ലേഖനം: ദൈവത്തിന്റെ മഹാമാരി | മെനിൻ

ന്ന് ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. യൂറോപിലും ചൈനയിലും മറ്റു വികസിത രാജ്യങ്ങളിലും ഒക്കെയായി പടർന്നു പിടിച്ച ഒരു വൈറസ് ഇപ്പോൾ നമ്മുടെ ഗ്രാമങ്ങളിൽ വരെ എത്തി എന്നുള്ളത് വളരെ ഞെട്ടലോടെ നാം കേട്ടുകൊണ്ടും കണ്ടുകൊണ്ടും ഇരിക്കുന്നു. ഇന്നലെ വരെ വളരെ അടുത്തിരുന്നവർ ഇന്നു അകലം പാലിച്ചു നിൽക്കുന്ന ഒരു അവസ്ഥ. തീർച്ചയായും അതു അനിവാര്യം തന്നെ ആണ് എന്നിരുന്നാലും കാലം അതിന്റെ അവസാന ഘട്ടങ്ങളിലെക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു വ്യക്തമായ തെളിവാണ് ഇതു എന്നു വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.
ലോകം അവസാനം എങ്ങനെ എന്നും അതിന്റെ ലക്ഷണങ്ങളെങ്ങനെയെന്നും മുന്നമേ പ്രവാചകന്മാർ മുഖേനയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തിരവും ബൈബിളിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

post watermark60x60

ഇതു ഒരു മഹാമാരി ആണ്. അതു ദൈവത്താൽ സംഭവിച്ചത് എന്നു ഞാൻ കരുതുന്നു.
ഇപ്പോൾ ചിന്തയിൽ വന്ന ഒരു വേദഭാഗം ഇതാണ്,
1 ദിനവൃത്താന്തം:21:14.അങ്ങനെ യഹോവ ഇസ്രായേലില്‍ മഹാമാരി അയച്ചു; എഴുപതിനായിരംപേര്‍ വീണുപോയി.

