ലേഖനം: യഹോവ നമ്മോടു കൂടെ | ജിനീഷ് പുനലൂർ

ഭൂമിയിലെ ഏറ്റവും വലിയ സമാധാനം എന്നുള്ളത് ദൈവം നമ്മളുടെ കൂടെ ഉള്ളത് ആണ്. ഭൂമിയിലെ പലതിനെയും നമ്മൾ വെട്ടിപിടിച്ചാലും അതൊന്നും നമ്മളുടെ കൂടെ കാണുകയില്ല, അഥവാ അതു നമ്മളുടെ കൂടെ ഉണ്ടെങ്കിലും പൂർണ്ണത ആകുന്നില്ല. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ഒരു വിഷയം ആണ് കൊറോണ വൈറസ്. ലോക രാജ്യങ്ങൾ പലതും നിലം പരിചായ അവസ്ഥ ആണ് ഇന്ന്. ഈ വൈറസ് മുഖാന്തരം ഭാരപെടുന്ന മിക്ക രാജ്യങ്ങളും ക്രിസ്ത്യൻ രാജ്യങ്ങൾ എന്ന് പറയാതെ ഇരിക്കാൻ നിവർത്തി ഇല്ല. വർഷങ്ങൾ പുറകോട്ടു ഒന്നു പോയാൽ, ഈ രാജ്യങ്ങളുടെ ചരിത്രം പഠിച്ചാൽ കാണാൻ കഴിയും ദൈവത്തിനു വേണ്ടി പ്രയത്നിച്ച രാജ്യങ്ങൾ ആണ് ഇവ, അന്ന് അവരുടെ കൂടെ ദൈവം ഉണ്ടായതു കൊണ്ട് അനേക ഭൗതിക നന്മകൾ അവരുടെ രാജ്യങ്ങളിൽ വന്നു ചേർന്നു. എന്നാൽ ദ്രവ്യ മോഹങ്ങളാൽ വശീകരിക്കപെട്ടു ദൈവത്തിൽനിന്ന് അകന്നപ്പോൾ, ദൈവം അവരെ ഒന്നു സന്ദർശിച്ചു.

യെഹോവ കൂടെ ഉള്ള മനുഷ്യന്റെ ഏറ്റവും നിർണ്ണായകമായ കാര്യം എന്ന് പറയുന്നത് അവൻ തികഞ്ഞ ഒരു ആത്മീയ മനുഷ്യൻ ആയിരിക്കും എന്നതാണ്. അവനു ഒരു കാര്യം അറിയാം ഇതു ഒരു ഇരുണ്ട ലോകം ആണ്, കൂടെ നിൽക്കുവാൻ തൻ്റെ നിഴൽ പോലും കാണുകയില്ല എന്ന്. അതുകൊണ്ട് ആത്മീയ മനുഷ്യൻ ആയി ഈ ലോകത്തു ജീവിക്കുമ്പോൾ യെഹോവ കൂടെ ഉള്ളത് കൊണ്ട് എന്നെ ഒരു ശത്രുവും തൊടില്ല എന്നുള്ള ഉൾകാഴ്ച ആണ് ഈ മനുഷ്യന്റെ വിജയം.

ഉല്പത്തി 26:28 അതിന്നു അവർ: ‘യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം’. ഈ വചനത്തിൽ കാണാൻ കഴിയുന്ന വലിയ ഒരു കാര്യം, ജാതീയ രാജാവിനും, അവന്റെ കൂട്ടുകാരനും, സേനാപതിയ്ക്കും മനസ്സിലായി യെഹോവ യിസഹാക്കിന്റെ കൂടെ ഉണ്ട് എന്ന്.യിസഹാക്കിന്റെ ജീവിതം ഒരു മാതൃകയായിരുന്നു. യെഹോവ കൂടെ ഉണ്ടെങ്കിൽ ഒരു പ്രത്യേകത ഉണ്ട്, അവൻ എവിടെ വിതച്ചാലും നൂറു മേനി വിളവ് കിട്ടും. ആത്മീയ ജീവിതത്തിൽ യെഹോവ നിന്റെ കൂടെ ഉണ്ടെങ്കിൽ നീ എവിടെ തൊട്ടാലും അത്‌ അനുഗ്രഹം ആയിമാറും. നിന്റെ ഭവനത്തിൽ ജാതീയ നേതാക്കന്മാർ വചനം കേൾക്കാൻ വന്നു ചേരും. നീ ദേശത്തു ഒരു വിളക്കു ആയിമാറും.
ദാനീയേലിന്റെ പുസ്തകത്തിൽ വളരെ വ്യക്തമായി രേഖപെടുത്തിയിട്ടുള്ള ഒരു ചരിത്രം നാലു യൗവ്വനകാരുടെ ദൈവത്തെ ഒരു രാജ്യം ആകമാനം എങ്ങനെ ആരാധിക്കാൻ തുടങ്ങി എന്നുള്ളതാണ്. ഈ നാലുപേരുടെയും കൂടെ യെഹോവ ഉണ്ടായിരുന്നു, അതുമൂലം അവരുടെ ജീവിതം മാതൃകയുള്ള ജീവിതവുമായിരുന്നു. ദാനീയേൽ: 3: 17:18 ഇവരുടെ ഉള്ളിലുള്ള വിശ്വാസം യെഹോവ ഞങ്ങളുടെ കൂടെ ഉണ്ട്, അവിടുന്ന് ഞങ്ങളെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും വിടുവിക്കുവാൻ ശക്തനാണ്, പിന്നെ ഞങ്ങൾ എന്തിനു ഈ രാജാവിനെ ഭയപ്പെടണം. പ്രിയമുള്ളവരെ ഈ കാലഘട്ടത്തിൽ നമുക്കും പറയാൻ കഴിയുമോ? സങ്കീ: 46: 1-3 ‘ദൈവം നമ്മുടെ സങ്കേതവും ബലവുമാകുന്നു;കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതു കൊണ്ട് ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ സമുദ്ര മദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരച്ചുകലങ്ങിയാലും അതിൻ്റെ കോപം കൊണ്ട് പവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല’ എന്ന്.

ഇന്ന് പല ക്രിസ്തീയ വിശ്വാസികളും, യേശു ക്രിസ്തുവിനെ തള്ളി പറഞ്ഞു വേറെ മതങ്ങളിൽ പോകുന്നത് പതിവ് കാഴ്ച്ച ആണ്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് ? ക്രിസ്തുവിനേക്കാൾ ഉപരിയാണ് അവർക്ക് ഈ ലോകത്തിലെ ധനവും, സ്ഥാനമാനങ്ങളും.എന്നാൽ മത്തായി: 28: 18-20 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, ഞാൻ നിങ്ങളോട് കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെയുണ്ട് “എന്നാണ്.
യിസഹാക്കിനെ പോലെയും, ദാനിയേലിനെ പോലെയും ഒരു ആത്മീയ മനുഷ്യൻ ആയി ജീവിക്കാൻ കഴിഞ്ഞാൽ ദേശങ്ങൾ നിങ്ങളെ ആദരിക്കും. നിങ്ങളുടെ മാതൃകയുള്ള ജീവിതം കണ്ട് അനേകർ ക്രിസ്തുവിങ്കലേയ്ക്ക് വരുവാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്.

ജിനീഷ് പുനലൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.