എക്സൽ വി.ബി.എസ് ഓൺലൈൻ ഡയറക്‌ടേഴ്‌സ് ട്രെയിനിങ് നടത്തും

തിരുവല്ല: അവധിക്കാലത്തു നടത്തേണ്ട എക്സൽ വി ബി എസിന്റെ ട്രെയിനിങ്ങുകൾ മാറ്റിവെച്ചതിനാൽ സൗജന്യ ഓൺലൈൻ ട്രെയിനിങ്ങുകൾ എക്സൽ വി ബി എസിന്റെ നേതൃത്വത്തിൽ നടത്തപ്പെടും. ട്രെയിനിങ്ങിനായി ആളുകൾ ഒരുമിച്ചുകൂടി കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനാണ് എക്സൽ വി ബി എസിന്റെ ഓൺലൈൻ ട്രെയിനിങ് എന്ന വ്യത്യസ്തമായ ആശയം നടപ്പിലാക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നടത്തപ്പെടേണ്ട വി ബി എസ് പ്രവർത്തനങ്ങൾക്ക് ഇതൊരു മുതൽക്കൂട്ടാകും. ഇന്റർനെറ്റ്‌ ഉള്ള ആർക്കും വേഗത്തിലും, എളുപ്പത്തിലും പഠിക്കാൻ സാധിക്കുന്ന നിലയിൽ ആണ് പരിശീലനങ്ങൾ ക്രമീകരിക്കുന്നത്.

ഈ പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എക്സൽ വി ബി എസ് നൽകുന്ന ലിങ്കിൽ ആദ്യം രെജിസ്റ്റർ ചെയ്യുക. ഡയറക്‌ടേഴ്‌സ് ഗൈഡ്, പാട്ടുപുസ്തകം, സി ഡി, തുടങ്ങിയവ മുൻകൂട്ടി വാങ്ങാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മെറ്റീരിയൽസ് കരസ്ഥമാക്കിയെങ്കിൽ മാത്രമെ ട്രെയിനിംഗിൽ പങ്കെടുക്കുവാൻ സാധിക്കു. ട്രെയിനിംഗ് കിറ്റ് എക്സൽ ഓഫീസിൽ നിന്നും അതാതു ജില്ലകളിൽ ഉള്ള ഷോപ്പുകളിൽ നിന്നും ലഭ്യമാണ്. ട്രെനിംഗ് സമയവും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ ലഭിക്കുന്നതായിരിക്കും. അഞ്ചു ദിവസമായി രണ്ടു മണിക്കൂർ ദൈർഖ്യം ഉള്ള ട്രെയിനിങ് ആണ് ക്രമീകരിച്ചിരിക്കുന്നത്. സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, വി ബി എസ് ഡയറക്‌ടേഴ്‌സ്, ബാലസുവിശേഷകർ തുടങ്ങിയവർക്ക് പങ്കെടുക്കാൻ സാധിക്കും. നടത്തുന്ന തീയതിയും വെബ്സൈറ്റ് ലിങ്കും പിന്നീട് നൽകുമെന്ന് പാസ്റ്റർ ബിനു ജോസഫ്, പാസ്റ്റർ അനിൽ പി എം എന്നീവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.