കോട്ടയം പട്ടണത്തിൽ അത്താഴ പട്ടിണിക്കാർ ഉണ്ടാവില്ല: പാസ്റ്റർ രാജീവ്‌ ജോൺ

കോട്ടയം: കൊറോണ കാലം തീരുന്നതു വരെ കോട്ടയം പട്ടണത്തിലെ തെരുവിൽ കഴിയുന്നവർക്ക് അത്താഴം നൽകുവാൻ ഒളശ്ശ എ. ജി റെവലേഷൻ സഭയും പാസ്റ്റർ രാജീവ്‌ ജോണും സാധാ സന്നദ്ധർ ആണ്. ഇന്നലെ രാത്രി കോട്ടയം തെരുവിൽ ഭക്ഷണംവുമായി ചെന്നപ്പോൾ ആളുകളുടെ വിശപ്പിന്റെ കാഠിന്യം നേരിട്ട് കണ്ടപ്പോൾ ആണ് ഈ സേവനത്തിനു ആക്കാം കൂട്ടിയത്. കഴിഞ്ഞ 7 വർഷമായി കോട്ടയം അയ്മനം പഞ്ചായത്തിൽ ഒളശ്ശയിൽ ഉള്ള എ. ജി സഭ സാമൂഹ്യ സേവന കാര്യത്തിൽ മുൻ പന്തിയിൽ ആണ്. കഴിഞ്ഞ രണ്ടു വെള്ള പൊക്ക കാലത്തും ഈ സഭ ഒരു ദുരിത ആശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു.

Download Our Android App | iOS App

2018 -ൽ അയ്മനം പഞ്ചായത്തിലെ 1000 തോളളം വരുന്ന കുടുംബങ്ങൾക് ഭക്ഷണ കിറ്റ് വിതരണം നൽകി. വാട്ടർ പ്യൂരിഫയർ മെഷിൻ 7 വാർഡുകളിൽ നൽകി. കുടി വെള്ള വിതരണം നടത്തി. 8 സ്കൂളിൽ ആവശ്യം ആയ പുസ്തകം നൽകി. മദ്യ മയക്കു മരുന്നുകൾക് എതിരെ കേരളത്തിന്റെ എല്ലാ പട്ടണങ്ങളിലും നാടൻ പാട്ടുകൾ, വഞ്ചി പാട്ട്, കോറിയോഗ്രാഫി, തുടങ്ങി വിവിധ കല രൂപങ്ങളോടെ പരസ്യ യോഗവും നടത്തി വരുന്ന നല്ലൊരു ബാൻഡും ഈ സഭക്ക് ഉണ്ട്. മുറ്റം കൺവൻഷനുകളും, 12 മണിക്കൂർ പ്രാർത്ഥനകളും എല്ലാ മാസവും സ്ഥിരം നടത്തുന്നു എന്ന പ്രത്യേകതയും ഈ സഭക്ക് ഉണ്ട്. പ്രകൃതിക്ക് ഒരു കുട എന്നാ പേരിൽ കഴിഞ്ഞ വർഷം കോട്ടയം പട്ടണത്തിൽ 250 -ൽ അധികം വൃക്ഷ തൈകൾ നട്ടു വേറിട്ട സമൂഹ ശബ്ദം ആയി മാറി. കഴിഞ്ഞ സ്വതന്ത്ര്യ ദിനത്തിൽ 100 ളം വീടുകളിൽ ദേശീയ പതാകയും, മധുര പലഹാരവും വിതരണം ചെയ്തതും ഒരു സഭയുടെ പുതിയ മുഖം ആണ്. ക്രിസ്മസ് കാലത്ത് കരോൾ സർവീസ് നടത്തുകയും കയറുന്ന വീടുകളിൽ മധുരപലഹാരവും, ലഖുലേഖകളും, ക്രിസ്മസ് കാർഡും നൽകുകയും സംഭാവനകൾ സ്വീകരിക്കാതിരിക്കുകയുകയും ചെയ്തു നവീന സുവിശേഷത്തിന്റെ വക്താക്കളായി. കഴിഞ്ഞ ഫെബ്രുവരി 14 തിയതി കോട്ടയം ജില്ലാ ക്രൈസ്തവ എഴുത്തുപുര നടത്തിയ വാലന്റൈൻ ഫ്ലാഷ് മൊബ് അവതരിപ്പിച്ചതും ഈ സഭയുടെ സൗണ്ട് ഓഫ് റെവലേഷൻ ടീം ആണ്. ഈ കൊറോണ കാലത്തിൽ സാനിറ്റൈസർ വാഷ് നടത്തിയും ഈ ബാൻഡ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...