അടുത്ത ഞായറാഴ്ച ജനങ്ങൾ പുറത്തിറങ്ങരുത്: പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാർച്ച് 22) രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതു മണിവരെ ‘ജനതാ കർഫ്യൂ’വിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സമയം ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്നും ജനങ്ങൾക്കു വേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂ ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഫ്യൂവിന് സംസ്ഥാന സർക്കാർ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19നെ പ്രതിരോധിക്കാൻ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോൾ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാൽ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി- അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണയെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനങ്ങൾ കുറച്ച് സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി 130 കോടി ഇന്ത്യക്കാർ കൊറോണയെ ധൈര്യപൂർവം നേരിട്ടു കൊണ്ടിരിക്കുകയാണ്. മുൻകരുതലുകൾ പാലിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും ആളുകൾ നടത്തുന്നുണ്ട്. എന്നാൽ കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.