ഇന്നത്തെ ചിന്ത : വിശുദ്ധമന്ദിരം വളർന്നുകൊണ്ടേയിരിക്കും

ജെ.പി വെണ്ണിക്കുളം

കെട്ടിടം വളരുകയോ? സാധാരണ അങ്ങനെ സംഭവിക്കാറില്ലല്ലോ? എന്നു നമ്മൾ ചിന്തിക്കും. എന്നാൽ കർത്താവിന്റെ മന്ദിരത്തിന്റെ പ്രത്യേകത, അതു ദിനംപ്രതി വളരുകയാണ് (എഫെസ്യർ 4:16; 1 പത്രോസ് 2:4,5). നാം ജീവനുള്ള കല്ലുകളാണ്. രക്ഷിക്കപ്പെട്ടു കാലാകാലങ്ങളിൽ സഭയോട് ചേരുന്നവരെല്ലാം ജീവനുള്ള കല്ലുകളായി സഭയോട് ചേർത്തു പണിയപ്പെടുകയാണ്. ക്രിസ്തു ജീവനുള്ള കല്ലായിരിക്കുന്നതുപോലെ അവന്റെ മക്കളും അങ്ങനെ തന്നെ ആയിരിക്കേണം. ദൈവസഭ ഒരു ആത്മീയ ഗൃഹമായതിനാൽ ഈ പണിയിൽ ക്രിസ്തു യഹൂദനെയും യവനനെയും ഒന്നിച്ചു ചേർക്കുന്ന മൂലക്കല്ലും അടിസ്ഥാന പാറയുമാണ്. ഈ പണി മുകളിലേക്ക് ഉയരുന്ന പണിയാണ്. എത്ര കൊടുങ്കാറ്റും പേമാരിയും വന്നാലും ശരിയായ അടിസ്ഥാനത്തിൽ പണിതുയർത്തിയ പണികളൊന്നും വീണുപോകില്ല. അല്ലാത്തതിന്റെ വീഴ്ച വലുതായിരിക്കും (മത്തായി 7:24-27).

ധ്യാനം: എഫെസ്യർ 2

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.