ശുശ്രുഷകന്മാർക്കും, വിശ്വാസികൾക്കും സഹായഹസ്തവുമായി ഏ.ജി ദക്ഷിണ മേഖല നേതൃത്വം
തിരുവനന്തപുരം : കോവിഡ് 19 മൂലം നടപ്പാക്കിയ ലോക്ക്ഡൗൺ നിമിത്തം ബുദ്ധിമുട്ടിലായ ദൈവദാസന്മാർക്കും, വിശ്വാസി കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണമേഖലാ ഡയറക്ടർ പാസ്റ്റർ പി കെ ജോസ്. ദക്ഷിണ മേഖലയിലുള്ള വിവിധ സെക്ഷനുകളിലെ ദൈവദാസന്മാർക്കും, നിർധനരായ കുടുംബങ്ങൾക്കുമാണ് അരി ഉൾപ്പെടെ ഉള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.
മേഖലാ ഡയറക്ടർ പാസ്റ്റർ പി കെ ജോസിനോടൊപ്പം പാസ്റ്റർ ചാൾസ് ഗുണശീലൻ, പാസ്റ്റർ പി കെ യേശുദാസ്, പാസ്റ്റർ ഡി സുരേഷ്‌കുമാർ, പാസ്റ്റർ സ്റ്റുവർട്ട് , വിൽഫ്രഡ് എന്നിവരും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുത്തു. ഇത് കൂടാതെ മറ്റു പല പദ്ധതികളും മേഖലയിലുള്ള വിശ്വാസികളും ശുശ്രുഷകന്മാർക്കുമായി പ്ലാൻ ചെയ്യുന്നതായി പാസ്റ്റർ പി കെ ജോസ് അറിയിച്ചു.
-Advertisement-