ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും സഹായ ഹസ്തവുമായി ഇന്റർനാഷണൽ സിയോൻ അസംബ്ലി

തിരുവനന്തപുരം : കോവിഡ് -19 മൂലം നടപ്പാക്കിയ ലോക്ഡൗൺ നിമിത്തം ബുദ്ധിമുട്ടിലായ ദൈവദാസന്മാർക്കും വിശ്വാസ കുടുംബങ്ങൾക്കും സാമ്പത്തിക സഹായ വിതരണം ചെയ്ത് ഇന്റർനാഷണൽ സിയോൻ അസംബ്ളി വൈസ് പ്രസിഡണ്ട് പാസ്റ്റർ സതീഷ് നെൽസൺ. കേരളം, തമിഴ്നാട് മറ്റു ചില സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധ സംഘടന വിഭാഗങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നതുമായ നിരവധി ദൈവദാസന്മാർക്കും വിശ്വാസ കുടുംബങ്ങൾക്കുമാണ് സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തത്. അസംബ്ലി വൈസ് പ്രസിഡണ്ട് പാസ്റ്റർ സതീഷ് നെൽസനോടൊപ്പം ഭരണസമിതി അംഗങ്ങളും വിവിധ രാജ്യങ്ങളിൽ ആയിരിക്കുന്ന ഇന്റർനാഷണൽ സിയോൻ അസംബ്ലിയിലെ പല കുടുംബങ്ങളും ഈ ഉദ്യമത്തിൽ പങ്കെടുത്തു. ഇതു കൂടാതെ മറ്റു പല പദ്ധതികളും ശുശ്രൂഷകർക്കും വിശ്വാസ കുടുംബങ്ങൾക്കുമായി പ്ലാൻ ചെയ്യുന്നതായി പാസ്റ്റർ സതീഷ് നെൽസൺ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading