ലേഖനം: നാം ഒരു വൈറസ് ആകരുത് | സജോ തോണിക്കുഴിയിൽ

രിണാമത്തിന്റെ അബദ്ധമായിട്ടാണ് വൈറസുകളെ ശാസ്ത്രം കാണുന്നത്, ജീവനുണ്ടോ? ഉണ്ട്, ജീവനില്ലേ? ഇല്ലാ. ഇതാണ് വൈറസിന്റെ അവസ്ഥ.
എന്നാൽ ഇത് ഒരു കോശത്തിനുള്ളിൽ കടന്നാൽ ജീവനുള്ളതായി മാറുകയാണ് ആർ എൻ എ യുടെ സഹായത്തോടെ ഡി എൻ എ രാജകീയമായി വാഴുമ്പോൾ ശ്വസിക്കാത്ത, ആഹാരംകഴിക്കാത്ത, സ്വയം നിലനില്പില്ലാത്ത വൈറസ് മൂക്കിലൂടെയോ വായിലൂടെയോ ജീവനുള്ള കോശത്തിൽ കടന്നുകൂടി ഡി എൻ എ യുടെ നിലനിപ്പിനു വേണ്ടി പണിയെടുക്കുന്ന ആർ എൻ എയെ കൊണ്ടു വൈറസിന് വസിക്കാൻ കൂടുണ്ടാക്കിച്ചു അതിൽ വസിച്ചുകൊണ്ട് കോശത്തിന്റെ അധികാരം പിടിച്ചെടുക്കുകയും അവിടെനിന്നു വിഭജിക്കപ്പെട്ടു മറ്റുകോശങ്ങളിലേക്കു വ്യാപാരിക്കുകയും ചെയ്യുന്നു, അതോടെപ്രതി രോധശേഷിയില്ലാത്ത ആ വ്യക്തി മരണത്തിലേക്ക് പോകുകയുംചെയ്യുന്നു.

post watermark60x60

ഇതുപോലെയാണ് ചിലർ, ദൈവം കൊടുത്ത നന്മകൾ സമാധാനപരമായി അനുഭവിക്കുന്നവരിൽ സ്വാധീനങ്ങൾ ഉപയോഗിച്ച് കടന്നുകൂടി അവരുടെ സ്വസ്ഥതയും ജീവനും കവർന്നെടുക്കുന്ന വൈറസുകൾ ആയി തീരുന്നു.
ഇവരുടെ വീണ്ടുംജനനം സംശയിക്കതക്കതാണെന്നു തെളിയും വിധമാണ് ഇവരുടെ പ്രവർത്തികൾ. സാത്താനും ഇങ്ങനെ തന്നെ തണുപ്പുള്ളിടത്തു കടന്നുകൂടി അവിടെ മുഴുവൻ താറുമാറാക്കുന്നു.

ദുരുപദേശത്തിന്റെയും, അസൂയയുടെയും അധാർമികതയുടെയും, തരം തിരിക്കലിന്റെയും, അധികാര ദുർവിനിയോഗത്തിന്റെയും വൈറസുകൾ പെറ്റുപെരുകുന്ന ഒരു ഇൻകുബേഷൻ പീരിഡിലാണ് നാം ജീവിക്കുന്നത്.
അതുകൊണ്ട് തന്നെ നാം ഓരോരുത്തർ ദൈവമുന്നിൽ സ്വയം തിരിച്ചറിവുള്ളവരായി തീർന്നാൽ നമ്മിലൂടെ രക്ഷപ്പെടുന്നത് വലിയൊരു കൂട്ടമായിരിക്കു. നാം സഹജീവിയുടെ സമാധാനവും ,കഴിവും,ജീവിതവും, ജീവനും നശിപ്പിക്കുന്ന, നാം ഉൾപ്പെട്ടുനിൽക്കുന്ന സമൂഹത്തിന്റെ, സഭയുടെ നാശത്തിനു കാരണമായ ഒരു വൈറസ് ആകാതിരിക്കാൻ ശ്രമിക്കാം.

Download Our Android App | iOS App

ഒരിക്കൽ യോനാ എന്ന ഒരാൾ നിമിത്തം അയാൾ യാത്രചെയ്തിരുന്ന കപ്പലിലെ മുഴുവൻ ആളുകൾക്കും നാശനഷ്ടങ്ങൾ വരികയും മരണത്തിന്റെ മുനമ്പത്തോളം എത്തപ്പെടുകയും ചെയ്തു. ആ ഒരാൾ സ്വയം തിരിച്ചറിഞ്ഞിരുന്നു എങ്കിൽ ഒന്നുമറിയാതെ ലക്ഷ്യസ്ഥാനത്തേക്കു യാത്രചെയ്തിരുന്ന ആ ആൾക്കൂട്ടത്തിനു കനത്ത നഷ്ട്ടം നേരിടേണ്ടിവരില്ലായിരുന്നു. ആ നൗകയിലെ മുഴുവൻ ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നം നേരിട്ടപ്പോൾ അവർ പരസ്പരം ചെളി വാരിയെറിയാതെ ഓരോരുത്തൻ താന്താന്റെ ദൈവത്തോട് നിലവിളിച്ചു എന്ന് ചരിത്രത്തിൽ നിന്ന് മനസിലാക്കുന്നു.

“എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്ക് തട്ടിയിരിക്കുന്നു” എന്ന് യോനാ ഒടുവിൽ സ്വയം സമ്മതിക്കുന്നു…

ഈ ലോകമാകുന്ന വാരിധിയിൽ സമൂഹമെന്ന കപ്പലിൽ നാം ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ സഹ യാത്രികരുടെ ജീവിതത്തിനും സമാധാനത്തിനും നാം ഒരു വിലങ്ങുതടിയാണോ എന്ന് സ്വയംഒന്ന് പരിശോധിച്ചാൽ അതിൽപരം മറ്റൊരു സമൂഹ നന്മ ഇല്ലായെന്ന് തെളിയിക്കപ്പെടുകയാണ്.

നാമടക്കമുള്ള ഒരു സമൂഹം ഭീതിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ, അടുത്തനിമിഷം എല്ലാം നശിക്കുമെന്നു വരുമ്പോഴും മരണത്തെ മുഖാമുഖം കാണുമ്പോഴും മനസാക്ഷി മരവിച്ചവരായി ഒളിഞ്ഞും തെളിഞ്ഞുമിരുന്നു പരസ്പരം ചെളിവാരിയെറിയുന്ന ഹീനവും ലജ്ജാകരവും മൃഗീയവുമായ പ്രവണതയിൽനിന്നു പിൻവാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ, ഒരുമിച്ചു ദൈവമുഖത്തെ അന്വഷിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജന്മംകൊണ്ട് പിന്നെ എന്തുഗുണം? എന്തുപുണ്യം?

കഴിഞ്ഞുപോയ പ്രളയവും ഇപ്പോഴത്തെ കോവിഡും(കൊറോണ)ആരുടെയും ജാതിവർഗ്ഗവർണവിദ്യാഭ്യാസഭാഷകൾ നോക്കിയിരുന്നില്ല നോക്കുന്നില്ല
മരണത്തിന്റെ മറ്റൊരുമുഖമായ ഇവയെല്ലാം സാർവ്വത്രീകവും ആഗോളപരവുമാണ്.

കോവിഡ് വൈറസ് പിടിപ്പെട്ട ആദ്യത്തെ ആള് ആരായാലും അയാൾക്ക് സ്വയം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇന്ന് ലോകം സ്തംഭിക്കില്ലായിരുന്നു, മനുഷ്യൻ പരിഭ്രാന്തരാകില്ലായിരുന്നു.

ഈ അവസരത്തിൽ കോവിഡ് എന്ന ആഗോള ഭീഷണിക്കുമുന്നിൽ പ്രാർത്ഥനയും, ഗവൺമെന്റിന്റെ ആജ്ഞാനുസരണവും, സ്വയം സൂക്ഷിക്കലും മാത്രമല്ല “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളുടെ ദുർമാർഗ്ഗങ്ങളെ വിട്ടു തിരിഞ്ഞു എന്റെ മുഖം അന്വഷിച്ചാൽ ഞാൻ അവരുടെ നിമിത്തം ദേശത്തെ സൗഖ്യമാക്കും എന്ന തിരുഗ്രന്ഥ വചനം നിവർത്തിക്കപ്പെടാൻ ദൈവമുന്നിൽ വരേണ്ടതുമാണെന്നത് മറക്കേണ്ട.

മനുഷ്യമസ്തിഷ്ക്കത്തിന് മറഞ്ഞിരിക്കുന്ന മരണമെന്ന സമസ്സ്യക്കു പ്രവേശിക്കാൻ ഏതൊരു വേഷവും ധരിക്കാം. അത് കൊട്ടാരത്തിലും കുടിലിലും മതത്തിന്റെ മതിലുകൾക്കുള്ളിൽ ആയാലും ഒരുനാൾ മരണംവരും നിച്ഛയം. മരണത്തിനുമുന്നിൽ നാം വെറും നിസ്സാരർ എന്ന് മറക്കരുത്…

സജോ തോണിക്കുഴിയിൽ

-ADVERTISEMENT-

You might also like