ഇന്നത്തെ ചിന്ത : ആത്മാവ് ശുഭമായിരിക്കട്ടെ

ജെ.പി വെണ്ണിക്കുളം

യോഹന്നാൻ അപ്പോസ്തലൻ ഗായോസിനെ ഓർത്തു പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കുക; ‘നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം’. ശുഭം എന്നു ഇവിടെ വിവർത്തനം ചെയ്തിരിക്കുന്നത് ‘ഹ്യുഗിയായിനേൽ’ എന്ന ഗ്രീക്ക് പദമാണ്. ഇതിനർത്ഥം ആരോഗ്യം എന്നാണ്. അതുപോലെ സുഖം എന്നതിന് ‘യൂഡോവോ’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അഭിവൃദ്ധിപ്പെടുക, മുന്നോട്ടുപോകുക എന്നൊക്കെയാണ് ഇതിനർത്ഥം. ഗായോസ് ശരീരത്തിലും മനസ്സിലും ആരോഗ്യവും സുഖവും ഉള്ളവനായി അഭിവൃദ്ധി പ്രാപിക്കണമെന്നു യോഹന്നാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് അനുകരണീയമാണ്. ഇത്തരത്തിലുള്ള ആരോഗ്യവും സുഖവും എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്. അതിനായി അന്യോന്യം പ്രാർത്ഥിക്കാനുള്ള കടപ്പാട് നമുക്കുണ്ട്.

ധ്യാനം: 3 യോഹന്നാൻ

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.