ആവിനാശിയിൽ വീണ്ടും അപകടം: 5 പേർ മരണമടഞ്ഞു

ആവിനാശി: തമിഴ്‌നാട്ടിലെ തിരുപ്പൂരിലുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. സേലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളും ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45ഓടെയായിരുന്നു അപകടം. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറ് ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.

post watermark60x60

രാജേഷ് (21), ഇളവരശന്‍ (21), വെങ്കിടാചലം (21), വസന്ത് (21) എന്നിവരും കാര്‍ ഡ്രൈവറായ മണികണ്ഠനെയുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പരിക്കേറ്റ സന്തോഷ് (22), കാര്‍ത്തിക് (21), ജയസൂര്യ (21) എന്നിവര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കോളേജ് അടച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഊട്ടിയിലേക്ക് ടൂര്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

-ADVERTISEMENT-

You might also like