ചെറുചിന്ത: ആകയാൽ സഭയെ നീ ഒരുങ്ങീടുക… | ദീന ജെയിംസ്, ആഗ്ര

നാമും നമുക്ക്ചുറ്റുമുള്ള ജനതയും ഭീതിയിലും ഭയത്തിലുംആയിത്തീർന്നിരിക്കുന്നു. എവിടേക്ക് തിരിഞ്ഞാലും ആരോടുസംസാരിച്ചാലും പ്രധാനവിഷയം ഇന്ന് നാമോരോരുത്തരും അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് തന്നെ. ലോകരാജ്യങ്ങൾ നടുക്കത്തോടെ ഓരോനിമിഷവും എന്തുസംഭവിക്കും എന്നോർത്ത്നെടുവീർപ്പെടുന്നു.പ്രാണഭീതിയിൽ ഓരോരുത്തരും അനുദിനം കഴിച്ചുകൂട്ടുന്നു. ജാതിമത വർണ്ണവർഗ്ഗവ്യത്യാസമില്ലാതെ മനുഷ്യരാശിമുഴുവൻ നെട്ടോട്ടമോടുന്നു. ഭക്തൻ പാടി:കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം കണ്ണുനീർ താഴ്‌വരയിലല്ലയോ., ദൈവവചനം പറയുന്നു: ഭൂലോകത്തിനു എന്ത് ഭവിക്കുവാൻ പോകുന്നു എന്ന് പേടിച്ചും നോക്കിപ്പാർത്തും കൊണ്ട് മനുഷ്യർ നിർജീവന്മാർ ആകും. അതേ ഒരു സാഹചര്യം ഇന്ന് വന്നുചേർന്നിരിക്കുന്നു. ഇതൊക്കെയും നമ്മെ വിളിച്ചറിയിക്കുന്ന ഒരു നഗ്‌നസത്യമുണ്ട്, നാം പ്രത്യാശയോടെ കാത്തിരിക്കുന്ന പ്രാണപ്രീയന്റെ വരവ് ഏറ്റവും ആസന്നമായി. തന്റെ വരവിനു അടയാളം ചോദിച്ച ശിഷ്യൻമാരോട് യേശു പറഞ്ഞു: ലോകാരംഭം മുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്ന് ഉണ്ടാകും (മത്തായി 24:21)

post watermark60x60

പ്രിയരേ, ഒരുങ്ങി നിൽക്കുന്ന തന്റെ സഭയാം മണവാട്ടിയെചേർക്കുവാൻഅരുമനാഥൻപ്രത്യക്ഷനാകാറായി. ആ മഹൽസുദിനം വേഗം ആഗതമാകാറായി…യേശു പറഞ്ഞു “ഇത് സംഭവിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ്അടുത്തുവരുന്നത് കൊണ്ട് നിവർന്നു തലപൊക്കുവിൻ.” “ഒരുങ്ങാം… അവനെ എതിരേല്പാൻ…

-ADVERTISEMENT-

You might also like