ട്രാൻസ്ഫോമേഴ്‌സ് – SMILE OF HOPE

തിരുവല്ല: ലോകമെമ്പാടും ഭയാശങ്കകളും അനിശ്ചിതത്വവും നിറഞ്ഞു നിൽക്കുന്ന ഈ സമയം പ്രത്യാശയുടെ പൊൻകിരണങ്ങൾ ജനഹൃദയങ്ങളിൽ പകരുവാൻ ട്രാൻസ്ഫോമേഴ്‌സ് ഹോം വിബിഎസ് എല്ലാ കുടുംബങ്ങൾക്കുമായി
Let’s Smile – A Smile of hope എന്ന പേരിൽ വ്യത്യസ്തമായ ഒരു മത്സരം സംഘടിപ്പിക്കുന്നു. ആകർഷകങ്ങളായ സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ടെങ്കിലും പ്രത്യാശ വിടർത്തുന്ന പുഞ്ചിരി ലോകത്തിന് നൽകുക എന്നതാണ് ട്രാൻസ്ഫോമേഴ്‌സിന്റെ ലക്ഷ്യം. ഈ മധ്യവേനലവധിക്കാലം ഭയാശങ്കകൾ ഇല്ലാതെ ദൈവത്തോടൊപ്പം സന്തോഷിക്കുവാൻ ട്രാൻസ്ഫോമേഴ്‌സ് ഒരുക്കിയിരിക്കുന്ന ഹോം വിബിഎസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

അതിനായി 3 മുതൽ 18 വയസുവരെ പ്രായമുള്ള നിങ്ങളുടെ മകന്റെ /മകളുടെ പ്രത്യാശ തുളുമ്പുന്ന പുഞ്ചിരി ക്യാമറയിൽ പകർത്തി ആ ഫോട്ടോയോടൊപ്പം ഹോം വിബിഎസിൽ നിങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന പേര്, കുട്ടിയുടെ പേര്, വയസ്, രജിസ്റ്റർ ചെയ്ത തീയതി എന്നിവയോടൊപ്പം 9061636765 എന്ന വാട്സപ്പ് നമ്പറിലോ, transformersathome@gmail.com എന്ന ഇ-മെയിൽ ഐഡിയിലോ ട്രാൻസ്ഫോമേഴ്‌സ് ഓഫീസിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

ഈ മത്സരത്തിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ട്രാൻസ്ഫോമേഴ്‌സ് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതും, പ്രമോഷണൽ കാര്യങ്ങൾക്കായി അവ ഉപയോഗിക്കുന്നതുമായിരിക്കും. വാട്സ് ആപ്പിൽ എൻട്രികൾ അയക്കുന്നവർ ഡോക്യുമെന്റ് ഫോർമാറ്റിൽ (PDF) അയക്കേണ്ടതാണ്. 29 മാർച്ച് 2020, വൈകുന്നേരം 6 മണിക്ക് മുൻപായി മത്സരത്തിനുള്ള എൻട്രികൾ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 94978 86228 എന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp: 9061636765
Email: transformersathome@gmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.