ഐ.പി.സി കേരള സ്റ്റേറ്റ് 2000 ഫെയ്ത്ത് ഹോമുകളിൽ ഭക്ഷണ കിറ്റുകൾ എത്തിക്കുന്നു

കുമ്പനാട് : കൊറോണ പ്രതിസന്ധി മൂലം കൂട്ടായ്മകൾ നിർത്തിയതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഭകളുടെ ശുശ്രൂഷകൻമാരും കുടുംബവും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ്, ആയതിനാൽ അടിയന്തിരമായി രണ്ടായിരം ഫയ്ത്ത് ഹോമുകളിൽ ഭക്ഷണകിറ്റുകൾ എത്തിക്കുന്നതിന് ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് തീരുമാനിച്ചു
ആദ്യ കിറ്റുകൾ കോട്ടയം ജില്ലയിലെ: പാറത്തോട്, എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, വാഴൂർ, പൊൻകുന്നം, കാനം, പാമ്പാടിഈസ്റ്റ്, തലയോലപ്പറമ്പ്, വൈക്കം, കുറവിലങ്ങാട് സെൻറർകളിൽ വിതരണം ചെയ്യും.

post watermark60x60

ആദ്യ സംഭാവനയായി 100 കിറ്റുകൾ സജിപോൾ (മുൻ ജനറൽ ട്രഷറർ) സ്പോൺസർ ചെയ്തു. ഒരാഴ്ചക്കകം യുദ്ധ കാലാടിസ്ഥാനത്തിൽ മുഴുവൻ കിറ്റുകളും വിതരണം ചെയ്യുന്നതിന് ദൈവജനത്തിന്റെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിനു വേണ്ടി
പാസ്റ്റർ ഷിബു നെടുവേലിൽ, (സ്റ്റേറ്റ് സെക്രട്ടറി)അറിയിച്ചു.

-ADVERTISEMENT-

You might also like