ലേഖനം: കഴുകൻമാരെപ്പോലെ ചിറക് അടിച്ചു കയറാം | സിഞ്ചു മാത്യു നിലമ്പൂർ

കൊറോണ ” എന്ന വൈറസിനാൽ ലോകം മുഴുവൻ ഭീതിയിലായി കൊണ്ടിരിക്കുന്നു. നാളെ എന്ത് സംഭവിക്കും? എന്ന് ആർക്കും നിർവചിക്കാൻ സാധിക്കാതെ സർവ്വരും പകച്ചു നിൽക്കുന്നു ,കൊട്ടാരം മുതൽ കുടിൽ വരെ എല്ലാ മനുഷ്യർക്കും ഒരുപോലെ വന്ന് ഭവിക്കുന്ന വൈറസിന്റെ മുൻപിൽ വിശ്വാസ സമൂഹം അതിനെ എങ്ങനെ നോക്കി കാണുന്നു?

post watermark60x60

പ്രിയരേ ദൈവത്തിന്റെ വചനത്തിൽ പറയുന്നു എല്ലാറ്റിനും സമയമുണ്ട് നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം ….. അങ്ങനെയെങ്കിൽ കഴിഞ്ഞ നാളുകളിൽ നാം എല്ലാവരും കഴിഞ്ഞ നിമിഷം വരെ തിരക്കുകൾ ഉള്ള ജീവിതം നയിച്ചവരാണ് ….. എങ്കിൽ നാം പ്രാർത്ഥനയ്ക്ക് എത്ര നേരം നമ്മുടെ ജീവിതത്തിൽ സമയം മാറ്റിവെച്ചു എന്ന് സ്വയം നമ്മോട് തന്നെ ചോദിക്കാം,, പ്രിയരേ ഇന്ന് ലോകത്തിൽ അനേകർ നിന്ന നിൽപ്പിൽ “കൊറോണ ” വൈറസിനാൽ ഭൂമിയിൽ നിന്ന് മാറ്റപ്പെട്ടു പോയി. അനേകർ പട്ടിണിയിലേക്ക്, അനേകർക്ക് ജോലി നഷ്ടം, അനേകർ ഒറ്റപ്പെട്ടു….. ഇന്ന് ഭൂരിഭാഗം പേരും കുടുംബത്തിൽ ജോലിയില്ലാതെ കഴിയുന്നു, വിദേശ രാജ്യങ്ങളിൽ കമ്പനികൾ പൂട്ടി കൊണ്ടിരിക്കുന്നു: മനുഷ്യന്റെ കണക്കുകൂട്ടലുകൾ ആകെ തെറ്റി കൊണ്ടിരിക്കുന്ന സമയം.

പ്രിയ ദൈവജനമേ ഇനിയും നമ്മുടെ ആയുസ്സ് എത്ര നാൾ എന്ന് നമുക്ക് നിർവചിക്കാൻ സാധ്യമല്ല, ഈ ദിവസങ്ങളിൽ നമുക്ക് ഒറ്റക്കെട്ടായി ചെയ്യാൻ കഴിയുന്നത് ദൈവത്തിങ്കലേക്ക് നമ്മുടെ മുഖം ഉയർത്താം, സ്വാർത്ഥ മനോഭാവം വിടാം, പരസ്പരം ഉള്ള പഴിചാരൽ, പിണക്കം നമുക്ക് മറക്കാം …. എന്നിട്ട് നമ്മുടെ മുറിയിൽ പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കാം. പ്രാർത്ഥിക്കുന്നവൻ ഇന്ന് കാണുന്ന ഏത് മഹാമാരിയുടെ മുൻപിലും പതറി പോകാൻ പാടില്ല പകരം
യെശയ്യാവ് വിളിച്ചു പറയുന്നു 40:31 > “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും”:
അങ്ങനെയെങ്കിൽ പ്രിയരേ നമുക്ക് ശക്തിപ്പെടാം ഈ ദിവസങ്ങളിൽ നാം ഉണർന്ന് പ്രാർത്ഥിച്ചാൽ നമ്മുടെ മുമ്പിൽ വലിയൊരു ദൈവ പ്രവൃത്തി വെളിപ്പെടാൻ പോകുന്നു , ചെങ്കടലിന്റെ മുന്നിൽ വഴി തുറന്ന ദൈവം യിസ്രായേൽമക്കൾക്ക് പിന്നീട് കണ്ണിൻ മുൻപിൽ കാണിച്ചു കൊടുത്തത് അത്ഭുതങ്ങളുടെ കൂമ്പാരങ്ങൾ ആയിരുന്നു ,എങ്കിൽ ഇന്ന് നാം അഭിമുഖീകരിക്കുന്ന വിഷയത്തിന്റെ മുന്നിൽ പ്രാർത്ഥനയ്ക്ക് സമയം മാറ്റിവെച്ചാൽ ഇനിയുള്ള നാളുകളിൽ ദൈവം ശക്തൻമാരായി നമ്മെ എഴുന്നേൽപ്പിക്കും എന്നതിൽ തർക്കമില്ലാത്ത കാര്യമാണ്.
പ്രിയരേ നാം അന്യോന്യം പഴിചാരണ്ട സമയം അല്ല പകരം കഴുകൻമാരെ പോലെ ചിറകടിച്ചു കയറേണ്ട സമയം നമ്മുടെ മുന്നിൽ വന്നിരിക്കുന്നു, നമുക്കൊരുമിച്ച് ദേശത്തിന് വേണ്ടി, സഭയ്ക്ക് വേണ്ടി ,സമൂഹത്തിന് വേണ്ടി, രാജ്യങ്ങൾക്ക് വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ നമ്മുടെ മുന്നിൽ വലിയൊരു വിടുതൽ കാണാൻ സാധിക്കും.

Download Our Android App | iOS App

 കാലം അതിന്റെ അന്ത്യത്തിലേക്ക് അടുത്തിരിക്കുന്നു പുത്രൻമാരും പുത്രിമാരും പ്രവചിക്കട്ടെ, വൃദ്ധൻമാർ സ്വപ്നങ്ങളെ കാണട്ടെ, യൗവ്വനക്കാർ ദർശനങ്ങളെ ദർശിക്കട്ടെ….. ഇങ്ങനെ നാളുകൾക്കായി നമുക്ക് പ്രാർത്ഥിക്കാം പ്രവർത്തിക്കാം.

-ADVERTISEMENT-

You might also like