനി ജോർജ് മാത്തമാറ്റിക്സിൽ B.Sc., ( ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര), M.Sc., (കേരള വർമ കോളേജ്, തൃശ്ശൂർ)എന്നിവ നേടിയതിനു ശേഷം വേദ ശാസ്ത്രത്തിൽ BD (കെ.യു.റ്റി.സി, കണ്ണമൂല) MTh (യു.റ്റി.സി ബാംഗ്ലൂർ), കാലിഫോർണിയ ബയോള യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷനിൽ PhD എന്നീ ഡിഗ്രികളും കരസ്ഥമാക്കിയിട്ടുണ്ട്. അനുഗ്രഹിത പ്രഭാഷകയും, കൗൺസിലർ കൂടിയാണ് ഡോ.ആനി ജോർജ്.
ഡോ. എം. സ്റ്റീഫന്റെ പ്രിൻസിപ്പൽ കാലാവധി പൂർത്തിയായതിനാലാണ് പുതിയ നിയമനം.
Download Our Android App | iOS App