ലേഖനം: ഇനിയുമൊരു നല്ല കാലം | ജിൻസി സുനിൽ, ചേങ്കോട്ടുകോണം

ഒരു മുഖവുരയുടെ അകമ്പടി ഈ ഘട്ടത്തിൽ അനിവാര്യം അല്ലാത്തതിനാൽ കാര്യ മാത്ര പ്രസക്തമായ വരികളിലൂടെ മാത്രം കടന്നു പോകട്ടെ. ഇതു ‘കൊറോണ’ കാലം. ചരിത്രം എടുത്തു പഠിച്ചാൽ പീഡനകാലം, കോളറകാലം എന്നിങ്ങനെ നിരവധി കാലങ്ങളെ നമുക്ക് കണ്ടുമുട്ടുവാനും കഴിയും.
വർത്താ മാധ്യമങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും ഇന്നത്തെ ലോകത്തിന്റെ ഭീതിപെടുത്തുന്ന വർത്തമാന ദൃശ്യങ്ങൾ നാം അറിഞ്ഞു കൊണ്ടിരിക്കുന്നു. ‘കോവിഡ് 19’ എന്ന പേര് രാജ്യമെന്നോ, ജാതി എന്നോ, വലിയവൻ, ചെറിയവൻ എന്നോ വ്യത്യാസം ഇല്ലാതെ സമൂഹത്തിൽ പടർന്നു കയറുകയാണ്. സംസ്കാര സമ്പന്നതയുടെയും, സാംസ്‌കാരിക ഉന്നതിയുടെയും പ്രതീകങ്ങൾ ആയി നില കൊണ്ടിരുന്ന പല രാജ്യങ്ങളും അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ ഈ വൈറസിന് മുന്നിൽ പരാജയം അടയുന്നത് തികച്ചും ദുഃഖകരം ആണ്. ഇതു മൂലം ഭൂമുഖത്തു നിന്നു തുടച്ചു മാറ്റപെട്ട ഓരോ ജീവനെയും വേദനയോടെ ഓർക്കുന്നു.
നമ്മുടെ സമൂഹം ഇതിനെ ചെറുത്തു തോല്പിക്കാൻ കഠിന പരിശ്രമം ചെയ്യുന്നത് വിസ്മരിക്കുന്നില്ല. ആതുരസേവന രംഗത്തെ അഭിമാനപൂർവ്വം ഓർക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതോടൊപ്പം എത്രയും വേഗം ഈ പരിതസ്ഥിതികൾക്ക് ശമനം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയും സർവശക്തനിൽ ആശ്രയിക്കുകയും ചെയ്യുന്നു.
കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ഇതെല്ലാം നമ്മെ ഓർമപെടുത്തുന്ന ചില വസ്തുതകൾ ഉണ്ട്. ആ യാഥാർഥ്യങ്ങൾ ഇനിയെങ്കിലും മനസിലാകുന്നില്ല എങ്കിൽ ഇനിയും ഒരവസരം ലഭിക്കണം എന്നില്ല. ” “പണം” എന്നത് എല്ലാറ്റിന്റെയും അവസാന വാക്കാണ് എന്ന് വിശ്വസിക്കുന്ന ചിലർക്ക്ഉള്ള പാഠം ആണ് ഇന്നത്തെ ചുറ്റുപാട്. “പണം നേടണം, പണം കൊടുത്തു എന്തും വിലക്ക് വാങ്ങാനുള്ള പ്രാപ്തി നേടണം, ” അതാണ് ജീവിതം എന്ന് ” പറഞ്ഞ എന്റെ സുഹൃത്തിനോട്‌ പുഞ്ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു ‘ നിന്റെ പണത്തിനു യാതൊരു രീതിയിലും നിന്നെ സഹായിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം വരുമ്പോൾ നീ ദൈവത്തിന്റെയും, ദൈവ വചനത്തിന്റെയും വിലയറിയും എന്ന്… ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്നു ചിന്തിച്ചല്ല അങ്ങനെ പറഞ്ഞത്.. എന്നാൽ ഇന്ന് അത് തികച്ചും യാഥാർഥ്യം ആയികഴിഞ്ഞു.. “”മനുഷ്യാ നീ വെറും നിഴലായി നടക്കുന്നു നിശ്ചയം” എത്ര ആഴവും,അർത്ഥവും ഉള്ള വാക്യം ആണിത് പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ.

പ്രിയ സ്നേഹിതാ, ഇതു വായിക്കുമ്പോൾ നിങ്ങളുടെ ഹൃദയം ‘ദൈവസ്നേഹത്താൽ’ നിറഞ്ഞു തുളുമ്പട്ടെ.. ആർദ്രതയും, മനസ്സലിവും ഓരോ സഹജീവികളിലേക്കും പകരപെടട്ടെ. ഈ ക്വാറൻറ്റൻ (Quaratine) സമയം നമുക്ക് സ്വയ പരിശോധനക്കും, ശുദ്ധികരണത്തിനും ഉള്ള സമയമായി ഉപയോഗിക്കാം. വന്നു പോയ പിഴവ്കളെ നികത്തി, കൂടുതൽ നമ്മെ കരുത്തുളളവരാക്കാൻ ദൈവത്തിൽ നമ്മുക്ക് ആശ്രയിക്കാം.

ജിൻസി സുനിൽ, ചേങ്കോട്ടുകോണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.