ചെറുചിന്ത: കൊറോണയെ തുരത്താന്‍ “ചൗകിദാർ” ആവാം | ബിനു വടക്കുംചേരി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശമായിരുന്നു ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ എന്നത്.
ഈ പരാമർശത്തിന് മറുപടിയായി അതേ വാക്ക് ഉപയോഗിച്ചുള്ള #MainBhiChowkidar എന്ന ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിക്കുകയും പിന്നീട് സാമുഹ്യമധ്യമത്തില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നിൽ ‘ചൗകിദാർ’ എന്ന് ചേർത്തു, #MainBhiChowkidar (ഞാനും കാവൽക്കാരൻ) എന്ന ഹാഷ്ടാഗ് ചെയ്തതൊന്നും ആരും മറന്നു കാണില്ല.

കൊറോണ അഥവ കോവി​ഡ് 19 വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിൽ നമ്മുടെ ദേശത്തിന്റെ കാവൽക്കാരൻ ആകുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും
സാധിക്കും.

1) സാധാരണയായി കാവല്‍ക്കാര്‍ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ കൊള്ളയും ആക്രമണവും തടയാനായി കാവല്‍ നില്‍ക്കുമ്പോള്‍ കൊറോണയെ നേരിടുന്ന കാവല്‍ക്കാര്‍ പരമാവധി ജനസമ്പര്‍ക്കം ഒഴുവാക്കി ഭവനങ്ങളില്‍ കഴിയുക എന്നതാണ്. കൊറോണയുടെ കണ്ണി പൊട്ടിക്കാം നല്ല നാളേയ്ക്കായി #BREAK_THE_CHAIN

2) ഒരു “കാവൽക്കാരൻ” എപ്പോഴും ജാഗരൂകനായിരിക്കുന്നത് പോലെ കൊറോണയെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം നാം പാലിക്കണം.

> കൈകൾ വൃത്തിയാക്കുക: ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ നന്നായി വൃത്തിയാക്കുക, അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.

> ഫെയ്‌സ് മാസ്കുകൾ ധരിക്കുക: കൊറോണ വൈറസ് ബാധ ഒഴിവാക്കാൻ മാസ്ക് ധരിക്കുക എന്നത് പ്രധാനമാണ്. രോഗ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തിയോട്
ഇടപഴകുമ്പോഴും തീര്‍ച്ചയായും മാസ്ക് ഉപയോഗിക്കണം.

3) സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന നിര്‍ദേശം പിന്തുടരുകയും, അത് മറ്റുള്ളവരില്‍ എത്തിക്കുവാന്‍ സാമുഹ്യമാധ്യമം ഉപയോഗിക്കുന്നത് നല്ലതായിരിക്കും (വ്യാജവാര്‍ത്തകള്‍ പങ്കുവെക്കാതെ നോക്കുക).

4) ഡോക്ടർ നൽകുന്ന ഉപദേശങ്ങൾ കൃത്യമായി പാലിക്കുക്കയും, പ്രതിരോധശക്തി നല്‍കുന്ന ‘നല്ല ഭക്ഷണം’ കഴിക്കുക.

5) ഏതാണ്ട് നൂറോളം രാജ്യങ്ങളിലേക്ക് COVID’19 വൈറസ് പടർന്ന് കഴിഞ്ഞു.
രോഗ ബാധിതരായ പലരും സുഖം പ്രാപിച്ച് വരുന്ന വാർത്തകൾ ആശ്വാസം നൽകുന്നതാണെങ്കിലും ചിലരിൽ രോഗം രൂക്ഷമാണെന്നത് ആശങ്കയ്ക്ക്
കാരണമാകുന്നു. ഒരു “കാവൽക്കാരൻ” ആശങ്കപ്പെടില്ല മറിച്ച് അപ്രതീഷമായ അപായ സൂചനകളെ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ ഉണര്‍ന്നിരിക്കും. ഒരു നല്ല കാവൽക്കാരന്റെ
ദൗത്യം ഏറ്റെടുത്ത് നമ്മുടെ ദേശത്തെയും രാജ്യങ്ങളെയും സൗഖ്യമാകുവാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

“ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” (പുറ:15:26).

– ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.