എക്സൽ ഓൺലൈൻ വി.ബി.എസ് ഏപ്രിൽ 10നു ആരംഭിക്കും

പത്തനംതിട്ട : ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്‌ നടക്കുന്ന Happy Home നു ശേഷമായി എക്സൽ ഓൺലൈൻ വിബിഎസ് ഏപ്രിൽ 10നു ആരംഭിക്കും. വാട്സപ്പ്, യൂട്യൂബ് മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 1000 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സർട്ടിഫിക്കറ്റ്, വീഡിയോ, ആക്ടിവിറ്റി, ബൈബിൾ പാഠങ്ങൾ തുടങ്ങിയവ നൽകും. ലോകത്തിന്റെ എവിടെ ഇരുന്നും ഇതിൽ പങ്കാളികളാകാം. രെജിസ്ട്രേഷൻ ഫീസുള്ള പ്രോഗ്രാമിലേക്കു മുൻ‌കൂർ പണം അടച്ചു രജിസ്റ്റർ ചെയ്യണം. ഇംഗ്ലീഷ്/ മലയാളം ഭാഷകളിലാണ് ക്ലാസുകൾ.

ഇതു കുഞ്ഞുങ്ങളിലേക്കു പുത്തൻ വെളിച്ചം പകരും എന്നു ചെയർമാൻ റവ. തമ്പി മാത്യു പറഞ്ഞു. പാസ്റ്റർ അനിൽ ഇലന്തൂർ ഡയറക്ടർ ആയും ബെൻസൺ വർഗീസ് കോർഡിനേറ്റർ ആയും ഷിനു തോമസ് കൺവീനർ ആയും പ്രവർത്തിക്കും. ഷിബു കെ ജോൺ, ജോബി കെ.സി, സ്റ്റാൻലി റാന്നി, ബ്ലെസ്സൺ പി. ജോൺ, കിരൺ കുമാർ, സുമേഷ് സുകുമാരൻ, ഡെന്നി ജോൺ, സാംസൺ ഗ്ലാഡ്‌സൺ ജയിംസ്, പ്രീതി ബിനു, ജിൻസി അനിൽ തുടങ്ങിയവർ ഓൺലൈൻ ട്രെയിനെർസ് ആയി പ്രവത്തിക്കും എന്നു പാസ്റ്റർ ബിനു വടശ്ശേരിക്കര അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.