ശുഭദിന സന്ദേശം: പോരാട്ടവും പഠിപ്പിക്കലും | ഡോ.സാബു പോൾ

”നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും”(പുറ.18:18).

പണ്ട് അമ്മായിഅപ്പൻ്റെ ആടുകളെ മേയ്ച്ചു കൊണ്ട് ഹോരേബിൽ എത്തിയപ്പോഴാണ് അസാധാരണമായ ദൈവീക ദർശനവും നിയോഗവും മോശയ്ക്കുണ്ടായത്…

തുടർന്നു സംഭവബഹുലമായ ചരിത്രത്തിൻ്റെ നാൾവഴികൾ…..
പത്ത് ബാധകൾ…..
കൂടെക്കൂടെ മനസ്സ് മാറ്റുന്ന ഫറവോൻ…
അർദ്ധരാത്രിയിലെ പുറപ്പാട്…..

ഇപ്പോൾ…….
ദൈവം നിയോഗം നൽകി അയച്ച അതേ പർവ്വതത്തിൽ മോശയും യിസ്രായേൽജനവും എത്തിച്ചേർന്നിരിക്കുകയാണ്.

മോശ മടക്കി അയച്ചിരുന്ന സിപ്പോറയെയും മക്കളായ ഗെർഷോമിനെയും എലീയേസറിനെയും കൂട്ടി അമ്മായിഅപ്പനായ യിത്രോ വന്നു….

ഊഷ്മളമായ ആശ്ളേഷങ്ങൾ… ആദരവോടുള്ള ഒത്തുചേരൽ…

പക്ഷേ, പിറ്റേ ദിവസമാണ് യിത്രോ അക്കാര്യം ശ്രദ്ധിക്കുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ ജനത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കലാണ് മോശയുടെ പണി….

യിത്രോ കാര്യം തിരക്കിയപ്പോൾ മോശ പറയുന്ന മറുപടി രസകരമാണ്. “ദൈവത്തോട് ചോദിക്കാൻ ജനം എൻ്റെ അടുക്കൽ വരുന്നു. അവർ തമ്മിലുള്ള കാര്യം കേട്ട് ഞാൻ വിധിക്കുന്നു….”

ഇവിടെയാണ് പ്രശ്നം! എന്തുകൊണ്ടാണ് മോശ മാത്രം പ്രശ്നം പരിഹരിക്കുന്നത്….?
അതിനുള്ള യോഗ്യത മോശയ്ക്കേ ഉള്ളൂ.
മിസ്രയീമിലെ സകല തത്വചിന്തകളും രാജ്യമീമാംസയും അഭ്യസിച്ചവനേ ശരിയായി വിധി നിർണ്ണയിക്കാൻ കഴിയൂ…..
യിസ്രായേല്യർ കേവലം അടിമകളായിരുന്നു.
അവർക്ക് കല്പനകൾ അനുസരിക്കാനും പണിയെടുക്കാനുമേ അറിയൂ…..

മോശയുടെ ചിന്ത എല്ലാക്കാര്യങ്ങളും താൻ ചെയ്താലേ ശരിയാകൂ എന്നാണ്. രാവിലെ മുതൽ വൈകിട്ട് വരെ ക്യു നിൽക്കുന്ന ജനത്തിൻ്റെ അവസ്ഥയും പരിതാപകരം!

പരിഹാരമായി ഒരു ആലോചന യിത്രോ നൽകുന്നു….

1️⃣ നീ ജനത്തിനു വേണ്ടി ദൈവസന്നിധിയിൽ ഇരിക്ക.
2️⃣ കല്പനകളും പ്രമാണങ്ങളും, നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ട പ്രവൃത്തിയും, അവരെ ഉപദേശിക്ക.
3️⃣ ദൈവഭക്തൻമാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ അധിപതിമാരായി നിയമിക്കുക.

മേൽപറഞ്ഞ കാര്യങ്ങൾ ദൈവം അനുവദിക്കുന്നെങ്കിൽ നിനക്ക് ആവശ്യമായ വിശ്രമം ലഭിക്കുകയും ചെയ്യും……

യിത്രോയുടെ അഭിപ്രായങ്ങളും അത് അറിയിക്കുന്ന രീതിയും എത്ര മനോഹരമാണ്. മോശ അത് അംഗീകരിക്കുന്നു.

ഇതുവരെ യുദ്ധങ്ങളായിരുന്നെങ്കിൽ തുടർന്ന് ജനത്തെ ദൈവകല്പനകൾ പഠിപ്പിക്കുകയാണ്. ഓരോരുത്തരും എന്തു ചെയ്യണം എന്ന് പഠിപ്പിക്കാത്തതു കൊണ്ടാണ് എന്തൊക്കെയോ ചെയ്യുന്നത്….
എങ്ങനെ നടക്കണം എന്ന് പഠിപ്പിക്കാത്തതു കൊണ്ടാണ് എങ്ങനെയൊക്കെയോ നടക്കുന്നത്….

പുതിയനിയമ സഭയിലും സമാനമായ കാര്യങ്ങൾ ദർശിക്കാം.
ജനത്തിനു വേണ്ടി ദൈവസന്നിധിയിൽ ഇരിക്കുന്ന ദൈവദാസൻമാർ…
വചനത്തിൻ്റെ ശരിയായ പഠനം….
ഓരോരുത്തർക്കും അവരവരുടെ ചുമതലകൾ….
ആത്മീയ യുദ്ധം….

ഇതെല്ലാമുള്ളിടത്ത് പിശാച് പരാജയപ്പെടും!
യാത്ര സുഗമമാകും!
വാഗ്ദത്തങ്ങൾ പ്രാപിക്കും!

ലോക്ക്ഡൗണിൻ്റെ കാലങ്ങൾ ചുരുങ്ങാൻ ദൈവസന്നിധിയിൽ ഇരിക്കാം…..
വചനം പഠിക്കാം…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.