ലേഖനം: ഭവന സഭകളുടെ പ്രസക്തിയേറുന്നു | പാ. ബാബു ജോർജ്ജ് പത്തനാപുരം

ബൈബിളിൽ പരാമർശിക്കുന്ന ഒന്നാം നൂറ്റാണ്ടിലെ സഭകളിൽ മിക്കതും വീടുകളിലാണ് നടന്നിരുന്നത് പ്രസക്തമായ 8 തെളിവുകൾ

1) പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മാവ് വന്നപ്പോൾ” അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു” (അപ്പോ 2:3)

2) വീട്ടിൽ അപ്പം നുറുക്കി കൊണ്ട് ഉല്ലാസവും ഹൃദയ പരമാർത്ഥ യും പൂണ്ടു (അപ്പോ 2:46)

3) ഇങ്ങനെ ഗ്രഹിച്ച ശേഷം അവൻ മാർക്കോസ് എന്ന മറു പേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു ((അപ്പോ12:12)

4) അവർ തടവു വിട്ടു ലുദിയ യുടെ വീട്ടിൽ ചെന്ന് സഹോദരന്മാരെ കണ്ട് ആശ്വസിപ്പിച്ച് ശേഷം പുറപ്പെട്ടു പോയി (അപ്പൊ 16:40)

5)അക്യുലാവെയും പ്രെസ്‌കില്ലായെയും കുറിച്ചു പറയുമ്പോൾ പൗലോസ് എഴുതി അവരുടെ ( റോമിലെ ) വീട്ടിലെ സഭയെയും വന്ദനം ചെയ്യുവിൻ (റോമ 16:13)

6) കൊരിന്തിൽ താമസിക്കുമ്പോഴും അവരുടെ വീട്ടിൽ സഭ ഉണ്ടായിരുന്നു
അവരുടെ ഭവനത്തിലെ സഭയോടു കൂടെ കർത്താവിൽ നിങ്ങളെ വന്ദനം ചെയ്യുന്നു(1 കൊരി 16:19)

7)ലവോദിക്യ യിലെ സഹോദരന്മാർക്കും നുംഫക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ (കൊലോ 4:15)

8) പൗലോസ് ഫിലോ മോന് ലേഖനമെഴുതുമ്പോൾ നിന്റെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്(ഫിലോ 2)

ക്രൈസ്തവ ആരാധനാലയങ്ങൾ ഞായറാഴ്ച (- നാടിന്റെ നന്മക്കു വേണ്ടി-) അടച്ചിട്ടാലും നമ്മുടെ പ്രാർത്ഥന മുടങ്ങുകില്ല. അപ്പോൾ നമ്മുടെ വീടുകൾ പ്രാർത്ഥന സ്ഥലങ്ങൾ ആക്കി മാറ്റണം . ദൈവം വസിക്കുന്നത് കെട്ടിടത്തിൽ അല്ല, നമ്മളിൽ ആണ്.” നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ”( 1 കൊരി 3:16, 17, 6:19 *)നാം ജീവനുള്ള ആലയങ്ങൾ ആണ് (1പത്രോസ് 2:4-5, 1തിമോ 3:15).
നാം പ്രാർത്ഥനക്കായി കൂടുന്ന ഏതു സ്ഥലത്തും യേശു വരും. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടുന്നിടത്തു ഒക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്” എന്നാണ് വിശസ്തനായ നമ്മുടെ കർത്താവ് വാഗ്ദത്തം ചെയ്തിട്ടുള്ളത്(മത്തായി 18:20)

ഇപ്പോഴത്തെ കൊറോണയെ മഹാമാരി എന്നാണല്ലോ പ്രെഖ്യാപിച്ചിരിക്കുന്നത്. മഹാമാരിയെ ബൈബിളിൽ നാശകരമായ മഹാമാരി, ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരി എന്നൊക്കയാണ് വിളിച്ചിരിക്കുന്നത്. (സങ്കീർത്തനം91:3, 6). അതിൽ നിന്നെല്ലാം വിടുവിക്കുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവത്തോടു നമുക്ക് പ്രാർത്ഥിക്കാം ( 2ദിന 7:14).

 ഇതിന്റെ വ്യാപനത്തെ തടയാനും ജനത്തെ രക്ഷിക്കാനും പ്രെയത്ന്നിക്കുന്നവക്കൊ പ്പം ആവും വിധം നമുക്കും സഹകരിക്കാം. അവർക്കായി പ്രാർത്ഥിക്കാം. ക്രൈസ്തവർ ഈ രാജ്യത്തെ ഭരണാധികാരകൾക്കായി പ്രാർത്ഥിക്കക്കുന്നവരാണ് (1 തിമോ 2:1-2) അധികാരികളുടെ ആജ്ഞകളെ നമുക്ക് അനുസരിക്കാം (റോമ 13:1-5) ഇത്രയും വേഗം ഈ പ്രയാസങ്ങൾ മാറി പോകട്ടെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.