ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റിന്റെ ഇന്നത്തെ പ്രവർത്തനത്തോടൊപ്പം അപ്പർറൂമിന്റെ പ്രാർത്ഥനാ ദിനത്തിൽ പങ്കാളികളായി നമ്മുടെ നിയമപാലകർ

സുബിൻ കോട്ടയം

കോട്ടയം : ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ ഇന്നും ഭക്ഷണം കുടിവെള്ളം മാസ്ക് കൈയുറകൾ എന്നിവയുമായി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടന്നുപോയി. ഇന്ന് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു പ്രവർത്തനം. ഇന്ന് നടന്ന അപ്പർറൂമിന്റെ പ്രാർത്ഥനാ ദിനത്തിൽ കോട്ടയം ജില്ലയുടെ ഹൃദയഭാഗമായ തിരുനക്കരയിൽ വച്ച് നമ്മുടെ നിയമപാലകരും ചില നിമിഷങ്ങൾ മൗന പ്രാർത്ഥനയിൽ പങ്കാളികളായി. കോട്ടയം യൂണിറ്റ് വൈസ്പ്രസിഡന്റ് പാസ്റ്റർ : ഡേവിസ് , സെക്രട്ടറി : അജി ജയ്സൺ , എന്നിവർ നേതൃത്വം നൽകി.

-Advertisement-

You might also like
Comments
Loading...