ഐപിസി കേരള സ്റ്റേറ്റ് പാസ്റ്റർമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെ അറിയിപ്പ്

കുമ്പനാട്: ലോകവും ഇന്ത്യയും കേരളവും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് കൊവിഡ്-19 കേരള ഗവൺമെന്റ് തലത്തിൽ നിന്നും തരുന്ന എല്ലാ നിർദ്ദേശങ്ങളും ദൈവമക്കൾ പാലിക്കുകയും വ്യക്തിപരമായും കുടുംബമായും ചെറിയ കൂട്ടങ്ങളായി ഇരുന്ന് പ്രാർത്ഥിക്കുകയും വേണം ഈ വലിയ മഹാമാരിയിൽ നിന്നും ലോകത്തെയും നമ്മുടെ രാജ്യത്തെയും നിശ്ചയമായും ദൈവം വിടുവിക്കും ഉണർന്ന് പ്രാർത്ഥിക്കാം.

post watermark60x60

ഈ പ്രത്യേക സാഹചര്യത്തിൽ ഈ വർഷത്തെ ഐപിസി കേരള സ്റ്റേറ്റ് മാരുടെ സ്ഥലം മാറ്റം മരവിപ്പിക്കും എന്നും ഈ വർഷം വേണ്ട എന്നും ചിലരുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമം വഴി കാണുവാനിടയായി ഈ സാഹചര്യത്തിലാണ് പ്രസ്ബിറ്ററിയുടെ ഈ തീരുമാനം അറിയിക്കുന്നത്.

ഈ വർഷത്തെ സ്ഥലംമാറ്റം ലോക്കൽ സഭകൾ തീരുമാനിച്ച് സെന്ററിനെ അറിയിക്കുകയും സെന്റർ കേരള സ്റ്റേറ്റിന്റെ നിർദ്ദിഷ്ട ഫോറത്തിൽ സ്റ്റേറ്റ് പ്രസ്ബിറ്ററിയെ അറിയിച്ചിട്ടുള്ളതുമാണ്. ഇതിനായി സെന്റർ ശുശ്രൂഷകന്മാരുടെയും പ്രസ്ബിറ്ററിയുടെയും സംയുക്ത യോഗം 18/2/2020 ൽ കുമ്പനാട് നടക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർന്ന് പ്രസ്ബിറ്ററി കൂടുകയും 3/3/2020 ലെ പ്രസ്ബിറ്ററിയിൽ നിയമന ഉത്തരവുകൾ പാസാക്കി. 31/3/2020 ചൊവ്വാഴ്ച നിയമന ഉത്തരവുകൾ അതാത് സെന്ററുകൾക്ക് നൽകുന്നതിനും 26/4/2020 ഞായറാഴ്ച നിയോഗിക്കപ്പെട്ട സ്ഥലങ്ങളിൽ ശുശ്രൂഷകന്മാർ ചാർജ് എടുക്കണമെന്നും തീരുമാനിച്ചിട്ടുള്ളതാണ്.

Download Our Android App | iOS App

എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 17/5/2020 ഞായറാഴ്ച ശുശ്രൂഷകന്മാർ സ്ഥലം മാറിയാൽ മതി എന്ന് സ്റ്റേറ്റ് പ്രസ്ബിറ്ററി എക്സിക്യൂട്ടീവ്സ് കൂടി തീരുമാനിച്ചു. സെന്ററിന് അകത്തും പുറത്തും സഭകളുടെ സൗകര്യാർത്ഥം ചെയ്യുവാൻ സാവകാശമുണ്ട്.
ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ ഔദ്യോഗിക അറിയിപ്പുകൾ അല്ലാതെ വരുന്ന വാർത്തകളിൽ ശുശ്രൂഷകന്മാർ ആശങ്കപ്പെടേണ്ടതില്ലെന്നും. ഈ പ്രാവശ്യത്തെ സ്ഥലംമാറ്റത്തിന്റെ കാര്യങ്ങളെല്ലാം തന്നെ വളരെ ഭംഗിയായ രീതിയിൽ പൂർത്തീകരിച്ചു എന്നും കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് പാസ്റ്റർ സി.സി എബ്രഹാം ( ആക്ടിംഗ് പ്രസിഡണ്ട്) പാസ്റ്റർ ഷിബു നെടുവേലിൽ ( സ്റ്റേറ്റ് സെക്രട്ടറി) പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നത്തിൽ എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like