ഇതിന്റെ പശ്ചാത്തലം എല്ലാവർക്കും അറിയാം. പക്ഷെ എന്റെ ചിന്ത കടന്നുപോയത് ഇങ്ങനെ യാണ്. ഇതു യഹോവയുടെ മഹാമാരി ആണ്. ഇന്ന് ലോകത്തിലെ വിശ്വാസ സമൂഹത്തെ നോക്കിയാൽ പലർക്കും പ്രാർത്ഥനയിലും ആരാധനയിലും താല്പര്യം കുറഞ്ഞു വന്നിരിക്കുന്നു എന്നു വേണം കരുതാൻ. ഞാൻ ഉൾപ്പടെ ഒരു പൂരിഭാഗവും ധനം സ്വരൂപിക്കേണ്ടതിനായുള്ള ഓട്ടത്തിലാണ്.ഇന്ന് ആർക്കും സമയമില്ല. ആർക്കും ആരെയും കരുതാൻ നേരമില്ല. സ്വാർഥതയുടെ കൊടുമുടിയിൽ ഒരു അർത്ഥവും ഇല്ലാതെ പായുകയാണ്. അപ്പോൾ പിന്നെ ദൈവം എത്രകണ്ട് ഇതെല്ലാം കണ്ടുകൊണ്ടിരിക്കും. എങ്കിലും മഹാ കാരുണ്യവനായ ദൈവം മനുഷ്യനോട് വീണ്ടും തന്റെ കരുണയുടെ കണ്ണിലൂടെ മനുഷ്യനെ നോക്കുകയാണ്. അതാണ് ,1ദിനവൃത്താന്തം :21:15 ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു,
പ്രിയ ദൈവമക്കളെ ദൈവം തീർച്ചയായും നമ്മോടു കരുണ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതു വായിക്കുന്ന നിങ്ങളും അങ്ങനെ തന്നെ വിശ്വസിക്കുക. കാരണം ദൈവം അയച്ച മഹാമാരിയിൽ ലോകം വിറച്ചു നിൽക്കുബോൾ തന്റെ തെറ്റുകളെ മനസിലാക്കി ദൈവത്തിങ്കലേക്കു തിരിയുവാൻ ദൈവം നമ്മോടു ആഹ്വാനം ചെയ്യുകയാണ്. ഈ ദൈവം എന്നും എന്നേക്കും അനന്യനായ ദൈവമാണ്. ലോകമെമ്പാടും ഉള്ള ദൈവമക്കൾ ഒരുമിച്ചു ഒരു മനസ്സോടെ തങ്ങളെ തന്നെ താഴ്ത്തി ദൈവത്തിങ്കലേക്കു തിരിയട്ടെ. തീർച്ചയായും ഈ മഹാമാരിയിൽ നിന്നു ദൈവം തന്റെ ജനത്തെ വിടുവിക്കും. അതിനായി ദൈവം നമ്മളുടേയും അധികാരികളുടെയും കൈകളെ ബലപ്പെടുത്തട്ടെ.
നമ്മൾ ഒരുമനപ്പെട്ടു ഈ ദിവസങ്ങളിൽ ലോക രാജ്യങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം.നമ്മുടെ സർക്കാരിന് വേണ്ടി പ്രാർത്ഥിക്കാം. മുഴുവൻ മനുഷ്യകുലത്തിന്റെ വിടുതലിനായി പ്രാർത്ഥിക്കാം. തീർച്ചയായും ദൈവം അനുതപിച്ചു അവിടുന്നു വിടുതൽ അയക്കുക തന്നെ ചെയ്യും.
1ദിനവൃത്താന്തം:21:16 ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.
അതേ ദൈവമക്കളെ ദാവീദും മൂപ്പന്മാരും രേട്ടുടുത്തു ദൈവ സന്നിധിയിൽ സാഷ്‌ടാങ്കം വീണതുപോലെ നമ്മുക്കും ഈ ദിവസങ്ങളിൽ ദൈവ സന്നിധിയിൽ മുട്ട് മടക്കി പ്രാർത്ഥിക്കാം. സർവ്വശക്തനായ ദൈവം നമ്മോടു കരുണ ചെയ്യുമാറാകട്ടെ.
1ദിനവൃത്താന്തം:21:26 ദാവീദ് അവിടെ യഹോവേക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു; അവന്‍ ആകാശത്തില്‍നിന്നു ഹോമപീഠത്തിന്മേല്‍ തീ ഇറക്കി അവന്നു ഉത്തരം അരുളി.
ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ. ദൈവം ദാവീദിന്റെ പ്രാർത്ഥന കേട്ടു അവനോടു കരുണ തോന്നി ഹോമപീഠത്തിന്മേൽ തീ ഇറക്കി അവനോടു ഉത്തരം അരുളി എന്നു നമ്മൾ വായിക്കുന്നു.
നമുക്കു ദൈവത്തിന്റെ സന്നിധിയിൽ കടന്നു ചെന്നു കുറവുകളും കുറ്റങ്ങളും ഏറ്റു പറഞ്ഞു അവങ്കലേക്കു തിരിയാം.
1ദിനവൃത്താന്തം:21:27 യഹോവ ദൂതനോടു കല്പിച്ചു; അവന്‍ തന്റെ വാള്‍ വീണ്ടും ഉറയില്‍ ഇട്ടു.

Download Our Android App | iOS App

 അതേ ദൈവമക്കളെ ദൈവത്തിനു നമ്മോടു കരുണ തോന്നുമാറാകട്ടെ. ദൈവം തന്റെ ദൂതനോട് കല്പിക്കട്ടെ. ദൂതൻമാരെക്കാൾ ശ്രേഷ്ഠമായ സ്ഥാനം നമുക്ക് നൽകിയ ദൈവം നമ്മളെ എല്ലാവരെയും അതോടൊപ്പം വൈറസ് പിടിപെട്ടു കഴിയുന്നവരെയും അവരുടെ കുടുംബത്തെയും ലോകത്തിലുള്ള സകലരെയും വിടുവിച്ചു സൂക്ഷിച്ചു അനുഗ്രഹിക്കുമാറാകട്ടെ. ആമേൻ.

-ADVERTISEMENT-

You might also like