ദാഹജലവും ഭക്ഷണവുമായി ക്രൈസ്തവ എഴുത്തുപുര

കോട്ടയം: കോവിഡ് -19 ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലോക്ക് ഡൌൺ മൂലം ജനങ്ങൾ പ്രയാസപ്പെടുന്ന സമയത്ത് കുടിവെള്ളവും ഭക്ഷണവുമായി ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റും, കേരള ചാപ്റ്ററും, ശ്രദ്ധയും കോട്ടയത്തിന്റെ വിവിധ സ്ഥലങ്ങളായ ഗാന്ധിനഗർ, തിരുനക്കര, നാഗമ്പടം, പള്ളിപ്പുറത്തുകാവ്, കഞ്ഞിക്കുഴി, ചിങ്ങവനം, കുറിച്ചി, മണർകാട്, പുതുപ്പള്ളി, തെങ്ങണ, ചെങ്ങനാശേരി, പെരുന്ന, കോട്ടയം ഡിസ്ട്രിക്ടിന്റെ കവാടമായ ളായിക്കാട്, അതും കടന്ന് പത്തനംതിട്ടയുടെ നട്ടെല്ലായ തിരുവല്ല, ഇടിഞ്ഞില്ലം എന്നിവടങ്ങളിൽ വെയിലും ചൂടുമേറ്റ് പൊതുജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്ന നമ്മുടെ നാടിന്റെ ക്രമസമാധാന പാലകർക്ക് ഒരുനേരത്തെ ദാഹജലവും ബിസ്ക്കറ്റും കയ്യുറകളും വിതരണം ചെയ്തു.

അതോടൊപ്പം തന്നെ നാഗമ്പടം ബസ്റ്റാന്റിലും പരിസരത്തും ഉള്ളവർക്കും, കോട്ടയം ജനറൽ ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും ചില ജീവനക്കാർക്കും, ഏകദേശം നൂറോളം ഭക്ഷണപ്പൊതികളും വിതരണം ചെയ്യുവാൻ സാധിച്ചു.

കോട്ടയം യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഡേവിസ് പി.ജെ, സെക്രട്ടറി അജി ജെയ്സൺ, എക്സിക്യൂട്ടീവ് മെബർ സുബിൻ ബെന്നി എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിനങ്ങളിൽ ഇതിലും വിശാലമായി തന്നെ പ്രവർത്തങ്ങൾ ചെയ്യുവാൻ ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററും, കോട്ടയം യൂണിറ്റും, ശ്രെദ്ധയും ചെയ്യുവാൻ ആഗ്രഹിക്കുന്നു.

ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർ വിളക്കുക
പാസ്റ്റർ ഡേവിസ് പി.ജെ 9447221103
അജി -9947896789

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.