വീണ്ടും അന്നവും ദാഹജലവുമായി ക്രൈസ്തവ എഴുത്തുപുര

കോട്ടയം : കോവിഡ് -19 ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലോക്ക് ഡൌൺ മൂലം ജനങ്ങൾ പ്രയാസപ്പെടുന്ന സമയത്ത് കുടിവെള്ളവും ഭക്ഷണവുമായി ഇന്നും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റും, കേരള ചാപ്റ്ററും ശ്രദ്ധയും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായി. തിരുനക്കര, നാഗമ്പടം, പള്ളിപ്പുറത്തുകാവ്, കഞ്ഞിക്കുഴി, ചിങ്ങവനം, കുറിച്ചി, ചങ്ങനാശേരി, പെരുന്ന, കോട്ടയം ഡിസ്ട്രിക്ടിന്റെ കവാടമായ ളായിക്കാട്, എന്നിവടങ്ങളിൽ ചുട്ടുപൊള്ളുന്ന വെയിലും പൊതുജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്ന നമ്മുടെ നാടിന്റെ ക്രമസമാധാന പാലകർക്ക്, മറ്റു ഉദ്യോഗസ്ഥർക്ക്, മറ്റു മാധ്യമ റിപ്പോർട്ടർമാർ, ക്യാമറമാൻമാർ തുടങ്ങിയവർക്ക് ഒരുനേരത്തെ ദാഹജലവും ബിസ്ക്കറ്റും കയ്യുറകളും മാസ്കും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് കേരള ചാപ്റ്ററിന്റെയും ശ്രദ്ധയുംടെയും സഹായ സഹകരണത്തോടുകൂടി വിതരണം ചെയ്തു.

അതോടൊപ്പം തന്നെ നാഗമ്പടം ബസ്റ്റാന്റിലും പരിസരത്തും ഉള്ളവർക്കും, കോട്ടയം ജനറൽ ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും ചില ജീവനക്കാർക്കും, ഏകദേശം 50 ഭക്ഷണപ്പൊതികളും വിതരണം ചെയ്യുവാൻ സാധിച്ചു.ഒരു നേരത്തേ അന്നത്തിനും ദാഹജലത്തിനായി ഞങ്ങളുടെ മുൻപിൽ കൈ നീട്ടുന്ന അന്തിയുറങ്ങാൻ സ്ഥലമില്ലാതെ ബസ്റ്റാന്റുകളിലും കടത്തിണ്ണകളിലും വിശ്രമസ്ഥലം കണ്ടെത്തുന്ന ഒരു പാട് ആൾക്കാർ ഭക്ഷണം കിട്ടാതെ വലയുന്ന കാഴ്ചയും ഇന്ന് ഞങ്ങൾ കണ്ടു. ഞങ്ങളുടെ കയ്യിലെ പരിമിതമായ ഭക്ഷണപ്പൊതികൾ കൊണ്ടു അവരെ തൃപ്തി പെടുത്തുവാൻ ഞങ്ങൾക്ക് സാധിച്ചില്ല.

വീണ്ടും കൂടുതൽ ഭക്ഷണപ്പൊതികളും ദാഹജലവുമായി ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററും, കോട്ടയം യൂണിറ്റും, ശ്രെദ്ധയും തുടർന്നും ചെയ്യുവാൻ ആഗ്രഹിക്കുന്നു. കോട്ടയം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡേവിസ് പി.ജെ, സെക്രട്ടറി അജി ജെയ്സൺ, എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക,
പാസ്റ്റർ ഡേവിസ് പി.ജെ -9447221103
അജി ജെയ്‌സൺ 9947896789

-Advertisement-

You might also like
Comments
Loading...