ഐ എ ജി യൂ കെ & യൂറോപ്പിന്റെ പ്രാർത്ഥനാ ദിനം നാളെ രാവിലെ 9 മുതൽ

ലണ്ടൻ: അസംബ്ലീസ് ഓഫ് ഗോഡ് യൂ കെ , ഐ എ ജി യൂ കെ & യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ പ്രാർത്ഥനാ ദിനം നടത്തപ്പെടുന്നു. നാളെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ തുടർച്ചയായി 12 മണിക്കൂർ ഓൺലൈൻ പ്രാർത്ഥനയാണ് നടത്തപ്പെടുന്നത്. 020 3051 2874 (യൂ കെ ടോൾ ഫ്രീ)എന്ന നമ്പറിൽ കൂടിയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.

 

ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കൊറോണ വൈറസിൽനിന്നും ദൈവം ജനത്തെ വിടുവിക്കുവാൻ വേണ്ടി നടത്തപെടുന്ന ഈ പ്രാർത്ഥയിൽ യൂ കെ യിലെ വിവിധ ദൈവദാസന്മാർ ഒരു മണിക്കൂർ വീതമുള്ള സെക്ഷൻസ് ലീഡ് ചെയ്യും, കൂടാതെ വിവിധ സഭകളിൽ നിന്നും വിശ്വാസികളും ദൈവദാസന്മാരോടൊപ്പം ഈ പ്രാർത്ഥനാ ദിനത്തിൽ പങ്കുകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.