ലേഖനം: കോറോണയും ചില ശുചിത്വ ചിന്തകളും | ലിജി ജോണി, മുംബൈ

CORONA എന്ന വാക്കിൽ തന്നെ അതിൽ നിന്നും രക്ഷപെടാനുള്ള വഴിയുണ്ട്. കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടത് ഇങ്ങനെയാണ്:
C – Clean Your Hands
O– Off From Gatherings
R– Raise Your Immunity
O– Only Sick to Wear Mask
N – No to Hand Shake
A– Avoid Rumours

“രോഗാണുബാധ രോഗബാധയുണ്ടായശേഷം ചികിത്സിക്കുന്നതിനെക്കാൾ ദീനമുണ്ടാകാതെ കരുതി കൊള്ളുകയാണുത്തമം”. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇങ്ങനെയുണ്ട് ഒരു സിദ്ധാന്തം .രോഗാണുശാസ്ത്രം വെറും സാങ്കല്പിക തത്വമല്ല പ്രത്യുത അതൊരു അംഗീകൃത സത്യമായിട്ടാണ് നിലകൊള്ളുന്നത്. അന്തരീക്ഷത്തിലും ജലത്തിലും ധൂളിയിലും ഭക്ഷ്യധാന്യങ്ങളിലും കൂടി കോടാനുകോടി രോഗാണുക്കൾ മനുഷ്യശരീരത്തിൽ രോഗം സംക്രമിക്കുന്നു. ഈ രോഗാണുക്കളെ കണ്ടെടുക്കുക അത്രയെളുപ്പമല്ല. സൂക്ഷ്മദർശിനി കൊണ്ട് മാത്രമേ ഇതിനെ ദർശിക്കാൻ കഴിയൂ. ലൂയി പാസ്റ്റർ ഈ പരമാർത്ഥം വെളിപ്പെടുത്തുവോളം ലോകം രോഗാണുക്കളെപറ്റി വേണ്ടവണ്ണം അറിഞ്ഞിരുന്നില്ല.

ശസ്ത്രക്രിയ നടത്തുന്നതിന് ഡോക്ടർമാർ ഓപ്പറേഷൻ മുറിയിൽ പ്രവേശിക്കുന്നത് ഈ തത്വമനുസരിച്ചുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചു കൊണ്ടാണ്. അവർ ശസ്ത്രക്രിയയ്ക്ക് മുമ്പേ ആപാദ ശീർഷം തൊപ്പിയും ഉടുപ്പും ധരിക്കുന്നു. കൈകൾ ചൂടുവെള്ളത്തിൽ കഴുകി ശുചിയാക്കുന്നു. സ്ക്രബിംഗ് ബ്രഷ് കൊണ്ട് വീണ്ടും കരങ്ങൾ വൃത്തിയാക്കുന്നു. അനന്തരം ബ്രഷുകൾ അന്തരീക്ഷത്തിലെ അണുക്കളാൽ മലിനമാകാതിരിക്കാൻ ശുദ്ധിചെയ്ത കൈലേസു കൊണ്ട് പാണിതലം പൊതിയുകയും അധരവും നാസികയും മൂടത്തക്കവിധം മാസ്ക് ധരിക്കുകയുംചെയ്യുന്നു.

ഇന്ന് ലോകം മുഴുവൻ നേരിടുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുവാനും രോഗം വരാതിരിക്കുവാനും എന്ത് ചെയ്യണം എന്ന് ആരോഗ്യരംഗത്തുള്ളവർ നമ്മെ ബോധവാൻമാരാക്കുന്നു. എന്നാൽ ഈ കാലത്ത് മാത്രമല്ല മോശെയുടെ കാലം മുതലേ പകർച്ച വ്യാധികൾ പടരാതിരിക്കാൻ യിസ്രായേൽ മക്കൾക്ക് ദൈവം കല്പന കൊടുത്തിട്ടുണ്ട്. അന്നേക്കാലത്തേ ഉണ്ടായിരുന്ന കുഷ്ഠ രോഗികൾ എങ്ങനെ ജീവിക്കണം എന്ന് വചനത്തിൽ എഴുതിയിരിക്കുന്നു .ലേവ്യ 13:45 ൽ
രോഗം വ്യാപിക്കാതിരിക്കുന്നതിനുള്ള അനേക പ്രതിവിധികളുടെ കൂട്ടത്തിൽ ഇന്ന് ഡോക്ട മാർ ആശുപത്രിയിൽ മാസ്ക് ധരിക്കുന്നതു പോലെ രോഗബാധിതരായവർ തങ്ങളുടെ മുഖത്ത് ഒരു വസ്ത്രം കെട്ടണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു
ഇത് മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ഉള്ള ഒരു മുൻകരുതൽ തന്നെയാണ്.

 ഇന്ന് നാം അഭിമുഖികരിക്കുന്ന വൈറസിനെ തടയാനും അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും നാമും നമ്മുക്ക് കിട്ടുന്ന മുന്നറിയിപ്പുകൾ തള്ളി ക്കളയാതെ പാലിക്കാൻ ശ്രമിക്കുക. രാഷ്ടത്തെ അനുസരിക്കാൻ വിശ്വാസിക്ക് ദൈവം കല്പന നൽകിയട്ടുണ്ട്. (റോമർ 13:1,2). അതിനാൽ തന്നെ അധികാരികളുടെ മുന്നറിയുപ്പുകൾ പാലിച്ച് ദൈവ വ്യവസ്ഥക്ക് കീഴടങ്ങിയിരുന്ന് സമൂഹത്തിനും രാജ്യത്തിനും ലോകത്തിനുമായി പ്രാർത്ഥിക്കാം. കാരണം, ദൈവ വ്യവസ്ഥയോടെ മറുക്കുന്നവൻ ശിക്ഷാവിധി പ്രാപിക്കും (റോമർ 13:2). എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.