കവിത: ലോകസ്തംഭനം… | സജി പീച്ചി

കൊറോണയെന്ന
മഹാവ്യാധി മൂലം
അഖിലാണ്ഡമാകെ സ്തംഭനം …!!
ജനതകൾ സ്തബ്ധരായ്
പകച്ചു നിൽക്കുന്നു ..
എന്തെന്നറിയാതെ…
ചഞ്ചല ചിത്തരായ്
പരിഭ്രാന്തി പൂണ്ട്. അധികാരികൾക്കുള്ളിലും
ആശങ്കയേറി
വിറങ്ങലിക്കുന്നു ഈ ഭൂലോകം… !!!

അസംഖ്യമായ് പെരുകുന്നു
കൊറോണ മരണങ്ങൾ
ഔഷധമില്ലാതെ
അണുബാധയേറ്റ്‌
മൃത്യുഭീതിയിൽ
കഴിയുന്നു മാലോകർ… !!

ചൈനയിൽ , ഇറ്റലിയിൽ
ഇറാനിൽ തുടങ്ങി
ഭൂലോകസീമകൾക്കപ്പുറം താണ്ടി
ലോകരാജ്യങ്ങളിൽ
മരണം സംഹാര താണ്ഡവമാടുന്നു ..!
ശവങ്ങൾ നിറയുന്നു
പൊതു വീഥിയിൽ
ആതുര കേന്ദ്രത്തിൽ
മനുഷ്യകപോലങ്ങൾ .
ഭീതിയിൽ കഴിയുന്നു …
വിലാപം കഴിക്കുന്നു…  !!

ദുഃഖസ്മൃതികൾ
എങ്ങും നിറയുന്നു.. !!!
പാട്ടുകൾ പാടുവാനാരുമില്ല
പരിചരിക്കാനേറെ ആളുമില്ല
മരണത്തിൻ  കരിനിഴൽ വ്യാപിക്കുന്നു
മരണമണി നാദം കേൾക്കുന്നു… !!!

ഇന്ന്. —

പെരുവഴികളെല്ലാം
വിജനമാകുന്നു…!!!
വ്യാപാരമേഖല സ്തംഭിച്ചിടുന്നു –
ദേവാലയങ്ങളിൽ പ്രാർത്ഥനസ്വരമില്ല
വീടുകളിൽ പ്രാർത്ഥന കൂട്ടങ്ങളില്ല
ക്ഷുരക ഗൃഹങ്ങൾ
അടഞ്ഞു കിടക്കുന്നു
ഭോജനശാലകൾ
ഒഴിഞ്ഞു കിടക്കുന്നു
വ്യവസായ കേന്ദ്രങ്ങൾക്കവുധി കൊടുക്കുന്നു
സ്തംഭനം തന്നെയിപ്പാരിൽ…!!!

പ്രളയം ഉയർന്നപ്പോൾ
ദേശത്ത് സ്തംഭനം
ദുരന്തം വ്യാപിച്ചപ്പോൾ
രാജ്യത്ത് സ്തംഭനം
വൈറസ് പടർന്നപ്പോൾ
ലോക സ്തംഭനം…!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.